എനിക്കൊരു സ്വപ്നമുണ്ട്

Image result for DREAM
 

മുസ്ലിം സഹോദരങ്ങള്‍ എല്ലാവരും ഒരു കുടക്കീഴില്‍ ഒത്തൊരുമിക്കുന്ന ഒരു മനോഹര ദിവസം ഞാന്‍ സ്വപ്നം കാണുന്നു.

ലോക മുസ്ലിംകള്‍ ഇപ്പോള്‍ അനുഭവിക്കുന്ന അരക്ഷിതാവസ്ഥ ഇല്ലാതാക്കാന്‍ ഒരു ഖലീഫ മുതല്‍ താഴെകിടയിലുള്ള ഒരു വീട്ടിലെ ഒരംഗം വരെ ശാസ്ത്രീയമായി ക്രോഢീകരിക്കപ്പെടുന്ന ഒരു ദിവസത്തെ ഞാന്‍ സ്വപ്നം കാണുന്നു.


ലോകത്തിന് മുഴുവന്‍ പ്രകാശം എത്തിക്കേണ്ടവരാണ് നാം എന്ന് ഉറച്ച് വിശ്വസിക്കുമ്പോഴും സാഹചര്യങ്ങള്‍ കാരണം പരസ്പരം കടിച്ചുകീറുന്ന ദിവസങ്ങള്‍ കഴിഞ്ഞ് എല്ലാവരും മനസ്സ് നിറഞ്ഞ് സംസാരിക്കുന്ന ഒരു ദിവസം ഞാന്‍ സ്വപ്നം കാണുന്നു. 

മുതാലിഖ് മാര്‍ കൊല്ലപ്പെടുമ്പോള്‍ മതേതരത്വം വിചാരിച്ച് പ്രതികരിക്കാതെ ഇനിയും ആളുകള്‍ കൊല്ലപ്പെട്ടാലും ആരും പ്രതികരിക്കില്ലെന്ന അരക്ഷിതാവസ്ഥയില്‍ നിന്ന് മുസ്ലിം ഉമ്മത്ത് രക്ഷപ്പെടുന്ന ഒരു ദിവസം ഞാന്‍ സ്വപ്നം കാണുന്നു.

എന്തിന് വേണ്ടിയാണ് താന്‍ ജയിലില്‍ കിടക്കുന്നു എന്ന് പോലും അറിയാതെ കഷ്ടപ്പെടുന്ന മുസ്ലിംകള്‍ക്ക് വേണ്ടി വാദിക്കുവാന്‍ കഴിവും പ്രാപ്തിയുമുള്ള വക്കീലുമാര്‍ ഈ സമുഹത്തില്‍ നിന്ന് ഉണ്ടാവുന്ന ഒരു ദിവസം ഞാന്‍ സ്വപ്നം കാണുന്നു.

മഹല്ല് സംവിദാനം വെറും ഖബറിസ്ഥാന്‍ പള്ളികള്‍ വരെ ബൗണ്ടറി ആയി നില്‍ക്കുന്നതില്‍ നിന്ന് ലോകം മുഴുക്കയും എത്തപ്പെടുന്ന അതിരില്ലാത്തൊരു മുസ്ലിം ലോകം അതിവിതൂരമല്ലാത്ത ഭാവിയില്‍ ഞാന്‍ സ്വപ്നം കാണുന്നു.

മുകളില്‍ പദ്ദതികള്‍ അനുവദിക്കാനുള്ളവരും താഴെ വാങ്ങുവാനുള്ളവരും എന്നാല്‍ ഇവ രണ്ടിന്‍റെയും മധ്യവര്‍ത്തികളായ അത് എത്തിച്ച് കൊടുക്കാനുള്ള ഉദ്യോഗസ്ഥരില്ലെന്നുഉള്ള നമ്മുടെ രാഷ്ട്രീയ അവസ്ഥയില്‍ നിന്ന് വളരെ പെട്ടെന്നുള്ള ഒരു മാറ്റം ഞാന്‍ സ്വപ്നം കാണുന്നു.

ഒരു കാലത്ത് ശാസ്ത്രത്തിലും കലകളിലും വൈദ്യ ശാസ്ത്രത്തില്‍ എന്ന് വേണ്ട എല്ലാ മേഘലകളിലും അത്യുന്നതി പ്രാപിച്ചിരുന്ന ആ വസന്ത കാലം ഘട്ടം ഇനിയും തിരിച്ചു വരുമെന്ന് ഞാന്‍ സ്വപ്നം കാണുന്നു.




Comments

Popular posts from this blog

പഠിക്കാം നമുക്ക് ബാഫഖി തങ്ങളെ

RAMADAN QUIZ

പ്രവാസി പണത്തിൽ ഒന്നാമത് ഇന്ത്യ; കേരളത്തിനു തിരിച്ചടി, പ്രവാസികളും പണവും കുറയുന്നു