‘നെസ്റ്റും’ ‘ജാമും’ എന്ത്, എന്തിന്?
ദേശീയപ്രാധാന്യമുള്ള സ്ഥാപനങ്ങളില്‍ പ്രവേശനത്തിന് ഏതെങ്കിലും വിധത്തിലുള്ള പ്രവേശന പരീക്ഷകള്‍ നടത്താറുണ്ട്. അന്തര്‍ദേശീയ നിലവാരമുള്ളവയാണ് ഇവയില്‍ പല പ്രവേശന പരീക്ഷകളും. ഐ.ഐ.ടി, ജെ.ഇ.ഇ (അഡ്വാന്‍സ്) ഈ വിധത്തിലുള്ള പ്രവേശന പരീക്ഷകളിലൊന്നാണ്. ഇത്തരം പ്രധാനപ്പെട്ട ചില പ്രവേശന പരീക്ഷകളെ പരിചയപ്പെടാം. 1. നാഷനല്‍ എന്‍ട്രന്‍സ് സ്ക്രീനിങ് ടെസ്റ്റ് (NEST) നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജുക്കേഷന്‍ ആന്‍ഡ് റിസര്‍ച് -ഭുവനേശ്വര്‍, യൂനിവേഴ്സിറ്റി ഓഫ് മുംബൈയുടെ ഡിപ്പാര്‍ട്മെന്‍റ് ഓഫ് അറ്റോമിക് എനര്‍ജി സെന്‍റര്‍ ഫോര്‍ എക്സലന്‍സ് ഇന്‍ ബേസിക് സയന്‍സസ് മുംബൈ (UM DAE-CBS) എന്നിവിടങ്ങളില്‍ നടക്കുന്ന ബേസിക് സയന്‍സിലേക്ക് വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കാന്‍ നടത്തുന്ന പ്രവേശന പരീക്ഷയാണ് നെസ്റ്റ്. നെസ്റ്റ് ജയിച്ച് മുകളില്‍ സൂചിപ്പിച്ച സ്ഥാപനങ്ങളില്‍ പ്രവേശനം നേടിയാല്‍ വിദ്യാര്‍ഥികളുടെ കരിയര്‍ പൂര്‍ണമായും ഉയര്‍ച്ചയിലേക്ക് നയിക്കുന്നതായിരിക്കും. അപൈ്ളഡ് സയന്‍സുകളായ എന്‍ജിനീയറിങ്ങും അനുബന്ധ പഠനമേഖലകളും വിദ്യാര്‍ഥികളുടെ ആധിക്യത്താല്‍ വീര്‍പ്പുമുട്ടുകയാണ്. ഫലമോ, ഇത്തരം അപൈ്ളഡ് സയന്‍സ് പഠിക്കുന്ന സിംഹഭാഗം വ...