എന്താണ് ഇസ്‌ലാം?
♻ഇസ്ലാം എന്ന അറബി പദത്തിന് ‘സമര്‍പ്പണ’മെന്നും ‘സമാധാന’മെന്നും അര്‍ഥമുണ്ട്. സര്‍വലോക സ്രഷ്ടാവിന് സ്വന്തം ജീവിതത്തെ സമര്‍പ്പിക്കുന്നതുവഴി കരഗതമാകുന്ന സമാധാനമാണ് ഇസ്ലാം. ജീവിതത്തിന്റെ എല്ലാ രംഗങ്ങളും ദൈവിക വിധിവിലക്കുകളനുസരിച്ച് ചിട്ടപ്പെടുത്തുകയെന്നാണ് ഇസ്ലാം കൊണ്ട് വിവക്ഷിക്കുന്നത്.
ആരാണ് ഇസ്ലാമിന്റെ സ്ഥാപകന്‍?
♻വിശേഷബുദ്ധിയും ചിന്താശേഷിയും നന്മയോ തിന്മയോ തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്യ്രവും നല്‍കി മനുഷ്യരെ ഭൂമിയിലേക്ക് നിയോഗിച്ചയച്ച സ്രഷ്ടാവ്തന്നെ അവര്‍ ജീവിതത്തിന്റെ വിവിധ തുറകളില്‍ പാലിക്കേണ്ട വിധിവിലക്കുകള്‍ പഠിപ്പിക്കുവാനാവശ്യമായ സംവിധാനങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. അതിനു വേണ്ടിയാണ് അവന്‍ പ്രവാചകന്മാരെ നിയോഗിച്ചത്. വ്യത്യസ്ത കാ ലഘട്ടങ്ങളില്‍ വിവിധ സമുദായങ്ങളിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകന്മാരെല്ലാം പഠിപ്പിച്ചത് സ്രഷ്ടാവിന്റെ വിധിവിലക്കുകള്‍ക്കനുസരിച്ച് ജീവിതം ക്രമപ്പെടുത്തുവാനാണ്. സര്‍വശക്തനുള്ള സമ്പൂ ര്‍ണ സമര്‍പ്പണം അഥവാ ഇസ്ലാമാണ് അവരെല്ലാം പ്രബോധനം ചെയ്ത ആദര്‍ശം. അവരുടെ ഉപദേശ നിര്‍ദേശങ്ങളെല്ലാം ദൈവിക ബോധനത്തിന്റെ അടിസ്ഥാനത്തിലുള്ളതായിരുന്നു. ദൈവസമ ര്‍പ്പണത്തിന്റെ ആദര്‍ശം – ഇസ്ലാം – ഏതെങ്കിലുമൊരു മനുഷ്യന്‍ സ്ഥാപിച്ചതല്ല; പ്രത്യുത ദൈവംതമ്പുരാന്‍ പ്രവാചകന്മാരിലൂടെ അവതരിപ്പിച്ചതാണ് എന്നതാണ് യാഥാര്‍ഥ്യം.
ആരാണ് മുസ്ലിംകള്‍?
♻സ്വന്തത്തെ സ്രഷ്ടാവിന് സമര്‍പ്പിച്ചവന്‍ എന്നാണ് മുസ്ലിം എന്ന പദത്തിനര്‍ഥം. ദൈവിക വിധിവിലക്കുകളനുസരിച്ച് സ്വന്തം ജീവിതത്തെ ചിട്ടപ്പെടുത്തിയവനാണ് മുസ്ലിം. ജന്മത്തിന്റെ അടിസ്ഥാനത്തിലല്ല, പ്രത്യുത വിശ്വാസത്തിന്റെയും കര്‍മത്തിന്റെയും അടിസ്ഥാനത്തിലാണ് ഒരാള്‍ മുസ്ലിമാകുന്നത്.
എങ്ങനെ ഒരാള്‍ക്ക് മുസ്ലിമാകാന്‍ കഴിയും?
