കഅ്ബ

കഅ്ബ എ ന്ന വാക്കിനര്‍ത്ഥം എന്ത്? – സമചതുര രൂപം ? ഭൂമിയിലെ ആദ്യത്തെ പള്ളി ഏത്? – കഅ്ബ ? കഅ്ബ ആദ്യമായി നിര്‍മ്മിച്ചതാര്? – മലക്കുകള്‍ ? കഅ്ബാലയം എന്തിന്റെ മാതൃകയിലാണ്? – ആകാശത്ത് മലക്കുകള്‍ ത്വവാഫ് ചെയ്യുന്ന ബൈത്തുല്‍ മഅ്മൂറിന്റെ മാതൃകയില്‍ ? പിന്നീട് കഅ്ബ പണിതത് ആര്? – ആദം(അ) ? ആദമി(അ)നു ശേഷം കഅ്ബ പണിതത്? – ഇബ്‌റാഹീം(അ), ഇസ്മാഈല്‍(അ) എന്നിവര്‍ ? പുനര്‍നിര്‍മ്മാണത്തിന് വേണ്ടി കഅ്ബയുടെ ചുമര്‍ പൊളിച്ചുതുടങ്ങിയത് ആര്? – വലീദ് ബ്‌നു മുഗീറ ? ഇബ്‌റാഹീം(അ) നിര്‍മ്മിച്ച കഅ്ബയുടെ അടിത്തറ ഖുറൈശികള്‍ പൂര്‍ത്തിയാക്കാഞ്ഞത് എന്ത്‌കൊണ്ട്? – കഅ്ബാ പുനര്‍നിര്‍മ്മാണത്തിന് സംഭരിച്ച ‘ശുദ്ധസമ്പത്ത്’ തീര്‍ന്ന കാരണത്താല്‍ ? എടുപ്പ് നിര്‍മ്മിക്കാത്ത കഅ്ബയുടെ ആ ഭാഗത്തിന് എന്താണ് പേര്? – ഹഥ്വീം ? കഅ്ബയുടെ മേല്‍ക്കൂരക്കുള്ള മരം കൊണ്ടുവന്നത് എവിടെ നിന്നാണ്? – റോമന്‍ കച്ചവടക്കാരുടെ ഒരു തകര്‍ന്ന കപ്പല്‍ ജിദ്ദ തുറമുഖത്തുണ്ടായിരുന്നു. അതിന്റെ മരം വിലക്കു വാങ്ങി. ? ഏത് ആശാരിയാണ് കഅ്ബയുടെ മേല്‍ക്കുര നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയത്? – റോമന്‍ കപ്പലിലുണ്ടായിരുന്ന ബാഖൂം എന്നു പേരുള്ള ആശാര...