പാഠപുസ്തകങ്ങൾ മൊബൈൽ ഫോണിലും
സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഗവേഷണ -പരിശീലന സ്ഥാപനമായ എസ്.സി.ഇ.ആര്‍.ടി. ആണ് അഞ്ച് മുതല്‍ 12 വരെ ക്ലാസുകളിലെ ഉറുദു പാഠപുസ്തകങ്ങൾ പരീക്ഷണാടിസ്ഥാനത്തില്‍ തയ്യാറാക്കിയത്. ഉറുദു പാഠപുസ്തകങ്ങളുടെ ആന്‍ഡ്രോയ്ഡ് പതിപ്പ് പ്രകാശന ചടങ്ങിൽ എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍ ഡോ.എസ്.രവീന്ദ്രന്‍ നായര്‍, മദ്രാസ് യൂണിവേഴ്‌സിറ്റി ഉറുദു ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി ഡോ.സയ്യിദ് സജാദ് ഹുസൈന്‍, ഡോ.നിസാര്‍ അഹമ്മദ്, കെ.പി.ഷംസുദീന്‍, എസ്.സി.ഇ.ആര്‍.ടി ഉറുദു റിസര്‍ച്ച് ഓഫീസര്‍ ഡോ.ഫൈസല്‍ മാവുള്ളടത്തില്‍, എന്‍.മൊയ്ദീന്‍ കുട്ടി എന്നിവര്‍ പങ്കെടുത്തു.
നിലവിൽ എസ്.സി.ഇ.ആര്‍.ടി.യുടെ ബ്ലോഗ്ഗിൽ എപികെ ഫയലുകളുടെ രൂപത്തിൽ ലഭിക്കുന്ന പാഠപുസ്തക ആപ്പുകൾ താമസിയാതെ ഗൂഗിൾ പ്ലേയിലും ലഭ്യമായിത്തുടങ്ങും
Comments
Post a Comment