വിജയിക്കാൻ ഒരു എളുപ്പവഴി

സൂര്യനെപ്പോലെ ശോഭിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ ആദ്യം സ്വയം കത്തിജ്വലിക്കാൻ തയാറാവണം. ലോകം മുഴുവൻ പ്രകാശം പരത്തുന്ന സൂര്യൻ സ്വയം എരിയാൻ തയാറായിക്കൊണ്ടാണ് ലോകത്തെ പ്രകാശിപ്പിക്കുന്നത്. ജീവിതത്തിൽ ഏതു നേട്ടം കൈവരിക്കുന്നതിനും പ്രയത്നം ആവശ്യമാണ്. എളുപ്പവഴിയിലൂടെ സമ്പത്ത്, പ്രശസ്തി, അംഗീകാരം, നേട്ടങ്ങൾ, പഠനത്തിലും ജോലിയിലുമുള്ള ഉയർച്ച, മറ്റുള്ളവരുടെ ആദരവ് എന്നിവയൊന്നും നേടാൻ കഴിയില്ല. അതിന് സ്ഥിരോൽസാഹവും ദൈവാശ്രയത്വവും തളരാതെ പ്രവർത്തിക്കാനുള്ള മനസ്സും ആവശ്യമാണ്. പക്ഷെ, പിറന്നുവീണയുടൻ തന്നെ സെൽഫിക്ക് പോസ് ചെയ്ത് പരമാവധി ലൈക്കും കമന്റും നേടി അംഗീകാരത്തിന്റെ എളുപ്പവഴിയിലേക്ക് പ്രവേശിക്കുന്ന കുഞ്ഞുൾപ്പെടെ പിന്നീട് വളരുമ്പോൾ, യഥാർഥ ജീവിതത്തിലും ഫെയ്സ്ബുക്കിലും വാട്ട്സ്ആപ്പിലും ഇൻസ്റ്റാഗ്രാമിലും ഫോട്ടോകളും മറ്റും പോസ്റ്റ് ചെയ്യുമ്പോൾ കിട്ടുന്ന വേഗത്തിൽ അംഗീകാരങ്ങളും അഭിനന്ദനങ്ങളും കിട്ടാൻ ആഗ്രഹിക്കുന്നു. വിഡിയോ ഗെയിമുകളിലും മറ്റും വളരെ എളുപ്പത്തിൽ പ്രതിബന്ധങ്ങൾ തകർത്തുകൊണ്ട ് മുന്നേറുന്ന വ്യക്തി യഥാർഥ ജീവിതത്തിൽ പക്ഷെ പ്രതിബന്ധങ്ങളിൽ പതറുന്നു. പക്ഷെ, അംഗീകാരങ്ങളും നേട്ടങ്ങളും എപ്പോഴും...