Posts

പ്രവാസി പണത്തിൽ ഒന്നാമത് ഇന്ത്യ; കേരളത്തിനു തിരിച്ചടി, പ്രവാസികളും പണവും കുറയുന്നു

കേരളത്തിന്റെ സാമ്പത്തിക അന്തരീക്ഷം  മെച്ചപ്പെടുത്തിയതിൽ നിർണായകമായ പങ്കുണ്ട് മലയാളി പ്രവാസികൾക്ക്. ആദ്യകാലത്ത് ശ്രീലങ്കയിലും മലേഷ്യയിലും സിംഗപ്പൂരിലും തുടങ്ങി ആഫ്രിക്കയിൽവരെ ചെന്നെത്തി നാട്ടിലേക്കു പണമെത്തിച്ചവരുടെ പിൻഗാമികൾ പിന്നീട് സുവർണഭൂമിയായി കണ്ടെത്തിയത് ഗൾഫ് നാടുകളെയാണ്. ഇന്നു ലോകമെമ്പാടുമുള്ള മലയാളി പ്രവാസികൾ കേരളത്തിന്റെ സമ്പദ് ഘടനയിലെ നിർണായക ഘടകമാകുമ്പോൾ അതിൽ നല്ലൊരു പങ്ക് ഗൾഫ് രാജ്യങ്ങളിൽനിന്നാണ്. അതുകൊണ്ടുതന്നെ, പല വിദേശരാജ്യങ്ങളുടെയും തൊഴിൽ നയങ്ങളിലുണ്ടാകുന്ന മാറ്റങ്ങൾ പ്രവാസികളുടെ മടക്കത്തിനു കാരണമാകുമ്പോൾ നമുക്കും ആശങ്കപ്പെടാനേറെയാണ്. പണം പറന്നെത്തുന്നു വിദേശത്തു ജോലി ചെയ്യുന്നവർ സ്വദേശത്തേക്ക് അയയ്ക്കുന്ന പണത്തിന്റെ കണക്ക് ലോകബാങ്ക് കഴിഞ്ഞ ആഴ്ച പുറത്തുവിട്ടു. പട്ടികയിൽ വിദേശ ഇന്ത്യക്കാർ വീണ്ടും ഒന്നാം സ്ഥാനത്തെത്തി. 68.96 ബില്യൻ യുഎസ് ഡോളറാണ് വിദേശ ഇന്ത്യക്കാർ കഴിഞ്ഞ വർഷം നാട്ടിലേക്ക് അയച്ചത്. 63.86 ബില്യൻ ഡോളർ നാട്ടിലെത്തിച്ച ചൈനയ്ക്കാണു രണ്ടാം സ്ഥാനം. മൊത്തം 613 ബില്യൻ ഡോളറാണ് ഇത്തരത്തിൽ രാജ്യാന്തര വിനിമയം ചെയ്യപ്പെട്ടത്. ഇന്ത്യക്കു ലഭിച്ചത് ഇതിന്റെ...

