പഠിക്കാം നമുക്ക് ബാഫഖി തങ്ങളെ
കുടുംബവും കുട്ടിക്കാലവും...... കേരള രാഷ്ട്രീയത്തിലെ സൂര്യ തേജസ്സും, മുസ്ലിം കൈരളിയുടെ അഭിമാനവും, മുസ്ലിം ലീഗ് പ്രസ്ഥാനത്തിൻറെ അമരക്കാരനുമായിരുന്ന മഹാനായ ഖാഇദുൽ ഖൗം സയ്യിദ് അബ്ദുറഹിമാൻ ബാഫഖി തങ്ങളുടെ സ്മരണ പുതുക്കുന്ന മറ്റൊരു ജനുവരി 19 കൂടി കടന്നു വരികയാണ്. ബാഫഖി തങ്ങൾ എണ്ണപ്പെട്ട മത പണ്ഡിതനായിരുന്നില്ല. എന്നാൽ പാണ്ഡിത്യത്തിൻറെ 'ബഹറാ'യിരുന്ന വലിയ ആലിമീങ്ങൾ പോലും ഏറെ ബഹുമാനത്തോടെ മത വിഷയങ്ങൾ തങ്ങളുമായി കൂടിയാലോചനകൾ നടത്തിയിരുന്നു. ഭൗതിക വിദ്യാഭ്യാസവും തങ്ങൾക്ക് നന്നേ കുറവായിരുന്നു. എന്നിട്ടും കാലിക്കറ്റ് യൂണിവേർസിറ്റി അടക്കം ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആവിർഭാവത്തിന് നേതൃത്വം നൽകാൻ രംഗത്തുണ്ടായി എന്നത് ബാഫഖി തങ്ങളുടെ മഹത്വമാണ് വെളിവാക്കുന്നത്. ഹസ്രത്ത് അലി (റ) ൻറെ സന്താന പരമ്പരയിൽപ്പെട്ട ബാഫഖി കുടുംബത്തിലെ സയ്യിദ് അഹമ്മദ് ബാഫഖി എന്നവർ ഏതാണ്ട് ഇരുന്നൂറ് കൊല്ലം മുമ്പാണ് കേരളത്തിലെത്തുന്നത്. അദ്ദേഹത്തിൻറെ പുത്രൻ സയ്യിദ് അബ്ദുല്ല ബാഫഖി കൊയിലാണ്ടിയിൽ വിവാഹം കഴിച്ചു, അവരുടെ പുത്രൻ മുഹമ്മദ് ബാഫഖിയുടെ മകൻ സയ്യിദ് അബ്ദുൽ ഖാദർ ബാഫഖിയാണ് സയ്യിദ് അബ്ദുറഹിമാൻ ബാഫഖി തങ്ങളുടെ പിത...