♻‘അല്ലാഹുവല്ലാതെ ആരാധ്യനില്ലെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു; മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു’ എന്ന രണ്ട് സാക്ഷ്യവചനങ്ങ ള്‍ ചൊല്ലി അവയനുസരിച്ച് ജീവിതം ക്രമീകരിക്കാമെന്ന് പ്രതിജ്ഞയെടുത്താല്‍ ഒരാള്‍ മുസ്ലിമായിത്തീരുന്നു.
ഇസ്ലാം കര്‍ക്കശമായി തോന്നുന്നത് എന്തു കൊണ്ടാണ്?
♻ആരാധനാലയങ്ങളുടെ ചുവരുകള്‍ക്കകത്ത് ഒതുങ്ങിനില്‍ക്കേണ്ടതാണ് മതം എ ന്നല്ല പ്രവാചകന്മാരൊന്നും പഠിപ്പിച്ചത്; പ്രത്യുത ജീവിത ത്തിന്റെ വിവിധ തുറകളില്‍ അനുസരിക്കേണ്ടതായ വിധിവിലക്കുകള്‍ ഉള്‍ക്കൊള്ളുന്ന താണ് മതമെന്നാണ്. ‘മുസ്ലിം’ എന്നാല്‍, സ്വന്തത്തെ സ്രഷ്ടാവിന് സമര്‍പ്പിച്ചവന്‍ എന്നാണര്‍ഥം. അതുകൊണ്ടുതന്നെ ജീവിതത്തിന്റെ നാനാതുറകളിലേക്കുമുള്ള ദൈവിക മാര്‍ഗനിര്‍ദേശം സ്വീകരിക്കു ന്ന കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചക്കും തയാറാകാന്‍ മുസ്ലിമിന് കഴിയുകയില്ല. ആരാധനാലയത്തിലെത്തു മ്പോള്‍ ദൈവബോധവും ജീവിതത്തിലെല്ലാം തന്നിഷ്ടവു മെന്ന ‘മതസങ്കല്‍പം’ ഇസ് ലാമിന് അന്യമായതിനാല്‍ എല്ലാ രംഗത്തേക്കുമുള്ള ഇസ്ലാമിക വിധിവിലക്കു കള്‍ കര്‍ശനമായും പാലിക്കുന്നവനായിരിക്കും യഥാര്‍ഥ മുസ്ലിം.
ഇസ്ലാമിക വിശ്വാസങ്ങള്‍എന്തെല്ലാമാണ്?
♻ഏകദൈവത്തിലും അവന്റെ മലക്കുകളിലും വേദഗ്രന്ഥങ്ങളിലും പ്രവാചകന്മാരിലും മരണാനന്തര ജീവിതത്തിലും ദൈവികവിധിയിലുമുള്ള വിശ്വാസങ്ങളാണ് ഇസ്ലാമിന്റെ അടിസ്ഥാന വിശ്വാസങ്ങള്‍.
ഏകദൈവ വിശ്വാസം കൊണ്ട് എന്താണ് അര്‍ഥമാക്കുന്നത്?
♻ഈ പ്രപഞ്ചത്തിലെ വലു തും ചെറുതുമായ സകല പ്രതിഭാസങ്ങളുടെയും സ്രഷ്ടാവും സംരക്ഷകനുമായ അല്ലാഹു അവന്റെ സത്തയിലും ഗുണങ്ങളിലും പ്രവര്‍ത്തനങ്ങളിലും ഏകനും അദ്വിതീയനുമാണ്. സര്‍വശക്തനും സര്‍വോന്നതനും സ്വയം സമ്പൂര്‍ണനുമായ അവനു മാത്രമേ ആരാധനകള്‍ അര്‍പ്പിക്കുവാന്‍ പാടുള്ളൂ. സ്രഷ്ടാവായ ഒരു ദൈവമുണ്ടെന്നകേവല വിശ്വാസത്തിലുപരിയായി പരമകാരുണികനും സര്‍വജ്ഞനുമായ അവനു മാത്രം പ്രാര്‍ഥനാ വഴിപാടുകള്‍ അര്‍പ്പിക്കപ്പെടുന്ന അവസ്ഥ സംജാതമാവുകയാണ് ഇസ്ലാം ഏകദൈവവിശ്വാസം കൊണ്ട് വിവക്ഷിക്കുന്നത്.
