കംപ്യൂട്ടര്‍ കണ്ണുകേടാക്കാതിരിക്കാന്‍
വിശ്രമമില്ലാത്ത കണ്ണുകള്‍ക്കായി നമ്മുടെ ജീവിതരീതികള്‍ പലപ്പോഴും കണ്ണുകളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നുണ്ട്. അതിലൊന്നാണ് കംപ്യൂട്ടറിന്റെയും സ്മാര്‍ട്ട ഫോണുകളുടെയും തുടര്‍ച്ചയായ ഉപയോഗം. ജോലിയുടെ ഭാഗമായും മറ്റും മണിക്കൂറുകളോളം കംപ്യൂട്ടര്‍ ഉപയോഗിക്കുന്നവരിലും അതുപോലെ ഫാന്‍, എ.സി തുടങ്ങിയവയുടെ ഉപയോഗം കൂടുതലുള്ളവരിലും കണ്ണ് ജലവിമുക്തമാകുന്നതടക്കമുള്ള (ഡ്രൈ ഐ) രോഗങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഇത്തരം രോഗങ്ങളെ ഒരു പരിധിവരെ തടയാന്‍ ചില മുന്‍കരുതലുകള്‍കൊണ്ട് സാധിക്കും. മണിക്കൂറില്‍ അഞ്ച് മിനിറ്റെങ്കിലും കുറച്ചുനേരം ദൂരെയുള്ള എന്തെങ്കിലും ഒരു വസ്തുവിലേക്ക് നോക്കുന്നത് കണ്ണുകളുടെ വിശ്രമത്തിനു സഹായി ക്കും. ഏറെനേരം സ്‌ക്രീനില്‍ നോക്കിയിരിക്കേണ്ടിവരുമ്പോള്‍ അല്‍പനേരം കണ്ണടച്ചിരിക്കുന്നതും കണ്ണിന്റെ ആയാസം സം കുറയ്ക്കും. കംപ്യൂട്ടര്‍ സ്‌ക്രീന്‍ കണ്ണിന് സൗകര്യപ്രദമായ നിരപ്പില്‍ വയ്ക്കുകയും മോണിറ്ററില്‍നിന്നു 20 മുതല്‍ 28 ഇഞ്ച് വരെ അകലെയും ആയിരിക്കണം. തുടര്‍ച്ചയായി കംപ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ ഓരോ 20 മിനുട്ട് കൂടുമ്പോഴും സ്‌ക്രീനില്‍നിന്നു കണ്ണെടുത്ത് 20 മീറ്റര്‍ അകലെയ...