അമേരിക്ക ഒഴിയുന്നു; ഇന്റര്‍നെറ്റിന്റെ 


നിര്‍വ്വഹണം ഇനി സന്നദ്ധസംഘടനയ്ക്ക്......





ആഗോളതലത്തില്‍ ഇന്റര്‍നെറ്റ് ഭരണനിര്‍വ്വഹണത്തിന്റെ പ്രധാന പങ്ക് സന്നദ്ധസംഘടനയ്ക്ക് കൈമാറാന്‍ അമേരിക്കന്‍ ഭരണകൂടം തീരുമാനിച്ചതിനെതിരെ വിമര്‍ശനമുയരുന്നു.വെബ്‌സൈറ്റുകളുടെ നാമകരണ സംവിധാനം പൂര്‍ണമായും 'ഇന്റര്‍നെറ്റ് കോര്‍പ്പറേഷന്‍ ഫോര്‍ അസൈന്‍ഡ് നെയിംസ് ആന്‍ഡ് നമ്പേഴ്‌സ്' ( ICANN ) എന്ന സംഘടനയ്ക്ക് കൈമാറാനാണ് ഒബാമ ഭരണകൂടം ഒരുങ്ങുന്നത്.
20 വര്‍ഷമായി അമേരിക്കയുടെ നിയന്ത്രണത്തിലുള്ള ഈ സംവിധാനം, ഒക്ടോബര്‍ 1 മുതലാണ് ലോസ് ആഞ്ചിലസ് കേന്ദ്രമായുള്ള 'ഐകാന്' കൈമാറുക. വെബ്‌സൈറ്റുകളുടെ നാമകരണ സംവിധാനമായ 'ഡൊമെയ്ന്‍ നെയിമിങ് സിസ്റ്റം' ( DNS ) ഇന്റര്‍നെറ്റ് നിര്‍വ്വഹണത്തിലെ പ്രധാന ഭാഗമാണ്.
ഓരോ വെബ്സൈറ്റും ഐ.പി (ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍) വിലാസങ്ങളിലാണ് സാങ്കേതികമായി അറിയപ്പെടുക. അക്കങ്ങളുപയോഗിച്ചുള്ള ഐ.പി. അഡ്രസ്സുകളെ ഡൊമെയ്ന്‍ നെയിമുകളായി മാറ്റുന്ന ഡി.എന്‍.എസ്. റൂട്ടിന്റെ ചുമതലയാണ് ഐകാന് പൂര്‍ണമായും കൈമാറുക. ......