ആരാണ് അല്ലാഹു?
♻സര്‍വലോക സ്രഷ്ടാവായ ഏകദൈവത്തെ അറബിയില്‍ സംബോധന ചെയ്യുന്നത് അല്ലാഹുവെന്നാണ്. ‘എല്ലാതരം ആരാധനകളും യഥാര്‍ഥത്തില്‍ അര്‍ഹിക്കുന്നവന്‍’ എന്നാണ് ‘അല്ലാഹു’വെന്ന പദത്തിന്റെ ഭാഷാപരമായ അര്‍ഥം. അറബ് നാടുകളില്‍ വസിക്കുന്ന അമുസ്ലിംകളും ഏകദൈവത്തെ അല്ലാഹുവെന്നുതന്നെയാണ് വിളിക്കുന്നത്. ലിംഗഭേദമോ ബഹുവചന പ്രയോഗമോ ഇല്ലാത്ത നാമമാ ണിത്. ദൈവിക മഹത്വത്തെ പൂര്‍ണമായി ദ്യോതിപ്പിക്കുന്നതും ഇതര ഭാഷകളിലെ പ്രയോഗങ്ങളെക്കാള്‍ കൃത്യവുമായതിനാലാണ് അല്ലാഹുവെന്നുതന്നെ ദൈവംതമ്പുരാനെ മുസ്ലിംകള്‍ സംബോധന ചെയ്യുന്നത്. ഏകദൈവത്തെ അവന്റെ പരിശുദ്ധിക്കും മഹത്വത്തിനുമിണങ്ങുന്ന ഏതുനാമത്തിലും അഭിസംബോധന ചെയ്യാമെന്നതാണ് ഇസ്ലാമിന്റെ കാഴ്ചപ്പാട്.
ആരാണ് മലക്കുകള്‍?
♻മനുഷ്യന് തന്റെ സാധാരണ നിലയ്ക്കുള്ള ഇന്ദ്രിയജ്ഞാനം കൊണ്ട് മനസ്സിലാക്കുവാനോ അനുഭവിക്കുവാനോ സാധിക്കാത്ത, പ്രകാശത്താല്‍ സൃഷ്ടിക്കപ്പെട്ട ദൈവദാസന്മാരാണ് മലക്കുകള്‍. വ്യത്യസ്ത ദൌത്യങ്ങള്‍ക്കായി നിയോഗിക്കപ്പെട്ടവരും ദൈവത്തെ ധിക്കരിക്കുവാന്‍ കഴിയാത്തവരുമാണിവര്‍.
എന്താണ് വേദഗ്രന്ഥങ്ങള്‍?
♻മനുഷ്യര്‍ എങ്ങനെ ജീവിക്കണമെന്ന് പഠിപ്പിക്കുന്നതിനുവേണ്ടി നിയോഗിക്കപ്പെട്ട പ്രവാചകന്മാരിലൂടെ ദൈവം അവതരിപ്പിച്ച മാര്‍ഗദര്‍ശക ഗ്രന്ഥങ്ങളാണ് വേദഗ്രന്ഥങ്ങള്‍. ഇഹപര ജീവിതവിജയത്തിനാവശ്യമായ ദൈവിക നിയമനിര്‍ദേശങ്ങളുടെ സമാഹാരമാണ് വേദം എന്ന് പറ യാം. നാലു വേദഗ്രന്ഥങ്ങളുടെ പേരുകളാണ് അവസാനത്തെ വേദമായ ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്നത്. മൂസാ(അ)*യിലൂടെ അവതരിപ്പിക്കപ്പെട്ട തൌറാത്തും, ദാവൂദി(അ)ലൂടെ അവതരിപ്പിക്കപ്പെട്ട സബൂറും ഈസാ(അ)യിലൂടെ അവതരിപ്പിക്കപ്പെട്ട ഇന്‍ജീലും മുഹമ്മദി(സ)ലൂടെ അവതരിപ്പിക്കപ്പെട്ട ഖുര്‍ആനുമാണവ. ഇവ കൂടാതെയും മറ്റു ചില പ്രവാചകന്മാരിലൂടെ വേദഗ്രന്ഥങ്ങള്‍ അവതരിപ്പിക്കപ്പെട്ടിരുന്നുവെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്. ഈ വേദഗ്രന്ഥങ്ങളെല്ലാം മനുഷ്യരെ ദുര്‍മാര്‍ഗത്തില്‍ നിന്ന് അകറ്റി സന്മാര്‍ഗത്തിലേക്ക് നയിക്കുന്നതിനുവേണ്ടി ദൈവംതമ്പുരാന്‍ അവതരിപ്പിച്ചവയായിരുന്നു.
