Posts

പഠിക്കാം നമുക്ക് ബാഫഖി തങ്ങളെ

 കുടുംബവും കുട്ടിക്കാലവും...... കേരള രാഷ്ട്രീയത്തിലെ സൂര്യ തേജസ്സും, മുസ്ലിം കൈരളിയുടെ അഭിമാനവും, മുസ്ലിം ലീഗ് പ്രസ്ഥാനത്തിൻറെ അമരക്കാരനുമായിരുന്ന മഹാനായ ഖാഇദുൽ ഖൗം സയ്യിദ് അബ്ദുറഹിമാൻ ബാഫഖി തങ്ങളുടെ സ്മരണ പുതുക്കുന്ന മറ്റൊരു ജനുവരി 19 കൂടി കടന്നു വരികയാണ്. ബാഫഖി തങ്ങൾ എണ്ണപ്പെട്ട മത പണ്ഡിതനായിരുന്നില്ല. എന്നാൽ പാണ്ഡിത്യത്തിൻറെ 'ബഹറാ'യിരുന്ന വലിയ ആലിമീങ്ങൾ പോലും ഏറെ ബഹുമാനത്തോടെ മത വിഷയങ്ങൾ തങ്ങളുമായി കൂടിയാലോചനകൾ നടത്തിയിരുന്നു. ഭൗതിക വിദ്യാഭ്യാസവും തങ്ങൾക്ക് നന്നേ കുറവായിരുന്നു. എന്നിട്ടും കാലിക്കറ്റ് യൂണിവേർസിറ്റി അടക്കം ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആവിർഭാവത്തിന്‌ നേതൃത്വം നൽകാൻ രംഗത്തുണ്ടായി എന്നത് ബാഫഖി തങ്ങളുടെ മഹത്വമാണ് വെളിവാക്കുന്നത്. ഹസ്രത്ത് അലി (റ) ൻറെ സന്താന പരമ്പരയിൽപ്പെട്ട ബാഫഖി കുടുംബത്തിലെ സയ്യിദ് അഹമ്മദ് ബാഫഖി എന്നവർ  ഏതാണ്ട് ഇരുന്നൂറ് കൊല്ലം മുമ്പാണ് കേരളത്തിലെത്തുന്നത്. അദ്ദേഹത്തിൻറെ പുത്രൻ സയ്യിദ് അബ്ദുല്ല ബാഫഖി കൊയിലാണ്ടിയിൽ വിവാഹം കഴിച്ചു, അവരുടെ പുത്രൻ മുഹമ്മദ്‌ ബാഫഖിയുടെ മകൻ സയ്യിദ് അബ്ദുൽ ഖാദർ ബാഫഖിയാണ് സയ്യിദ് അബ്ദുറഹിമാൻ ബാഫഖി തങ്ങളുടെ പിത...

കംപ്യൂട്ടര്‍ കണ്ണുകേടാക്കാതിരിക്കാന്‍

വിശ്രമമില്ലാത്ത കണ്ണുകള്‍ക്കായി നമ്മുടെ ജീവിതരീതികള്‍ പലപ്പോഴും കണ്ണുകളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നുണ്ട്. അതിലൊന്നാണ് കംപ്യൂട്ടറിന്റെയും സ്മാര്‍ട്ട ഫോണുകളുടെയും തുടര്‍ച്ചയായ ഉപയോഗം.  ജോലിയുടെ ഭാഗമായും മറ്റും മണിക്കൂറുകളോളം കംപ്യൂട്ടര്‍ ഉപയോഗിക്കുന്നവരിലും അതുപോലെ ഫാന്‍, എ.സി തുടങ്ങിയവയുടെ ഉപയോഗം കൂടുതലുള്ളവരിലും കണ്ണ് ജലവിമുക്തമാകുന്നതടക്കമുള്ള (ഡ്രൈ ഐ) രോഗങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഇത്തരം രോഗങ്ങളെ ഒരു പരിധിവരെ തടയാന്‍ ചില മുന്‍കരുതലുകള്‍കൊണ്ട് സാധിക്കും. മണിക്കൂറില്‍ അഞ്ച് മിനിറ്റെങ്കിലും കുറച്ചുനേരം ദൂരെയുള്ള എന്തെങ്കിലും ഒരു വസ്തുവിലേക്ക് നോക്കുന്നത് കണ്ണുകളുടെ വിശ്രമത്തിനു സഹായി ക്കും. ഏറെനേരം സ്‌ക്രീനില്‍ നോക്കിയിരിക്കേണ്ടിവരുമ്പോള്‍ അല്‍പനേരം കണ്ണടച്ചിരിക്കുന്നതും കണ്ണിന്റെ ആയാസം സം കുറയ്ക്കും.    കംപ്യൂട്ടര്‍ സ്‌ക്രീന്‍ കണ്ണിന് സൗകര്യപ്രദമായ നിരപ്പില്‍ വയ്ക്കുകയും മോണിറ്ററില്‍നിന്നു 20 മുതല്‍ 28 ഇഞ്ച് വരെ അകലെയും ആയിരിക്കണം. തുടര്‍ച്ചയായി കംപ്യൂട്ടര്‍  ഉപയോഗിക്കുമ്പോള്‍ ഓരോ 20 മിനുട്ട് കൂടുമ്പോഴും സ്‌ക്രീനില്‍നിന്നു കണ്ണെടുത്ത് 20 മീറ്റര്‍ അകലെയ...

