Posts

Showing posts from April, 2018

പ്രവാസി പണത്തിൽ ഒന്നാമത് ഇന്ത്യ; കേരളത്തിനു തിരിച്ചടി, പ്രവാസികളും പണവും കുറയുന്നു

കേരളത്തിന്റെ സാമ്പത്തിക അന്തരീക്ഷം  മെച്ചപ്പെടുത്തിയതിൽ നിർണായകമായ പങ്കുണ്ട് മലയാളി പ്രവാസികൾക്ക്. ആദ്യകാലത്ത് ശ്രീലങ്കയിലും മലേഷ്യയിലും സിംഗപ്പൂരിലും തുടങ്ങി ആഫ്രിക്കയിൽവരെ ചെന്നെത്തി നാട്ടിലേക്കു പണമെത്തിച്ചവരുടെ പിൻഗാമികൾ പിന്നീട് സുവർണഭൂമിയായി കണ്ടെത്തിയത് ഗൾഫ് നാടുകളെയാണ്. ഇന്നു ലോകമെമ്പാടുമുള്ള മലയാളി പ്രവാസികൾ കേരളത്തിന്റെ സമ്പദ് ഘടനയിലെ നിർണായക ഘടകമാകുമ്പോൾ അതിൽ നല്ലൊരു പങ്ക് ഗൾഫ് രാജ്യങ്ങളിൽനിന്നാണ്. അതുകൊണ്ടുതന്നെ, പല വിദേശരാജ്യങ്ങളുടെയും തൊഴിൽ നയങ്ങളിലുണ്ടാകുന്ന മാറ്റങ്ങൾ പ്രവാസികളുടെ മടക്കത്തിനു കാരണമാകുമ്പോൾ നമുക്കും ആശങ്കപ്പെടാനേറെയാണ്. പണം പറന്നെത്തുന്നു വിദേശത്തു ജോലി ചെയ്യുന്നവർ സ്വദേശത്തേക്ക് അയയ്ക്കുന്ന പണത്തിന്റെ കണക്ക് ലോകബാങ്ക് കഴിഞ്ഞ ആഴ്ച പുറത്തുവിട്ടു. പട്ടികയിൽ വിദേശ ഇന്ത്യക്കാർ വീണ്ടും ഒന്നാം സ്ഥാനത്തെത്തി. 68.96 ബില്യൻ യുഎസ് ഡോളറാണ് വിദേശ ഇന്ത്യക്കാർ കഴിഞ്ഞ വർഷം നാട്ടിലേക്ക് അയച്ചത്. 63.86 ബില്യൻ ഡോളർ നാട്ടിലെത്തിച്ച ചൈനയ്ക്കാണു രണ്ടാം സ്ഥാനം. മൊത്തം 613 ബില്യൻ ഡോളറാണ് ഇത്തരത്തിൽ രാജ്യാന്തര വിനിമയം ചെയ്യപ്പെട്ടത്. ഇന്ത്യക്കു ലഭിച്ചത് ഇതിന്റെ...