HADIA BOOK PLUS

നിരവധി പ്രസാധകരും പ്രസിദ്ധീകരണങ്ങളുമുളള നാട്ടിൽ ആദർശ വ്യതിയാനങ്ങളില്ലാതെ, പ്രസാധന രംഗത്ത് പ്രതീക്ഷാദായകമായൊരു കാൽവെപ്പാണ് നമ്മുടെ ഹുദവികൾക്കു കീഴിൽ പാണക്കാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹാദിയ സി.എസ്.ഇയുടെ ബുക്ക്പ്ലസ്.
ബുക്ക്പ്ലസിനു കീഴിൽ മർഹൂം സൈനുൽ ഉലമാ ചെറുശ്ശേരി സൈനുദ്ദീ൯ മുസ്ലിയാരുടെ സമ്പൂർണ്ണ ജീവചരിത്ര കൃതിയടക്കം നാലു ഗ്രന്ഥങ്ങളുടെ പ്രകാശന കർമം ഇന്ന് കോഴിക്കോട് ടാഗോർ ഹാളിൽ വെച്ച് പാണക്കാട് റശീദലി ശിഹാബ് തങ്ങൾ നിർവ്വഹിക്കുകയുണ്ടായി.
സാമൂഹിക വിദ്യാഭ്യാസ രംഗത്ത് ക്രിയാത്മക ഇടപെടലുകൾ നടത്തി രാജ്യത്ത് നേരറിവോടെയുളള തൂലിക വിപ്ലവം നടത്താ൯ ബുക്ക്പ്ലസിനു സാധിക്കട്ടെ...
സമൂഹത്തിന്റെ
സാംസ്കാരിക-ധാർമിക രംഗങ്ങൾ കൂടുതൽ സമ്പുഷ്ടമാക്കാൻ സഹായകമായ നാനാവിധ പ്രവർത്തനങ്ങളുമായി മുന്നേറാൻ സർവ ശക്തൻ ഹാദിയക്കു കരുത്തു നൽകട്ടെ, ആമീൻ
Comments
Post a Comment