അധ്യാപനത്തിന്റെ മഹത്വവും ഉത്തരവാദിത്തവും

Image
എന്താണ് അധ്യാപകത്വം? അതിന്റെ മേന്മകളെന്ത്? അതില്‍ വീഴ്ചവരുത്തിയാലുള്ള ഗുരുതരമായ പ്രത്യാഘാതം എന്ത് എന്നീ ബിന്ദുക്കളാണ് ഈ വിഷയം ചര്‍ച്ചക്കെടുക്കുമ്പോള്‍ പ്രധാനമായും ചിന്താമണ്ഡലത്തിലേക്ക് ഉയര്‍ന്നുവരുന്നത്. ഒരു അറബി കവിതാശകലം നമുക്കിങ്ങനെ വായിക്കാം: قم للمعلم وفه التجبيلا كاد المعلم أن يكون رسولا നീ അധ്യാപകന് എല്ലാവിധ ബഹുമാനങ്ങളും നല്‍കുക. അധ്യാപകന്‍ ദൈവദൂതന്റെ പദവിയിലേക്കെത്താറായിരിക്കുന്നു. അധ്യാപകസമൂഹത്തിന് മൊത്തത്തില്‍ ഉണര്‍വുണ്ടാക്കുന്ന ഒരു കവിതാശകലമാണിത്. ഒരു ജനതയെ ഉണര്‍ത്തുകയും സംസ്‌കരിക്കുകയും അവരെ മനുഷ്യത്വത്തിന്റെ പൂര്‍ണതയിലേക്കെത്തിക്കാന്‍ രാപകല്‍ പണിയെടുക്കുകയും ചെയ്യുന്നവരാണ് ദൈവദൂതന്മാര്‍. വാസ്തവത്തില്‍ അതേ ദൗത്യമാണ് അധ്യാപകര്‍ക്കുമുള്ളത്. മറ്റേതു തൊഴിലിനേക്കാളും ലാഭേച്ഛയില്ലാത്ത ഒരു ത്യാഗമാണ് അധ്യാപനം. സത്യത്തില്‍ അധ്യാപനത്തെ ഒരു തൊഴിലായി സ്വീകരിക്കുന്നിടത്തുവച്ച് ആ പ്രവൃത്തിയുടെ പരിശുദ്ധി നഷ്ടപ്പെടുന്നു. കാരണം, ഒരധ്യാപകന്‍ തന്റെ വിദ്യാര്‍ഥികളെ തന്റെ വിഷയം മാത്രമല്ല പഠിപ്പിക്കുന്നത്. അയാളുടെ സ്വഭാവസവിശേഷതകളും സംസാര രീതികളും എന്തിനധികം അധ്യാപകന്റെ ശരീരഭാഷ പോലും കുട...

മനുഷ്യനേത്രം: സങ്കീർണ്ണതയുടെ അത്ഭുതങ്ങൾ !!

