RAMADAN QUIZ


റമളാന് ക്വിസ്സ്







ഖുര്‍ആന്‍

1) അറൂസുല്‍ ഖുര്‍ആന്‍ എന്ന‍ പേരില്‍ അറിയപ്പെടുന്ന സൂറത്ത് ?

a) സൂറ: അറ്രഹ്മാന്‍

2) ബിസ്മില്ലാഹി റഹ്മാനി റഹീം എത്ര തവണ ഖുര്‍ആനില്‍ വന്നിട്ടുണ്ട്?

a) 114

3) ബിസ്മി കൊണ്ട് ആരംഭിക്കാത്ത ഒരു സൂറത്ത്?

a) സൂറത്ത് തൗബ:


4) അനന്തരാവകാശ നിയമങ്ങള്‍ ഉള്‍ക്കൊള്ളുന്ന സൂറ: ഏതാണ് ?
a) സൂറ: അന്നിസാഅ سورة النساء



5) ആയിരം രാവുകളെക്കാള്‍ പുണ്യമുള്ളതു എന്ന് ഖുര്‍ആന്‍ പറഞ്ഞ രാവ്?

a) ലൈലതുല്‍ ഖദ്ര്‍

6) ഖുര്‍ആനില്‍ എത്ര ‍മക്കി സൂറത്തുകള്‍ ഉണ്ട്?

a) 86‍

7) ഖുര്‍ആനില്‍ ‍മദനി സൂറത്തുകള്‍ എത്ര?

a) 28‍

8) ഒരു ലോഹത്തിന്റെ പേരില്‍ അറിയപ്പെടുന്ന സൂറത്ത് ?

a) സൂറത്തുല്‍ ഹദീദ് (ഇരുമ്പ്).


9) ഖുര്‍ആനില്‍ ആകെ എത്ര സൂറത്തുകള്‍ ഉണ്ട്?
a) 114
10) ഏതു സൂറ: ആണ് قلب القران (ഖല്ബുല്‍ ഖുര്‍ആന്‍) എന്ന പേരില്‍ അറിയപ്പെടുന്നത്?



a) സൂറ: യാസീന്‍

11) ഏതെല്ലാം സൂറത്തുകളാണ് معودتين (മുഅവ്വാദത്തൈനി) എന്ന പേരില്‍ അറിയപ്പെടുന്നത്?

a) സൂറ: അല്‍ ഫലഖ്, സൂറ: അന്നാസ് (سورة الفلق، سورة الناس)

12) ഖുര്‍ആനിലെ സൂറത്തുകള്‍ക്ക് പേര് നല്‍കിയത് ആരാണ്?

a) അല്ലാഹു

13) റൂഹുല്‍ അമീന്‍ എന്ന പേര് ഖുര്‍ആനില്‍ പറഞ്ഞത്‌ ആരെക്കുറിച്ചാണ്?

a) മലക്ക്‌ ജിബ്‌രീല്‍

14) ഇബ്‌ലീസിനെ സൃഷ്ടിച്ചതു എന്തുകൊണ്ടാണ്?

a) തീ

15) ഇബ്‌ലീസ് ഏതു വര്‍ഗത്തില്‍ പെട്ടവനാണ്?

a) ജിന്ന്

16) ഖുര്‍ആന്‍ ഗ്രന്ഥരൂപത്തില്‍ ആക്കിയത് ഏതു ഖലീഫയാണ്?

a) മൂന്നാം ഖലീഫ ഉസ്മാന്‍ (റ)

17) ഖുര്‍ആനില്‍ 'രണ്ടില്‍ രണ്ടാമന്‍ (الثاني إثنين)' എന്ന് വിശേഷിപ്പിച്ചത് ആരെയാണ്?

a) അബൂബക്കര്‍ (റ)

18) അവര്‍ നരകത്തിന്റെ അടിത്തട്ടിലായിരിക്കും എന്ന് ഖുര്‍ആന്‍ ഏതു വിഭാഗത്തെ കുറിച്ചാണ് പറഞ്ഞത്?

a) കപട വിശ്വാസികള്‍ (മുനാഫികുകള്‍)

19) ഖുര്‍ആനില്‍ പേരെടുത്തു പ്രതിപാദിച്ച ഒരു സ്ത്രീ?

a) മറിയം

20) അല്ലാഹു നേരില്‍ സംസാരിച്ചത് ഏതു പ്രവാചകനോടാണ്?

a) മൂസാ(അ)