ആരാണ് പ്രവാചകന്മാര്‍?
♻നന്മയും തിന്മയുമെന്താണെന്ന് മനുഷ്യര്‍ക്ക് മനസ്സിലാക്കിക്കൊടുക്കുന്നതിനുവേണ്ടി ദൈവംതമ്പുരാന്‍ മനുഷ്യര്‍ക്കിടയില്‍നിന്ന് ചിലരെ തെരഞ്ഞെടുത്ത് ദൌത്യമേല്‍പിക്കാറുണ്ട്. ഇങ്ങനെ ദൌത്യമേല്‍പിക്കപ്പെട്ടവരാണ് പ്രവാചകന്മാര്‍. മനുഷ്യരെ നേര്‍മാര്‍ഗത്തിലേക്ക് ക്ഷണിക്കുന്നതിനുവേണ്ടി പ്രവാചകന്മാര്‍നിയോഗിക്കപ്പെടാത്ത ഒരു സമുദായവുമില്ല. മാതൃകാജീവിതം നയിച്ച് മനുഷ്യത്വത്തിന്റെപൂര്‍ണത പ്രാപിച്ച പ്രവാചകന്മാരൊന്നുംതന്നെ തങ്ങള്‍ക്ക് ദിവ്യത്വമുണ്ടെന്ന് വാദിച്ചിരുന്നില്ല. അവരെല്ലാവരും മനുഷ്യരായിരുന്നു; പച്ചയായ മനുഷ്യര്‍. ദൈവനിയുക്തരായ എല്ലാ പ്രവാചകന്മാരിലും വിശ്വസിക്കേണ്ടത് ഓരോ മുസ്ലിമിന്റെയും ബാധ്യതയാണ്.
മരണാനന്തര ജീവിതത്തെക്കുറിച്ച് ഇസ്ലാം എന്തുപറയുന്നു?
♻മരണം മനുഷ്യജീവിതത്തിന്റെ അന്ത്യമല്ല. പ്രത്യുത ശാശ്വതമായ മരണാനന്തര ജീവിതത്തിലേക്കുള്ള വാതായനമാണെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്. ഇവിടെവെച്ച് ചെയ്യുന്ന തിന്മകള്‍ക്ക് തക്കതായ പ്രതിഫലം ലഭിക്കുന്നത് മരണാനന്തര ജീവിതത്തില്‍വെച്ചു മാത്രമാണ്. അവസാന നാളില്‍ എല്ലാ സൃഷ്ടികളും നശിച്ചതിനുശേഷം മനുഷ്യര്‍ പുനര്‍ജീവിപ്പിക്കപ്പെടുമെന്നാണ് ഇസ്ലാമിക വിശ്വാസം. അങ്ങനെ പുനര്‍ജീവിപ്പിക്കപ്പെട്ട ശേഷം വിചാരണ നടക്കും. സര്‍വശക്തന്റെ നിയന്ത്രണത്തിലുള്ള വിചാരണ. നാം ചെയ്ത നന്മതിന്മകളെല്ലാം പ്രസ്തുത വിചാരണയില്‍ നമ്മുടെ മുന്നില്‍ നിവര്‍ത്തിവെക്കപ്പെടും.എന്നിട്ട് പൂര്‍ണമായ നീതി നടപ്പാക്കപ്പെടും. നന്മ ചെയ്തവര്‍ക്ക് നന്മയും തിന്മ ചെയ്തവര്‍ക്ക് തിന്മയുമായിരിക്കും പ്രതിഫലം. സല്‍കര്‍മങ്ങള്‍ചെയ്ത് ജീവിതത്തെ വിശുദ്ധമാക്കിയവര്‍ക്ക് സമാധാനത്തിന്റെ ഭവനമായ സ്വര്‍ഗവും ദുഷ്കര്‍മങ്ങളാല്‍ ജീവിതത്തെ വികലമാക്കിയവര്‍ക്ക് നരകയാതനകളും പ്രതിഫലമായി ലഭിക്കും.