വിജയിക്കാൻ ഒരു എളുപ്പവഴി

Image
സൂര്യനെപ്പോലെ ശോഭിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ ആദ്യം സ്വയം കത്തിജ്വലിക്കാൻ തയാറാവണം. ലോകം മുഴുവൻ പ്രകാശം പരത്തുന്ന സൂര്യൻ സ്വയം എരിയാൻ തയാറായിക്കൊണ്ടാണ് ലോകത്തെ പ്രകാശിപ്പിക്കുന്നത്. ജീവിതത്തിൽ ഏതു നേട്ടം കൈവരിക്കുന്നതിനും പ്രയത്നം ആവശ്യമാണ്. എളുപ്പവഴിയിലൂടെ സമ്പത്ത്, പ്രശസ്തി, അംഗീകാരം, നേട്ടങ്ങൾ, പഠനത്തിലും ജോലിയിലുമുള്ള ഉയർച്ച, മറ്റുള്ളവരുടെ ആദരവ് എന്നിവയൊന്നും നേടാൻ കഴിയില്ല. അതിന് സ്ഥിരോൽസാഹവും ദൈവാശ്രയത്വവും തളരാതെ പ്രവർത്തിക്കാനുള്ള മനസ്സും ആവശ്യമാണ്.   പക്ഷെ, പിറന്നുവീണയുടൻ തന്നെ സെൽഫിക്ക് പോസ് ചെയ്ത് പരമാവധി ലൈക്കും കമന്റും നേടി അംഗീകാരത്തിന്റെ എളുപ്പവഴിയിലേക്ക് പ്രവേശിക്കുന്ന കുഞ്ഞുൾപ്പെടെ പിന്നീട് വളരുമ്പോൾ, യഥാർഥ ജീവിതത്തിലും ഫെയ്സ്ബുക്കിലും വാട്ട്സ്ആപ്പിലും ഇൻസ്റ്റാഗ്രാമിലും ഫോട്ടോകളും മറ്റും പോസ്റ്റ് ചെയ്യുമ്പോൾ കിട്ടുന്ന വേഗത്തിൽ അംഗീകാരങ്ങളും അഭിനന്ദനങ്ങളും കിട്ടാൻ ആഗ്രഹിക്കുന്നു. വിഡിയോ ഗെയിമുകളിലും മറ്റും വളരെ എളുപ്പത്തിൽ പ്രതിബന്ധങ്ങൾ തകർത്തുകൊണ്ട ് മുന്നേറുന്ന വ്യക്തി യഥാർഥ ജീവിതത്തിൽ പക്ഷെ പ്രതിബന്ധങ്ങളിൽ പതറുന്നു. പക്ഷെ, അംഗീകാരങ്ങളും നേട്ടങ്ങളും എപ്പോഴും...
Image
അലസത അകറ്റാം,  ആത്മവിശ്വാസം ഉയർത്താം ഓ, ഒരു മൂഡില്ല. ഇന്നു വേണ്ട നാളെയാകട്ടെ വല്ലാത്ത ക്ഷീണം അൽപം കൂടി കിടക്കട്ടെ എന്തൊരു മഴ ഇന്നിനി വേണ്ട ആലോചിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ല, ഇതു മുഴുവൻ ഞാനെങ്ങനെ ചെയ്തു തീർക്കും. നാളെത്തൊട്ടാകട്ടെ ചെയ്തു തുടങ്ങാം.. ലക്ഷ്യങ്ങളുടെ വഴിയിൽ തടസ്സം സൃഷ്ടിച്ചുകൊണ്ട് അലസത പിടി മുറുക്കുമ്പോൾ മനസ്സിലേക്കെത്തുന്ന ചിന്തകളാണിവ. ജീവിതത്തിൽ അത്യാവശമായി ചെയ്തുതീർക്കേണ്ട കാര്യങ്ങളുളളപ്പോൾ അതുമാറ്റിവച്ചിട്ട് നിസാരമായ കാര്യങ്ങളുടെ പിന്നാലെ ഇത്തരക്കാർ നീങ്ങും. ടിവിയും ഫോണും വാട്ട്സ് ആപ്പും ഫെയ്സ് ബുക്കുമെല്ലാം അലസതയുടെ ആധിക്യം കൂട്ടും. അത്യാവശമായി ചെയ്യേണ്ട കാര്യത്തിനായി തയാറെടുക്കുമ്പോഴായിരിക്കും വെറുതെ ഫെയ്സ് ബുക്ക് ഒന്നുനോക്കാൻ തോന്നുന്നത്. അതോടെ സുഹൃത്തുക്കളുടെ പോസ്റ്റുകളും കമന്റുകളും ലൈക്കുകളും നോക്കി സമയം പാഴാക്കുന്നു. ദിവസവും മണിക്കൂറുകളോളം ഇങ്ങനെ സോഷ്യൽ മീഡിയായിൽ കഴിയുമ്പോൾ ചെയ്യേണ്ട പല കാര്യങ്ങളും പാതിവഴിയി ലാകുന്നു. അതോടെ ചെയ്തു തീർക്കേണ്ടവ തീർത്തില്ലല്ലോയെന്ന ചിന്ത മനസ്സിൽ നിറയുമ്പോൾ ഇടയ്ക്കിടെ അത് ഉത്കണ്ഠയ്ക്കും കാരണമാവുന്നു. ഒപ്പം സമാനസാഹചര...