21) തൊട്ടിലില്‍ വെച്ച് ജനങ്ങളോട്‌ സംസാരിച്ച പ്രവാചകന്‍?

a) ഈസാ(അ)

22) ക്രൈസ്തവര്‍ ഈസാ(അ)നെ ദൈവപുത്രന്‍ എന്ന് വിശേഷിപ്പിക്കുന്നു. എന്നാല്‍ ജൂതന്മാര്‍ ദൈവപുത്രന്‍ എന്ന് വിളിക്കുന്നത് ആരെയാണ്?

a) ഉസൈര്‍

23) രണ്ടു ബിസ്മിയുള്ള സൂറത്ത് ഏതാണ്?

a) സൂറത്ത് അന്നമല്‍ سورة النمل‍

24) ഖുര്‍ആനിലെ ഏറ്റവും നീളം കൂടിയ ആയത് ഏതാണ് ? ഏതു സൂറത്തില്‍?

a) ആയതുദയ്ന്‍, സൂറത്ത് അല്‍ ബഖറ سورة البقرة - آية الدين‍


25) ആയതുദയ്നിലെ പ്രതിപാദ്യ വിഷയം?
a) കടം, സാമ്പത്തിക ഇടപാട്




26) സൂറത്ത് തൌബയുടെ മറ്റൊരു പേര് ?
a) ബറാഅ:
27) ഖുര്‍ആനില്‍ ഫിര്‍ഔനിന്റെ നാമം എത്ര തവണ പരാമര്‍ശിച്ചിട്ടുണ്ട് ?
a) 74
28) അസ്ഹാബുല്‍ ഐക്ക എന്നറിയപ്പെടുന്നതു ഏതു പ്രവാചകന്‍റെ ജനതയാണ് ?
a) ശുഐബ്(അ)
29) അല്ലാഹുവിന്‍റെ ഒട്ടകം ഇറക്കപ്പെട്ടത്‌ ഏതു സമുദായത്തിലാണ്?
a) സമൂദ്‌ ഗോത്രം‍




30) ഖുര്‍ആനില്‍ يا أيها الناس (യാ അയ്യുഹന്നാസ്‌) എന്ന് ആരംഭിക്കുന്ന സൂറകള്‍ എത്ര ?
a) 2




31) ഖുര്‍ആനിലെ ജന്തു കഥകള്‍ ആരുടെ പുസ്തകമാണ്?
a) അഹമദ് ബഹ്ജത്‌
32) ഒരു സ്ത്രീക്ക് അല്ലാഹു ബോധനം നല്‍കിയതായി ഖുര്‍ആനില്‍ പരാമര്‍ശമുണ്ട്. ആരാണ് ആ മഹതി ?
a) മൂസാ നബിയുടെ ഉമ്മ




33) നരകത്തില്‍ വളരുന്ന മരം?
a) സഖൂം




34) 'സൂറതുന്‍' എന്ന പദം കൊണ്ട് ആരംഭിക്കുന്ന ഒരു സൂറ:?
a) സൂറ: അന്നൂര്‍
35) ആയത്തുല്‍ ഹിജാബ് അവതരിപ്പിക്കപ്പെട്ട വര്ഷം?
a) ഹിജ്റ അഞ്ച്
36) താഴ്വരകളില്‍ പാറകള്‍ തുരന്നു വീടുണ്ടാക്കിയവര്‍ എന്ന് ഖുര്‍ആന്‍ വിശേഷിപ്പിച്ച ജനത?
a) സമൂദ്‌ ഗോത്രം
37) ഖുര്ആനില് എത്ര ബിസ്മി വന്നിട്ടുണ്ട്  ?
a) 114

38) മറിയം ബീവിയുടെ പിതാവ് ആരാണ്?
a) ഇംറാന്‍
39) ഖുര്‍ആന്‍ അവതരണം എത്ര വര്‍ഷം കൊണ്ടാണ് പൂര്‍ണ്ണമായത്?




a) 23
40) അളവ് തൂക്കത്തില്‍ കുറവ് വരുത്തുന്നവര്‍ക്ക് താക്കീതായി അവതരിച്ച സൂറ:?
a) അല്‍ മുത്വഫ്ഫിഫീന്‍
41) ഖുര്‍ആനില്‍ ഏറ്റവും വലിയ സൂറ: ഏതാണ്?
a) അല്‍ ബഖറ:
42) അല്ലാഹുവെ ആരാധിക്കാന്‍ വേണ്ടി ഭൂമിയില്‍ നിര്‍മിക്കപ്പെട്ട ആദ്യത്തെ ഭവനം?



