മികച്ച സയൻസ് പഠനത്തിന് എെസർ



അടിസ്ഥാന ശാസ്ത്രവിഷയങ്ങളിലെ ഗുണമേന്മയാർന്ന പഠനഗവേഷണങ്ങളേ പ്രോത്സാഹിപ്പിക്കുകയാണ് തിരുവനന്തപുരം, മൊഹാലി, കെൽക്കത്ത, പുന്നെ, ഭോപാൽ, തിരുപ്പതി എന്നിവിടങ്ങളിലെ എെസർ സ്ഥാപനങ്ങൾ. (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യൂക്കേഷൻ ആൻഡ് റിസർച്)
ഇവയിൽ പ്ലസ് ടു കഴിഞ്ഞവർക്ക് അഞ്ചു കൊല്ലത്തെ ബിഎസ്എംഎസ് ഇരട്ട ബിരുദപ്രോഗ്രാമിനു സൗകര്യമുണ്ട്. കോഴ്സ് ഘടനയുടെ ഏകദേശരൂപമിങ്ങനെ: ആദ്യരണ്ടു വർഷം അടിസ്ഥാന ശാസ്ത്രവിഷയങ്ങൾ മൂന്നും നാലും വർഷങ്ങളിൽ തിരഞ്ഞെടുത്ത ശാസ്ത്രവിഷയത്തിൽ ആഴത്തിലുള്ള പഠനം (ബയോളജി/കെമിസ്ട്രി/ഫിസിക്സ്/മാത്സ്), അഞ്ചാം വർഷം ഗവേഷണ പ്രോജക്റ്റ്. ആവശ്യാനുസരണം ഇതിൽ ചില മാറ്റങ്ങൾ വരാം. വിവിധ ശാസ്ത്രശാഖകളിലെ പഠനം ഏകോപിപ്പിക്കുന്ന സമീപനം പാഠ്യപദ്ധതിയിലുണ്ട്.
ബിഎസ്എംഎസ് പ്രവേശനയോഗ്യത
സയൻസ് സ്ട്രീമിൽ പഠിച്ച് 2014, 2015 എന്നീ വർഷങ്ങളിലൊന്നിൽ 12 ജയിച്ച സമർഥർക്കാണു പ്രവേശനം. താഴെപ്പറയുന്ന മൂന്നു യോഗ്യതകളിൽ ഏതെങ്കിലുമൊന്നു വേണം.
മൂന്നു കൈവഴികളിലൂടെയും പ്രവേശനമുണ്ട്.
  1. കെവിപിവൈ(KVPY: Kishore Vaigyanic Protsahan Yojna0 bASIC sCINECE sTREAM: SA(2013)/SX (2014)/SB (2014): ശാസ്ത്രസാങ്കേതിക ഗവേഷണത്തിൽ കരിയർ കണ്ടെത്താൻ താൽപര്യമുള്ള കുട്ടികൾക്ക് പ്രോത്സാഹനം നൽകുന്നതിനായി കേന്ദ്രസർക്കാർ ആവിഷ്കരിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് വഴി നടപ്പാക്കിവരുന്ന പദ്ധതിയാണ് കെവിപിവൈ. ഇതിന്റെ വിവരങ്ങൾക്ക് www.kvpy.org.in എന്ന സെറ്റ്നോക്കുക.
  2. 2015-ലെ എഎടെി ജോയിന്റ് എൻട്രൻസ് അഡ്വാൻസ്ഡ് പരീക്ഷാ മികവ്: വിവരങ്ങൾക്ക് നjeemain.nic.injeeadv.iitd.ac.in എന്നീ രണ്ടു സെറ്റുകളും നോക്കണം. 12-ൽ 60% എങ്കിലും മാർക്കു വേണം.