എന്താണ് ഇസ്ലാമിലെ വിധിവിശ്വാസം?
♻പ്രപഞ്ചത്തിലെ സകലമാന പ്രതിഭാസങ്ങളും ദൈവികമായ വ്യവസ്ഥപ്രകാരമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഈ വ്യവസ്ഥയാണ് ദൈവികവിധി. ഈ വിധിയില്‍നിന്ന് തെന്നിമാറുവാന്‍ സൃഷ്ടികള്‍ക്കൊന്നും കഴിയില്ല. മനുഷ്യന്റെ സ്ഥിതിയും ഇതില്‍നിന്ന് ഭിന്നമല്ല. മനുഷ്യന്റെ ചുറ്റുപാടുകളും ശാരീരിക വ്യവസ്ഥകള്‍തന്നെയും ദൈവിക വിധിക്കനുസരിച്ചാണ് നിലനില്‍ക്കുന്നത്. അവന് വന്ന് ഭവിക്കുന്ന നന്മകളും ദോഷങ്ങളുമെല്ലാം ദൈവവിധിപ്രകാരം തന്നെയാണ് സംഭവിക്കുന്നത്. മനുഷ്യസമൂഹത്തിന് ആത്യന്തികമായി നന്മയെന്തൊക്കെയാണെന്നും തിന്മയെന്തെല്ലാമാണെന്നും കൃത്യ മായി അറിയാവുന്ന സര്‍വജ്ഞന്റെ വ്യക്തമായ വ്യവസ്ഥകള്‍ പ്രകാരമാണ് ഓരോരുത്തര്‍ക്കും വന്നുഭവിക്കുന്ന ഗുണങ്ങളും ദോഷങ്ങളുമെല്ലാമുണ്ടാവുന്നത് എന്ന വിശ്വാസമാണ് ഇസ്ലാമിക വിധി വിശ്വാസത്തിന്റെ കാതല്‍.
ഇസ്ലാമിക പ്രമാണങ്ങള്‍ എന്തെല്ലാമാണ്?
♻ഖുര്‍ആനും മുഹമ്മദ്(സ:അ)മിന്റെ ജീവിതമാതൃകയുമാണ് ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങള്‍.
ആരാണ് മുഹമ്മദ് (സ)?
♻ഇസ്ലാമിന്റെ അവസാനത്തെ പ്രവാചകനാണ് മുഹമ്മദ്(സ). അദ്ദേഹത്തിലൂടെയാണ് ദൈവസമര്‍പ്പണത്തിന്റെ മതം പൂര്‍ത്തീകരിക്കപ്പെട്ടത്. നോഹയുടെയും അബ്രഹാമിന്റെയും മോശയുടെയും യേശുവിന്റെയും മാത്രമല്ല നമുക്ക് പേരറിയാവുന്നതും അല്ലാത്തതുമായ ലോകത്തി ന്റെ വ്യത്യസ്ത ഭാഗങ്ങളിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകന്മാരുടെയെല്ലാം പിന്‍ഗാമിയാണ് മുഹമ്മദ്(സ:അ). പുതിയൊരു മതം സ്ഥാപിക്കുകയല്ല. മറിച്ച് പൂര്‍വ പ്രവാചകന്മാരെല്ലാം പഠിപ്പിച്ച മതം പൂര്‍ത്തീകരിക്കുകയാണ് അദ്ദേഹം ചെയ്തത്.
മുഹമ്മദിന്റെ (സ) ജീവിതത്തെപ്പറ്റി?