a) കഅബ‍

43) ഒരു സ്ത്രീയുടെ നാമത്തില്‍ അറിയപ്പെടുന്ന ഖുര്‍ആനിലെ ഒരേ ഒരു അദ്ധ്യായം?


a) സൂറ: മറിയം
44) 'യൗമുല്‍ ഫുര്‍ഖാ‌ന്‍' എന്ന പേരില്‍ അറിയപ്പെടുന്ന ഒരു സുപ്രധാന യുദ്ധം?
a) ബദര്‍ യുദ്ധം‍






45) പൂര്‍ണ്ണ അധ്യായമെന്ന നിലയില്‍ ആദ്യമായി അവതരിച്ച സൂറ ഏതാണ്?
a) സൂറത്തുല്‍ ഫാത്തിഹ
46) സൂറത്തുല്‍ ഫീലില്‍ പ്രതിപാദിച്ച പക്ഷി ഏതാണ്?
a) അബാബീല്‍ പക്ഷികള്‍
47) ഗുഹാ വാസികളുടെ കൂടെ ഉണ്ടായിരുന്ന മൃഗം?
a) നായ
48) വിശുദ്ധ ക`അബാലയം തകര്‍ക്കുന്നതിന്‌ വേണ്ടി ആനകള്‍ ഉള്‍പ്പെടെയുള്ള സൈന്യവുമായി പുറപ്പെട്ട രാജാവ്?
a) അബ്റഹത്
49) സാഹിബുല്‍ ഹൂത്‌ എന്നറിയപ്പെടുന്ന പ്രവാചകന്‍?
a) യൂനുസ്‌ നബി (അ)
50) മലയാളത്തില്‍ എഴുതിയ ആദ്യ ഖുര്‍ആന്‍ പരിഭാഷയുടെ കര്‍ത്താവ്?
a) മായിന്‍കുട്ടി ഇളയ‍
51) ഖുര്‍ആനിലെ ഏറ്റവും ചെറിയ സൂറ: ഏതാണ്?
a) സൂറത്തുല്‍ കൌസര്‍‍
52) ഒരു സൂറത്തില്‍ മുഴുവന്‍ സൂക്തങ്ങളിലും അല്ലാഹു എന്ന് ആവര്‍ത്തിച്ചു വന്നിരിക്കുന്നു. ഏതാണ് ആ സൂറ:?
a) സൂറ: അല്‍ മുജാദല
53) ഖുര്‍ആനില്‍ എത്ര തവണ سجود التلاوة (സുജൂദിന്റെ ആയത്തുകള്‍) വന്നിട്ടുണ്ട്?
‍a) 15
54) ഒരേ സൂറത്തില്‍ രണ്ടു തവണ سجود التلاوة ഉള്ള സൂറത്ത് ഏതാണെന്ന് അറിയാമോ?
a) സൂറത്തുല്‍ ഹജ്ജ്‌ (ആയത്തുകള്‍: പതിനെട്ടു, എഴുപത്തി ഏഴു)
55) ഖുര്‍ആനില്‍ ഏറ്റവും കൂടുതല്‍ പേര് പറഞ്ഞ പ്രവാചകന്‍?
a) മൂസാ (അ)
56) തന്റെ സമൂഹത്തില്‍ നിലനിന്നിരുന്ന 'അളവിലും തൂക്കത്തിലും കൃതൃമം കാണിക്കുക' എന്ന സാമൂഹിക തിന്മക്കെതിരെ ശക്തമായി രംഗത്ത് വന്ന പ്രവാചകന്‍ ആരായിരുന്നു?
a) ശുഐബ് (അ)
57) ഒരു യുദ്ധത്തിന് വേണ്ടി പുറപ്പെടുന്നതില്‍ അമാന്തം കാണിച്ചതിന്റെ പേരില്‍ അല്ലാഹു നടപടി സ്വീകരിച്ച മൂന്ന് സ്വാഹബികള്‍ ആരെല്ലാം? ഏതായിരുന്നു ആ യുദ്ധം?
a) ക`അബ് ബന്‍ മാലിക്(റ), ഹിലാലുബുനു ഉമയ്യത് (റ), മുറാറത്ത് ബ്ന്‍ റുബൈഅ (റ) - തബൂക് യുദ്ധം. ‍
58) നബി (സ)യുടെ ഗോത്രത്തിന്റെ പേരില്‍ അറിയപ്പെടുന്ന സൂറത്ത് ഏതാണ്?
a) സൂറത്ത് ഖുറൈശ്
59) ആദ്യ ഖിബ്‌ല ആയിരുന്ന ബൈത്തുല്‍ മുഖ‌ദ്ദിസില് നിന്ന് മക്കയിലെ ബൈത്തുല്‍ ഹറാം മുസ്‌ലിംകളുടെ ഖിബ്‌ല ആക്കി അള്ളാഹു പ്രഖ്യാപിച്ചു. ഈ പ്രഖ്യാപനം ഏതു സൂറത്തില്‍ ആണ്? എത്രാമത്തെ ആയത്ത് ആണ്?
a) സൂറത്ത് അല്‍ ബഖറ സൂക്തം - 144
60) ഖുര്‍ആനില്‍ ഏതു സൂറത്തിലാണ് വുദുവിന്‍റെയും തയമ്മുമിന്റെയും രൂപം വ്യക്തമാക്കുന്നത്? എത്രാമത്തെ ആയത്ത് ആണ്?
a) സൂറത്ത് അല്‍ മാഇദ സൂക്തം - 6 (ആറു)