കഅ്ബ

Image
കഅ്ബ എ ന്ന വാക്കിനര്‍ത്ഥം എന്ത്? – സമചതുര രൂപം ? ഭൂമിയിലെ ആദ്യത്തെ  പള്ളി ഏത്? – കഅ്ബ ? കഅ്ബ ആദ്യമായി നിര്‍മ്മിച്ചതാര്? – മലക്കുകള്‍ ? കഅ്ബാലയം എന്തിന്റെ മാതൃകയിലാണ്? – ആകാശത്ത് മലക്കുകള്‍ ത്വവാഫ് ചെയ്യുന്ന ബൈത്തുല്‍ മഅ്മൂറിന്റെ മാതൃകയില്‍ ? പിന്നീട് കഅ്ബ പണിതത് ആര്? – ആദം(അ) ? ആദമി(അ)നു ശേഷം കഅ്ബ പണിതത്? – ഇബ്‌റാഹീം(അ), ഇസ്മാഈല്‍(അ) എന്നിവര്‍ ? പുനര്‍നിര്‍മ്മാണത്തിന് വേണ്ടി കഅ്ബയുടെ ചുമര്‍ പൊളിച്ചുതുടങ്ങിയത് ആര്? – വലീദ് ബ്‌നു മുഗീറ ? ഇബ്‌റാഹീം(അ) നിര്‍മ്മിച്ച കഅ്ബയുടെ അടിത്തറ ഖുറൈശികള്‍ പൂര്‍ത്തിയാക്കാഞ്ഞത് എന്ത്‌കൊണ്ട്? – കഅ്ബാ പുനര്‍നിര്‍മ്മാണത്തിന് സംഭരിച്ച ‘ശുദ്ധസമ്പത്ത്’ തീര്‍ന്ന കാരണത്താല്‍ ? എടുപ്പ് നിര്‍മ്മിക്കാത്ത കഅ്ബയുടെ ആ ഭാഗത്തിന് എന്താണ് പേര്? – ഹഥ്വീം ? കഅ്ബയുടെ മേല്‍ക്കൂരക്കുള്ള മരം കൊണ്ടുവന്നത് എവിടെ നിന്നാണ്? – റോമന്‍ കച്ചവടക്കാരുടെ ഒരു തകര്‍ന്ന കപ്പല്‍ ജിദ്ദ തുറമുഖത്തുണ്ടായിരുന്നു. അതിന്റെ മരം വിലക്കു വാങ്ങി. ? ഏത് ആശാരിയാണ് കഅ്ബയുടെ മേല്‍ക്കുര നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയത്? – റോമന്‍ കപ്പലിലുണ്ടായിരുന്ന ബാഖൂം എന്നു പേരുള്ള ആശാര...

3.5 CRORE INDIAN PEOPLE KILLED IN THE BRITISH RULE IN INDIA

Image

‘നെസ്റ്റും’ ‘ജാമും’ എന്ത്, എന്തിന്?