♻ക്രിസ്താബ്ദം 570-ല്‍ മക്കയിലാണ് മുഹമ്മദ്(സ:അ) ജനി ച്ചത്. ജനനത്തിനു മുമ്പ് പിതാവും ഏഴ് വയസ്സുള്ളപ്പോള്‍ മാതാവും മരണപ്പെട്ടതിനാല്‍ അനാഥനായാണ് അദ്ദേഹം വളര്‍ന്നത്. എല്ലാവിധ തിന്മകളുടെയും കൂത്തരങ്ങായിരുന്ന അറേബ്യയില്‍ ചെറുപ്പകാലം മുതല്‍ക്കുതന്നെ സത്യസന്ധനും സദ്വൃത്തനുമെന്ന് പ്രത്യേകം അറിയപ്പെടുന്ന രീതിയിലുള്ള വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു അദ്ദേഹം. ഉന്നത ഗുണങ്ങളുടെയെല്ലാം വിളനിലമായിരുന്ന മുഹമ്മദ് (സ:അ) ഇരുപത്തഞ്ചാം വയസ്സില്‍ നാല്‍പതുകാരിയായ ഖദീജയെന്ന കച്ചവടക്കാരിയെ വിവാഹം ചെയ്തു.നാല്‍പതാം വയസ്സിലാണ് മുഹമ്മദിന് (സ:അ) ദൈവികബോധനം ലഭിക്കാനാരംഭിച്ചത്. പ്രവാചകനായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം തന്റെ സമൂഹത്തിന് ദൈവിക സന്ദേശങ്ങളെത്തിച്ചുകൊടുത്തു-നിഷേധാത്മകമായിരുന്നു പ്രതികരണങ്ങള്‍. മര്‍ദനങ്ങള്‍, പീഡനങ്ങള്‍, ആരോപണങ്ങള്‍, കൊലവിളികള്‍… സത്യമതമനുസരിച്ച് ജീവിക്കുന്നതിനുള്ള സ്വാതന്ത്യ്രത്തിനുവേണ്ടി ജനിച്ച നാടുവെടിഞ്ഞ് വടക്കുഭാഗത്തുള്ള മദീനയിലേക്ക് പലായനം ചെയ്തു. മദീനയില്‍ ഒരു ഇസ്ലാമിക രാഷ്ട്രം ഉണ്ടാവുകയും അദ്ദേഹം അതിന്റെ നേതൃത്വമേറ്റെടുക്കുകയും ചെയ്തു. മദീനയിലും സത്യമതമനുസരിച്ച് ജീവിക്കാന്‍ അവിശ്വാസികള്‍ സമ്മതിക്കാതിരുന്നപ്പോള്‍ അവരുമായി യുദ്ധങ്ങള്‍ നടന്നു. മത സ്വാതന്ത്യ്രത്തിനുവേണ്ടിയുള്ള യുദ്ധങ്ങള്‍. ഇരുപത്തിമൂന്ന് വര്‍ഷക്കാലത്തെ പ്രബോധന ജീവിതത്തിനു ശേഷം ലോകത്തിനു മുഴുവന്‍ മാതൃകായോഗ്യമായ ഒരു സമൂഹത്തെ അവശേഷിപ്പിച്ചു കൊണ്ട് അറുപത്തിമൂന്നാമത്തെ വയസ്സില്‍ മുഹമ്മദ് (സ:അ) ഇഹലോകവാസംവെടിഞ്ഞു.
മുഹമ്മദ് (സ) അന്തിമ പ്രവാചകനാണെന്ന് പറയാന്‍ കാരണമെന്ത്?