61) ഭൂമിയിലെ ആദ്യ കൊലപാതകം നടത്തിയ ആദമിന്റെ മകന്‍ തന്‍റെ സഹോദരന്‍റെ മൃതദേഹം എന്ത് ചെയ്യണമെന്നറിയാതെ നില്‍ക്കെ അത് എങ്ങിനെ സംസ്കരിക്കണമെന്ന് പഠിപ്പിക്കാന്‍ അല്ലാഹു ഒരു പക്ഷിയെ നിയോഗിച്ചു. ഏതാണ് ആ പക്ഷി.?

a) കാക്ക


62) പ്രപഞ്ചം ആദ്യം ഒട്ടിപ്പിടിച്ച അവസ്ഥയില്‍ ആയിരുന്നു, പിന്നീട് ഒരി വിസ്ഫോടനത്തിലൂടെ വേര്‍പെട്ടു എന്നുള്ള സത്യം ശാസ്ത്രം കണ്ടെത്തും മുമ്പേ ഖുര്‍ആനില്‍ പരാമര്‍ശിച്ചിരുന്നു. ഏതു സൂറത്തിലാണ് ഈ പരാമര്‍ശമുള്ളത്?
a) സൂറത്ത് അംബിയാഅ സൂക്തം - 30 سورة الأنبياء
63) ധിക്കാരിയായ ഫിര്‍ഔന്‍റെ ശവശരീരം ലോകത്തിനു ഒരു ദൃഷ്ടാന്തമായി സൂക്ഷിക്കുമെന്നു പറഞ്ഞത് ഏതു സൂറത്തില്‍ ആണ്?
a) സൂറത്ത് യൂനുസ്‌ സൂക്തം - 92 سورة يونس
64) റസൂല്‍ എന്ന പദവി ലഭിച്ച ആദ്യ പ്രവാചകന്‍ ആര്?
a) നൂഹ് നബി(അ)
65) പ്രവാചകന്‍ മുഹമ്മദ് (സ) തന്‍റെ ജീവിതത്തിനിടയില്‍ എത്ര ഉംറയാണ് നിര്‍വഹിച്ചത്?
a) നാല് (ഒന്ന്, ഉംറതുല്‍ ഹുദൈബിയ്യ. രണ്ട്, ഉംറതുല്‍ ഖദാഅ്. മൂന്ന്, ജുഅ്‌റാനയില്‍ നിന്ന്. നാല്, ഹജ്ജിന്റെ കൂടെ)