  3. സംസ്ഥാന/കേന്ദ്ര ബോർഡ് സയൻസ് സ്ട്രീമിൽ 2014-ലോ 2015-ലോ പന്ത്രണ്ടു ജയിച്ചവർ. ഇവർ എസെറിന്റെ അഭിരുചി പരീക്ഷയിൽ മികവു കാട്ടേണ്ടതുണ്ട്. കൂടാതെ, ഇനിപ്പറയുന്നവയിൽ ഏതെങ്കിലുമൊരു വ്യവസ്ഥ പാലിക്കുകയും വേണം. (എ) കുറഞ്ഞ മാർക്ക് ശതമാനത്തെ സംബന്ധിച്ച ഇൻസ്പയർ ഫെലോഷിപ് മാനദണ്ടം പാലിക്കുക. വിവരത്തിനു www.inspire.dst.gov.in എന്ന സൈറ്റ് നോക്കുക. പിന്നാക്ക, വിരലാംഗ വിഭഗക്കാർക്ക് ഈ കട്ടോഫ് മാർക്കിൽ 5% ഇളവുണ്ട്. ബോർഡ് ഏതായാലും പട്ടികവിഭാഗക്കാർ 12-ൽ 55% മാർക്കു നേടിരിക്കണമെന്നേയുള്ളൂ.
(ബി) ഇൻസ്പയർ പദ്ധതിയിലെ സ്കോളർഷിപ് ഫോർഹയർ എജ്യുക്കേഷൻ ( (SHE: Scholarship for Higher Education)) അർഹത. അഭിരുചി പരീക്ഷയുടെ സിലബസ് www.iiseradmission.in/pages/syllabus.phpx എന്ന സെറ്റിലുണ്ട്. ബയോളജി/കെമിസ്ട്രി/ഫിസിക്സ്/മാത്സ് വിഷയങ്ങളിൽ 15 വീതം ആകെ 60 ചോദ്യം, 180 മിനിറ്റ്. തെറ്റിനു മാർക്കു കുറയ്ക്കും. മാതൃകാ ചോദ്യങ്ങളും സെറ്റിൽ വായിക്കാം.
അപേക്ഷ
www.iiser.admission.in എന്ന സെറ്റിൽ ഓൺലൈനായി ഇപ്പോൾ അപേക്ഷിക്കാം. ഇതിനുള്ള സമഗ്രനിർദേശങ്ങൾ സൈറ്റിൽത്തന്നെയുണ്ട്. ആറ് എസെറുകളിലെ ആയിരം സീറ്റുകളിലേക്ക് ഒരോറ്റ അപേക്ഷ മതി. അപേക്ഷുഫീ 1500 രൂപ. പട്ടികവിഭാഗക്കാർക്ക് 750 രൂപ. ഓരോ വിഭാഗക്കാർക്കും അപേക്ഷിക്കാവുന്ന സമയം∙ കെവിപിവൈ/ജെഇഇ (അഡ്വാൻസ്ഡ്): ജൂൺ 27 വരെ
∙ സംസ്ഥാന/കേന്ദ്ര ബോർഡ്: ജൂലൈ നാലു വരെ
മേൽസൂചിപ്പിച്ച മൂന്നു ചാനലുകളിൽ ഒന്നിലേറെയിലേക്ക് അർഹതയുണ്ടെങ്കിൽ വെവ്വേറെ അപേക്ഷിക്കുന്നതിൽ തടസ്സമില്ല. അഭിരുചി പരീക്ഷ സംസ്ഥാന/കേന്ദ്ര ബോർഡുകാർക്ക് ജൂലൈ 12ന്. പ്രവേശന ഫീ സംസ്ഥാന/കേന്ദ്ര ബോർഡുകാർ ജൂലൈ 22നു മുൻപു മറ്റു രണ്ടു വിഭാഗക്കാരും ജൂലൈ 10നു മുൻപു അടയ്ക്കണം.
മറ്റു വിവരങ്ങൾ
കുട്ടികൾക്കെല്ലാം പ്രതിമാസം 5000 രൂപ സ്കോളർഷിപ് കിട്ടും ഇൻസ്പയർ/ കെവിപിലൈ പദ്ധതി പ്രകാരമാണ് ഈ സഹായം. പഠനത്തിൽ മികവു നിലനിർത്തണം. കന്ദ്രസർക്കാർ മാനദണ്ഡപ്രകാരം ജാതി, വികലാംഗ സംവരണമുണ്ട്. ക്യാപസിൽ താമസിച്ചു തന്ന പഠിക്കണം. ഒരു എെസറിൽ നിന്നു മറ്റൊന്നിലേക്കു മാറ്റം കിട്ടില്ല. സംശയപരിഹാരത്തിന്

Comments

Popular posts from this blog

പഠിക്കാം നമുക്ക് ബാഫഖി തങ്ങളെ

അധ്യാപനത്തിന്റെ മഹത്വവും ഉത്തരവാദിത്തവും

ഖിള്ർ നബി (അ)