♻ഏതെങ്കിലുമൊരു പ്രത്യേക പ്രദേശത്തിലേക്കോ സമുദായത്തിലേക്കോ മാത്രമായി അയക്കപ്പെട്ടവരായിരുന്നു മുന്‍ കഴിഞ്ഞ പ്രവാചകന്മാര്‍. ലോകത്തിനു മുഴുവന്‍ അനുഗ്രഹമായിക്കൊണ്ട് വരാനിരിക്കുന്ന ഒരു മഹാപ്രവാചകന്റെ ആഗമനത്തെക്കുറിച്ച് ആ പ്രവാചകന്മാരില്‍ പലരും പ്രവചിച്ചതായി കാണാന്‍ കഴിയും. മുഹമ്മദ് (സ:അ) മുഴുവന്‍ ലോകത്തിന്റെയും പ്രവാചകനാണ്. അദ്ദേഹത്തിലൂടെ അവതരിപ്പിക്കപ്പെട്ട സന്ദേശങ്ങള്‍ ലോകത്തിലെ അവസാനത്തെ മനുഷ്യന്‍ വരെയുള്ളവര്‍ക്കെല്ലാം സ്വീകരിക്കാന്‍ പറ്റിയവയാണ്. പ്രവാചകന്മാര്‍ക്കൊന്നും നല്‍കപ്പെട്ട ദൈവിക ദൃഷ്ടാന്തങ്ങള്‍ അവരുടെ കാലശേഷം നിലനില്‍ക്കുന്നവയായിരുന്നില്ല. എന്നാല്‍, മുഹമ്മദിന്റെ(സ:അ) പ്രവാചകത്വത്തിനുള്ള തെളിവായി നല്‍കപ്പെട്ട ഖുര്‍ആന്‍ എന്ന ദൃഷ്ടാന്തം അവസാനനാളുവരെ മാറ്റമില്ലാതെ നിലനില്‍ക്കുന്നതും അതിന്റെ ദൈവികത ആര്‍ക്കും പരിശോധിച്ചു ബോധ്യപ്പെടാവുന്നതുമാണ്. മുഹമ്മദിന്റെ(സ:അ) ജീവിതമാകട്ടെ പൂര്‍ണമായി രേഖപ്പെടുത്തപ്പെടുകയും ചെയ്തിരിക്കുന്നു. അവസാനനാള്‍ വരെയുള്ള മുഴുവനാളുകള്‍ക്കും മാതൃകയാക്കാവുന്ന വിധത്തില്‍ അദ്ദേഹത്തിന്റെ ജീവിതത്തിലെ വലുതും ചെറുതുമായ സംഭവങ്ങളെല്ലാം വ്യക്തമായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഇനി ഒരു ദൈവദൂതന്‍ വരികയില്ലെന്നും അവസാനനാളുവരെയുള്ള മനുഷ്യരെല്ലാം മാര്‍ഗദര്‍ശകമായി ഖുര്‍ആനും നബിചര്യയുമാണ് സ്വീകരിക്കേണ്ടതെന്നും ഖുര്‍ആനിലും നബിമൊഴികളിലും വ്യക്തമാക്കപ്പെട്ടിട്ടുമുണ്ട്.
എന്താണ് ഖുര്‍ആന്‍?
♻അന്തിമ പ്രവാചകനിലൂടെ അവതരിപ്പിക്കപ്പെട്ട അവസാനത്തെ വേദഗ്രന്ഥമാണ് ഖുര്‍ആന്‍. ദൈവവചനങ്ങാണ് അതുള്‍ക്കൊള്ളുന്നത്. അവസാന നാളുവരെയുള്ള മുഴുവന്‍ മനുഷ്യര്‍ക്കുമുള്ള മാര്‍ഗദര്‍ശകഗ്രന്ഥമാണത്. അതുകൊണ്ടുതന്നെ അന്ത്യനാളുവരെ ഖുര്‍ആനിനെ യാതൊരു മാറ്റ ത്തിരുത്തലുകളുമില്ലാതെ നിലനിര്‍ത്തുമെന്ന് അത് അവതരിപ്പിച്ച ദൈവംതമ്പുരാന്‍ തന്നെ മനുഷ്യര്‍ക്ക് വാഗ്ദാനം നല്‍കിയിട്ടുണ്ട്. എല്ലാവിധ മാനുഷിക കൈകടത്തലുകളില്‍നിന്നും മുക്തമായി ഇന്നു നിലനില്‍ക്കുന്ന ഏക മതഗ്രന്ഥം ഖുര്‍ആനത്രേ. അത് ഒരേ സമയം ഒരു മാര്‍ഗദര്‍ശക ഗ്രന്ഥവും അതോടൊപ്പം അന്തിമപ്രവാചകന് നല്‍കപ്പെട്ട ദൈവിക ദൃഷ്ടാന്തവുമാണ്
Comments
Post a Comment