നിലവില്‍ ഐകാന്‍ ഈ ചുമതല നിര്‍വഹിക്കുന്നുണ്ടെങ്കിലും നാമകരണ സംവിധാനത്തിന്റെ നിയന്ത്രണം അമേരിക്കയ്ക്കായിരുന്നു. ലാഭേച്ഛയോടെയല്ല പക്ഷേ, അമേരിക്ക ഈ ചുമതല  വഹിച്ചിരുന്നത്.  ഇങ്ങനെയൊരു മാറ്റത്തിനാവശ്യമായ നടപടിക്രമങ്ങള്‍ 2014 ല്‍ തന്നെ തീരുമാനിച്ചിരുന്നു. ഐകാന് ഈ ഉത്തരവാദിത്വം വഹിക്ക...കഴിവുണ്ടെന്ന് പൂര്‍ണമായും തങ്ങള്‍ക്ക് ബോധ്യപ്പെട്ടത് ഇപ്പോഴാണെന്ന് അമേരിക്ക പറയുന്നു. വര്‍ഷങ്ങളായി നാമകരണ സംവിധാനത്തിന് ചുക്കാന്‍ പിടിക്കുന്നത് ഐകാന്‍ ആയതിനാല്‍, ഇപ്പോഴുണ്ടാകുന്ന മാറ്റം ഉപയോക്താക്കള്‍ക്ക് അനുഭവപ്പെട്ടു എന്ന് വരില്ല. അതേസമയം, ഇന്റര്‍നെറ്റ് നിര്‍വഹണത്തിന്റെ കാതലായ ഭാഗം അമേരിക്കയുടെ നിയന്ത്രണത്തില്‍ നിന്ന് മാറ്റാനുള്ള ഒബാമ ഭരണകൂടത്തിന്റെ നീക്കത്തിനെതിരെ കടുത്ത എതിര്‍പ്പാണ് അമേരിക്കയിലെ ചില നേതാക്കന്‍മാര്‍ ഉയര്‍ത്തിയിട്ടുള്ളത്. അമേരിക്കയുടെ 'സംരക്ഷണയിലുള്ള' ഈ സംവിധാനത്തില്‍ ഇടപെടാന്‍ ചൈനയ്ക്കും റഷ്യയ്ക്കും മറ്റും അവസരമൊരുക്കുന്നതാണ് ഈ നീക്കമെന്ന് അവര്‍ വിമര്‍ശിക്കുന്നു. 'ഇന്റര്‍നെറ്റിന് മേല്‍ വിദേശഭരണകൂടങ്ങളുടെ അധികാരം വര്‍ധിപ്പിക്കാന്‍ സഹായിച്ചേക്കാവുന്ന നിര്‍ദ്ദേശമാണിത്' - യു.എസിലെ റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ ഒരു കത്തില്‍ പറയുന്നു.  വെബ്ബ് വിലാസങ്ങള്‍ അനുവദിക്കാനായി 1998 ലാണ് ഐകാന്‍ നിലവില്‍ വന്നത്. അതുഅതുവരെ വെബ്ബ് അഡ്രസ്സുകള്‍ അനുവദിക്കുക എന്നത് ജോണ്‍ പോസ്റ്റല്‍ എന്ന ഒറ്റ വ്യക്തിയില്‍ നിക്ഷിപ്തമായിരുന്നു. അതിനാല്‍ പോസ്റ്റല്‍ 'ഇന്റര്‍നെറ്റിന്റെ തമ്പരാന്‍' ( god of the internte ) എന്നുപോലും വിശേഷിപ്പിക്കപ്പെട്ടിരുന്നു. ഐകാന്‍ നിലവില്‍ വന്ന് അധികം വൈകാതെ പോസ്റ്റല്‍ അന്തരിച്ചു.വെബ്ബ് വിലാസങ്ങള്‍ അനുവദിക്കുന്ന ജോലി ഐകാന്‍ ആണ് നിര്‍വഹിക്കുന്നതെങ്കിലും, യു.എസ്.നാഷണല്‍ ടെലികമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ അഡ്മിനിഷ്ട്രേന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ അഡ്മിനിഷ്ട്രേഷന്റേത് ( NTIA ) ആയിരുന്നു ഇക്കാര്യത്തില്‍ അവസാന വാക്ക്. ഇതാണ് ഒക്ടോബര്‍ ഒന്നിന് മാറുന്നത്. എന്‍ടിഐഎ വഴി യു.എസ്.ഭരണകൂടത്തിന് ഇനി ഇന്റര്‍നെറ്റ് നാമകരണത്തില്‍ ഇടപെടാന്‍ കഴിയില്ല. ഇതൊരു വലിയ മാറ്റമാണ്', സറേയ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ അലന്‍ വുഡ്‌വാര്‍ഡ് പറയുന്നു. ഇന്റര്‍നെറ്റ് നിര്‍വഹണം ഒരു രാജ്യം നടത്തുന്നതിന് പകരം, വിവധ രാജ്യങ്ങള്‍ക്ക് സ്വാധീനമുള്ള ഒരു സംവിധാനത്തിലേക്ക് മാറുകയാണ്. ആഗോളസ്വത്തായി മാറിക്കഴിഞ്ഞ ഒരു സംഗതിക്ക് അനുയോജ്യമായ ഒരു ആഗോളനിയന്ത്രണം തന്നെയാണിത് - അദ്ദേഹം അഭിപ്രായപ്പെട്ടു (PTI)......


Comments

Popular posts from this blog

പഠിക്കാം നമുക്ക് ബാഫഖി തങ്ങളെ

RAMADAN QUIZ

അധ്യാപനത്തിന്റെ മഹത്വവും ഉത്തരവാദിത്തവും