ദേശീയപ്രാധാന്യമുള്ള സ്ഥാപനങ്ങളില്‍ പ്രവേശനത്തിന് ഏതെങ്കിലും വിധത്തിലുള്ള പ്രവേശന പരീക്ഷകള്‍ നടത്താറുണ്ട്. അന്തര്‍ദേശീയ നിലവാരമുള്ളവയാണ് ഇവയില്‍ പല പ്രവേശന പരീക്ഷകളും. ഐ.ഐ.ടി, ജെ.ഇ.ഇ (അഡ്വാന്‍സ്) ഈ വിധത്തിലുള്ള പ്രവേശന പരീക്ഷകളിലൊന്നാണ്. ഇത്തരം പ്രധാനപ്പെട്ട ചില പ്രവേശന പരീക്ഷകളെ പരിചയപ്പെടാം. 1. നാഷനല്‍ എന്‍ട്രന്‍സ് സ്ക്രീനിങ് ടെസ്റ്റ് (NEST) നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജുക്കേഷന്‍ ആന്‍ഡ് റിസര്‍ച് -ഭുവനേശ്വര്‍, യൂനിവേഴ്സിറ്റി ഓഫ് മുംബൈയുടെ ഡിപ്പാര്‍ട്മെന്‍റ് ഓഫ് അറ്റോമിക് എനര്‍ജി സെന്‍റര്‍ ഫോര്‍ എക്സലന്‍സ് ഇന്‍ ബേസിക് സയന്‍സസ് മുംബൈ (UM DAE-CBS) എന്നിവിടങ്ങളില്‍ നടക്കുന്ന ബേസിക് സയന്‍സിലേക്ക് വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കാന്‍ നടത്തുന്ന പ്രവേശന പരീക്ഷയാണ് നെസ്റ്റ്. നെസ്റ്റ് ജയിച്ച് മുകളില്‍ സൂചിപ്പിച്ച സ്ഥാപനങ്ങളില്‍ പ്രവേശനം നേടിയാല്‍ വിദ്യാര്‍ഥികളുടെ കരിയര്‍ പൂര്‍ണമായും ഉയര്‍ച്ചയിലേക്ക് നയിക്കുന്നതായിരിക്കും. അപൈ്ളഡ് സയന്‍സുകളായ എന്‍ജിനീയറിങ്ങും അനുബന്ധ പഠനമേഖലകളും വിദ്യാര്‍ഥികളുടെ ആധിക്യത്താല്‍ വീര്‍പ്പുമുട്ടുകയാണ്. ഫലമോ, ഇത്തരം അപൈ്ളഡ് സയന്‍സ് പഠിക്കുന്ന സിംഹഭാഗം വ...

എയ്ബ് എന്ത്, എന്തിന്?

വര്‍ഷംതോറും നിരവധി വിദ്യാര്‍ഥികള്‍ ഇന്ത്യയില്‍ നിയമബിരുദം നേടുന്നുണ്ടെങ്കിലും കാര്യക്ഷമതയും ഗുണനിലവാരവും വിലയിരുത്തുമ്പോള്‍ ഭൂരിപക്ഷത്തിനും ഉയരാന്‍ കഴിയുന്നില്ല. ഈ പ്രശ്നത്തിന് പരിഹാരമായാണ് ‘എയ്ബ്’ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഓള്‍ ഇന്ത്യ ബാര്‍ എക്സാമിനേഷന്‍ ഏര്‍പ്പെടുത്തിയത്. ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയാണ് ‘എയ്ബ്’  നടത്തുന്നത്.  2009-10 അധ്യയനവര്‍ഷം മുതലാണ് ‘ഓള്‍ ഇന്ത്യ ബാര്‍ എക്സാമിനേഷന്‍’ (എയ്ബ്) കര്‍ശനമായി നടപ്പില്‍ കൊണ്ടുവന്നത്. ഇതുപ്രകാരം 2009-10 അധ്യയനവര്‍ഷം മുതല്‍ നിയമബിരുദം നേടുന്ന എല്ലാവര്‍ക്കും എയ്ബ് പരീക്ഷ പാസായാല്‍ മാത്രമേ അഭിഭാഷകരായി കോടതിയില്‍ പ്രാക്ടിസ് ആരംഭിക്കാന്‍ കഴിയൂ. ഈ നിയമം നിയമബിരുദധാരികള്‍ക്കിടയില്‍ ചില സംശയങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഏതെങ്കിലും സീനിയറായ അഭിഭാഷകന്‍െറ കീഴില്‍ പരിശീലനം ആരംഭിക്കാന്‍ ഓള്‍ ഇന്ത്യ ബാര്‍ കൗണ്‍സില്‍ പരീക്ഷ പാസാകേണ്ടതുണ്ടോ എന്നതാണ് അതില്‍ പ്രധാനം. എന്നാല്‍, ബിരുദം നേടിയശേഷം ഏതെങ്കിലും ഒരു സീനിയര്‍ അഭിഭാഷകന്‍െറ കീഴില്‍ പരിശീലനം തുടങ്ങാന്‍ ‘എയ്ബ്’ പരീക്ഷ പാസാകേണ്ടതില്ല. എയ്ബ് വന്ന വഴി 2009-10 അധ്യയനവര്‍ഷമാണ് ബാര്‍ കൗണ്‍...