ഇസ്ലാമിക ചരിത്രം




1. അസദുല്‍ ഉമ്മ: എന്ന പേരില്‍ അറിയപ്പെടുന്ന സ്വഹാബി?
ഉ: ഹംസത്ബുന്‍ അബ്ദുല്‍ മുത്വലിബ് (റ)
2. ഇസ്ലാമില്‍ ആദ്യമായി അമ്പ് എറിഞ്ഞ സ്വഹാബി?
ഉ: സഅദുബുന്‍ അബീ വഖാസ്‌ (റ)
3. ബദര്‍ യുദ്ധ വേളയില്‍ പ്രവാചകന്‍ വടികൊണ്ട് അണി ശരിയാക്കിയപ്പോള്‍ വേദനിച്ചെന്നും പ്രതികാരം ചെയ്യണമെന്നും പറഞ്ഞ സ്വഹാബി?
ഉ: സവാദ് (റ)
4.ബദര്‍ യുദ്ധ വേളയില്‍ മുസ്ലിം സൈന്യം തമ്പടിച്ച സ്ഥലം മാറ്റാന്‍ നിര്‍ദേശിച്ചസ്വഹാബി?
ഉ: ഹുബാബ്‌ ഇബ്ന്‍ മുന്‍ദിര്‍ (റ)
5. സൂറ: മുജാദലയില്‍ "തര്‍ക്കിച്ചു കൊണ്ടിരിക്കുന്ന സ്ത്രീ" സഹാബി വനിത ആരാണ്?
ഉ: ഖസ്റജ് ഗോത്രക്കാരിയായ ഖൌല ബിന്‍ത് സ'അലബ
6.ഇമാം അബൂ ഹനീഫയെ ചാട്ടവാറു കൊണ്ടടിച്ച കൂഫയിലെ ഗവര്‍ണര്‍ ?
ഉ: യസീദ് ഇബ്ന്‍ ഹുബൈയ്‌റ
7.ഖുര്‍ആനില്‍ പേരെടുത്തു പറഞ്ഞ ഒരേ ഒരു സ്വഹാബി?
ഉ: സൈദ്‌ ബിന്‍ ഹാരിസ:(റ)
8. പ്രവാചകന്‍ മുഹമ്മദ് (സ) തന്‍റെ ജീവിതത്തിനിടയില്‍ എത്ര ഉംറയാണ്നിര്‍വഹിച്ചത്?
a) നാല് (ഒന്ന്, ഉംറതുല്‍ ഹുദൈബിയ്യ. രണ്ട്, ഉംറതുല്‍ ഖദാഅ്. മൂന്ന്, ജുഅ്‌റാനയില്‍ നിന്ന്. നാല്, ഹജ്ജിന്റെ കൂടെ).
9. ദുന്നൂരൈന്‍ ذُو النوُرَين എന്ന പേരില്‍ അറിയപ്പെടുന്ന ഖലീഫ ?
a) ഖലീഫ ഉസ്മാന്‍ (റ) (നബിയുടെ രണ്ടു പെണ്മക്കളെ - റുഖിയ, ഉമ്മു കുല്സൂം - വിവാഹം ചെയ്തു.)
10. 'സൈഫുല്ലാഹ്' എന്ന പേരില്‍ അറിയപ്പെടുന്ന സ്വഹാബി ആരാണ് ?
a) ഖാലിദ് ഇബ്ന്‍ വലീദ് (റ).
11.ദുഃഖ വര്ഷം എന്നറിയപ്പെടുന്നത് പ്രവാചകത്വത്തിന്റെ എത്രാം വര്‍ഷമാണ്‌?
a) പ്രവാചകത്വത്തിന്റെ പത്താം വര്‍ഷം.
12. പ്രവാചകത്വത്തിന്റെ പത്താം വര്‍ഷം ദുഃഖ വര്ഷം എന്നറിയപ്പെടാന്‍ കാരണമെന്ത്?
a) നബിയുടെ ഭാര്യ ഖദീജ (റ)യും താങ്ങായിരുന്ന അബൂ ത്വാലിബും ഈ വര്ഷം മരണപ്പെട്ടു.
13. സിഹാഹുസ്സിത്ത എന്ന പേരില്‍ അറിയപ്പെടുന്ന ഹദീഥ് ഗ്രന്ഥങ്ങള്‍ ഏവ?
a). സ്വഹീഹു ബുഖാരി, സ്വഹീഹു മുസ്‌ലിം, അബൂദാവൂദ്, തിര്‍മിദി, ഇബ്ന്‍ മാജ, നസായി എന്നിവ.
14. ഇമാം അബൂ ഹനീഫ (റ) ജനിച്ചത്‌ എവിടയാണ്?
a) കൂഫ
15. ഇമാം ശാഫി(റ)യുടെ പൂര്‍ണ്ണ നാമം?
a) മുഹമ്മദ്‍ ഇബിന്‍ ഇദ് റീസ്
16. ഇമാം അബൂ ഹനീഫ (റ)യുടെ പൂര്‍ണ്ണ നാമം?
a) നു'അമാന്‍ ഇബിന്‍ ഥാബിത്

Comments

Popular posts from this blog

പഠിക്കാം നമുക്ക് ബാഫഖി തങ്ങളെ

അധ്യാപനത്തിന്റെ മഹത്വവും ഉത്തരവാദിത്തവും

ഖിള്ർ നബി (അ)