Image
ഈ ലോകത്തിൻറെ മുഴുവൻ ഭംഗിയും നാം ആസ്വദിക്കുന്നത് കണ്ണെന്ന ഒരൊറ്റ അവയവം ഉപയോഗിച്ചാണ് .കാഴ്ചയില്ലാത്ത ഒരു ലോകം ചിന്തിച്ചു നോക്കൂ !! നാം അറിയാതെ നാം കണ്ടുകൊണ്ടിരിക്കുന്നു അതിനാൽ നാം കാഴ്ചയുടെ വില അറിയുന്നില്ലെന്നതാണ് സത്യം ! മസ്തിസ്ഷം കഴിഞ്ഞാൽ മനുഷ്യശരീരത്തിലെ ഏറ്റവും സങ്കീർണ്ണവും അതി മനോഹരവുമായ ഒരു അവയവമാണ് 28 ഗ്രാം മാത്രം ഭാരമുള്ള മനുഷ്യനേത്രം ,നേത്രവും മസ്തിഷ്കവും തമ്മിൽ കൂടിച്ചേരുമ്പോഴാണ് കാഴ്ച എന്ന മഹാത്ഭുതം സംഭവിക്കുന്നത് വിശദമായി താഴെ സൂചിപ്പിക്കാം ,കണ്ണിൻറെ അത്ഭുതങ്ങളിൽ ചിലവ സൂചിപ്പിക്കാം ,  1)കണ്‍പോളകൾ:-നാം അറിയാതെ നാം ദിനേനെ കണ്‍ചിമ്മുന്നു.ഒരു സാധാരണ മനുഷ്യൻ 17 തവണ ഒരു മിനുട്ടിൽ കണ്ണ് ചിമ്മുന്നുണ്ട് .അതായത് ഒരു മണിക്കൂറിൽ 12,00 തവണ , ഒരു ദിവസത്തിൽ  28,800 ഒരാൾ കണ്ണ് ചിമ്മുന്നതായി കണക്കാക്കപ്പെടുന്നു .നിങ്ങളുടെ ഒരു യാത്രത്തിൽ 10% സമയവും നിങ്ങൾ കണ്ണടച്ചാണ് യാത്ര ചെയ്യുന്നതെന്ന് ചുരുക്കം , നാം അറിയാതെ നമ്മുടെ കാഴ്ചയെ ബാധിക്കാതെ നടക്കുന്ന അത്ഭുതപ്രവർത്തനമാണ് കണ്‍ചിമ്മൽ , കണ്ണിനെ വൃത്തിയായി സൂക്ഷിക്കാൻ വേണ്ടിയാണ് ഈ പ്രവർത്തനം .നാം ഓരോ തവണ കണ്‍ചിമ്മുമ്പോഴും  ഒരു കാറ...

ഖത്തറില്‍ പുതിയ തൊഴില്‍ നിയമം

Image
ദോഹ:സ്‌പോണ്‍സര്‍ഷിപ്പ്(കഫാല) സംവിധാനത്തിനു വിരാമമിടുന്ന പുതിയ തൊഴില്‍ നിയമത്തിനു ഇന്നത്തോടെ തുടക്കമാകുന്നു. ഇനി മുതല്‍ തൊഴിലാളിക്കും തൊഴിലുടമക്കും ഇടയിലെ തൊഴില്‍ കരാര്‍ സംവിധാനമാണ് നിലവിലുണ്ടായിരിക്കുക. തൊഴിലാളികളുടെ രാജ്യത്തേക്കുള്ള പ്രവേശനം, പുറത്തുപോകല്‍, താമസം തുടങ്ങിയവയുമായി ബന്ധപ്പെട്ട 2015 വര്‍ഷത്തെ 21ാം നമ്പര്‍ തൊഴില്‍ നിയമം അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി അംഗീകാരം നല്‍കി ഒരു വര്‍ഷത്തിനു ശേഷം ഇന്ന് നടപ്പില്‍ വരികയാണ്. രാജ്യത്തെ 21 ലക്ഷം തൊഴിലാളികളുടെ അവകാശങ്ങള്‍ പൂര്‍ണമായി സംരക്ഷിക്കുന്നതും കൂടുതല്‍ സ്വാതന്ത്ര്യം ലഭിക്കുന്നതുമാണ് പുതിയ നിയമമെന്ന് ഭരണവികസന തൊഴില്‍ സാമൂഹികകാര്യ മന്ത്രി ഡോ. ഈസ ബിന്‍ സഅദ് അല്‍ജഫാലി അല്‍നഈമി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാജ്യത്തിന്റെ അടിസ്ഥാന വികസനത്തില്‍ പങ്കുവഹിക്കുന്ന പ്രവാസി തൊഴിലാളികളോട് ഖത്തറിനു നന്ദിയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഖത്തര്‍ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്ന അതിവേഗ സാമ്പത്തിക വികസനത്തിന്റെ അടിസ്ഥാനം പ്രവാസികളുടെ പിന്തുണയാണ്. തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും ഖത്...

