ഹാജിമാര്‍ക്ക് കൂട്ടുകാരനായി മലയാളം മൊബൈല്‍ ആപ്പ്




കോഴിക്കോട്: അല്ലാഹുവിന്റെ അതിഥികളെ വരവേറ്റ് കുറ്റമറ്റ ഹജ്ജ് നിര്‍വഹിക്കാനുള്ള നവമാധ്യമ ശ്രമം സഫലമാകുന്നു. ഹജ്ജറിവിന്റെ സമ്പൂര്‍ണതയായി മലയാളത്തിലുള്ള മൊബൈല്‍ അപ്ലിക്കേഷന്‍ നിലവില്‍ വന്നു. ആന്‍ഡ്രോയ്ഡ് മൊബൈല്‍ ഉപഭോക്താക്കള്‍ക്കുവേണ്ടി ഹജ്ജ് മലയാളം ഗൈഡ് എന്ന പേരിലാണ് ആപ്പ്. ഗൂഗ്ള്‍പ്ലേസ്റ്റോര്‍ വഴിയാണ് ഇത് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുക. അബ്ദുസ്സമദ് പൂക്കോട്ടൂരിന്റെ ശ്രദ്ധേയമായ രചനയാണ് ഹജ്ജ് ഗൈഡ്. അപ്ലിക്കേഷന്‍ മലയാളത്തില്‍ ഹജ്ജ് പഠനരംഗത്ത് നവ്യാനുഭവമാകും.   ചേലേമ്പ്രയില്‍ പ്രവര്‍ത്തിക്കുന്ന ദാറുല്‍ ഖുര്‍ആനില്‍ കരീം വനിതാ ഹിഫ്‌ള് കോളജിന്റെ കീഴിലുള്ള ഖുര്‍ആന്‍ ഡോട്ട് ഓണ്‍ലൈനി ന്റെ പ്രഥമ ഉപഹാരമാണ് ഈ അപ്ലിക്കേഷന്‍. മുഹമ്മദ് രാമന്തളി, മുബാറക്ക് എടവണ്ണപ്പാറ എന്നിവരാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്.

Comments

Popular posts from this blog

RAMADAN QUIZ

പഠിക്കാം നമുക്ക് ബാഫഖി തങ്ങളെ

അധ്യാപനത്തിന്റെ മഹത്വവും ഉത്തരവാദിത്തവും