അക്ഷരലോകത്തെ സുന്ദരി, അറബി

Image
ഡിസംബര്‍ 18 ലോക അറബി ഭാഷാ ദിനമായി കൊണ്ടാടുന്നു. ഇന്ന് നിലനില്‍ക്കുന്നതില്‍ ഏറ്റവും പഴക്കംചെന്ന സെമിറ്റിക് ഭാഷയാണ് അറബി. ഇവയില്‍ ഏറ്റവും സജീവമായി നില്‍ക്കുന്നതും അറബി ഭാഷ മാത്രമാണ്. ലോകത്താകമാനം 42.2 കോടിയിലധികം ജനങ്ങള്‍ അറബി സംസാരിക്കുന്നവരാണ്. അതിലേറെപ്പേര്‍ രണ്ടാം ഭാഷയായി അറബി ഉപയോഗിക്കുന്നവരുമാണ്. ഐക്യരാഷ്ട്ര സഭ അംഗീകരിച്ച ആറ് ഔദ്യോഗിക ഭാഷകളിലൊന്നായ അറബിയെപ്പറ്റി കൂടുതല്‍ അറിയാം. അല്‍പ്പം ചരിത്രം ഇസ്‌ലാമിക നാഗരികതയുടെ കാലഘട്ടം എന്നറിയപ്പെടുന്ന അബ്ബാസീ കാലത്ത് അറബി ഭാഷ ലോക ഭാഷയായിരുന്നു. അക്കാലത്ത് ഗ്രീക്ക്, പേര്‍ഷ്യന്‍ ഭാഷകളില്‍ നിന്ന് നിരവധി പുസ്തകങ്ങള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടു. വൈദ്യ, ശാസ്ത്ര, എഞ്ചിനിയറിങ് പണ്ഡിതന്മാരുടെ രചനകളും അക്കാലത്ത് അറബിയിലായിരുന്നു. പിന്നീട് അറബി രചനകളെല്ലാം യൂറോപ്യന്‍ ഭാഷകളിലേക്കു കൂടി മാറ്റി. ഇത് ആധുനിക പാശ്ചാത്യന്‍ നാഗരികതയുടെ തുടക്കമായിരുന്നു. പക്ഷെ, ഇതോടെ അറബി ഭാഷയുടെ ലോക പദവിക്ക് മങ്ങലേറ്റു തുടങ്ങി. പിന്നീടുണ്ടായ അധിനിവേഷങ്ങള്‍ ഈ പതനത്തെ പൂര്‍ണമാക്കിയെങ്കിലും അറബ് ലോകങ്ങളുടെ സ്വാതന്ത്ര്യങ്ങള്‍ക്കു ശേഷം അറബി വീണ്ടും ലോക ഭാഷാ പദ...

ഉവൈസ്സുല്‍ ഖര്‍നി ( റ )

ചരിത്രപരമായി മാത്രം മുഹമ്മദ് നബിയെ കണ്ടവരാണ് മുത്ത് നബിയുടെ ദേഹവിയോഗം 12നെന്ന് ചൂണ്ടിക്കാട്ടി തിരുജനനത്തിന്റെ ആഘോഷത്തിന്റെ ബാഹ്യതലങ്ങളെ ചോദ്യം ചെയ്യുന്നത്.അവരിപ്പോഴും മുത്ത് നബിയുടെ ബാഹ്യമുഖം മാത്രം കാണുന്നു. തെളിവുകള്‍ നല്‍കി ഉണ്ടാക്കിയെടുക്കേണ്ടതല്ല പ്രവാചക സ്‌നേഹം. അത് ഖല്‍ബില്‍ ജനിക്കണം.ഖല്‍ബുകളെ സൃഷ്ടിച്ചത് തന്നെ അനുരാഗത്തിനാണ് . സൃഷ്ടികളില്‍ വച്ച് ഏറ്റവും മഹത്വമേറിയ മുത്ത് നബിയുടെ തിരുജനനത്തിന്റെ ആധ്യാത്മിക തലം ഉള്‍ക്കൊണ്ടവര്‍ക്കെ തിരുജനനത്തിന്റെ ആനന്ദലയം ലഭിക്കൂ.അത് കാണാന്‍ ഈ കണ്ണുകള്‍ മതിയാകില്ല .ഖല്‍ബിന്റെ വിശിഷ്ടമായ കണ്ണുകളും കാതുകളും വേണം. അടയാളങ്ങളും രൂപങ്ങളും എല്ലാം പറഞ്ഞ് നോക്കി. ഉവൈസി വിളിച്ച് കൂവി. നിങ്ങളാരും ഞാന്‍ അന്വേഷിക്കുന്ന നബിയെ കണ്ടവരല്ല. ഒടുവില്‍ മദീനാ പള്ളിയില്‍ ഖലീഫ ഉമര്‍ (റ) എത്തി. ഇങ്ങനെയൊരു അനുരാഗിയുടെ വരവും ആളിന്റെ അടയാളങ്ങളും നബി (സ്വ) ജീവിച്ചിരിക്കുമ്പോള്‍ പറഞ്ഞത് ഉമര്‍ ഓര്‍ത്തു .ആ ആള് ഇയാള്‍ തന്നെ… ‘ പ്രവാചകനെ കണ്ടവരുണ്ടോ ?’ ഉവൈസുല്‍ ഖര്‍നി ചോദ്യവുമായി ഖലീഫയെ സമീപിച്ചു . ഉണ്ട്. അടയാളങ്ങള്‍ എല്ലാം പറഞ്ഞ് കൊടുത്തു ഉമര്‍. ഉവൈസ് പറഞ്ഞു ‘എന്റെ ഖ...