ലോകത്തെ മാറ്റിമറിച്ച പത്തു കണ്ടുപിടുത്തങ്ങള്‍
ലോകത്തെ മാറ്റിമറിച്ച പ്രശസ്തമായ പത്തു കണ്ടുപിടുത്തങ്ങളാണ് ഇവിടെ നല്‍കുന്നത്. ഓരോ കണ്ടുപിടുത്തതിനു പിന്നിലും ഒന്നിലേറെപ്പേരുടെ വര്‍ഷങ്ങളുടെ അധ്വാനം ഉണ്ടായിട്ടുണ്ട്. എങ്കിലും നിര്‍ണായകമായ കണ്ടെത്തല്‍ നടത്തിയവരാണ് പിന്നില്‍ അറിയപ്പെടുന്നത്. കണ്ടുപിടുത്തങ്ങളും അതിനുള്ള നിമിത്തങ്ങളും ശാസ്ത്രജ്ഞരെയും പരിചയപ്പെടാം.
1. ടെലിഫോണിന്റെ കഥ
1875ലാണ്് ലോകത്തിലെ ആദ്യ വാര്‍ത്തവിനിമയ സംവിധാനമായ ടെലിഫോണ്‍ അലക്‌സാണ്ടര്‍ ഗ്രഹാംബെല്ലിന്റെ കരങ്ങളാല്‍ രൂപപ്പെടുന്നത്. ഇതേ കാലഘട്ടത്തുതന്നെ എലിഷ ഗ്രെയും ടെലിഫോണ്‍ കണ്ടുപിടിച്ചിരുന്നു. എന്നാല്‍ ടെലിഫോണിന്റെ പേറ്റന്റ് ബെല്ലിനായിരുന്നതിനാല്‍ ‘ടെലിഫോണിന്റെ പിതാവ്’ എന്ന വിശേഷണം ബെല്ലിന് സ്വന്തമായി. ശബ്ദോര്‍ജ്ജത്തെ വൈദ്യുതോര്‍ജ്ജമായി മാറ്റുകയും അവയെ ചാലകത്തിലൂടെ കടത്തിവിട്ട് ശബ്ദോര്‍ജ്ജയായി മാറ്റുകയും ചെയ്യുന്ന പ്രക്രിയാണ് ടെലിഫോണിന്റെ പ്രവര്‍ത്തനരീതി.
ആദ്യ ടെലിഫോണ്‍ മോഡല്‍
1847 മാര്‍ച്ച് 3നാണ് വിജയകരമായ ടെലിഫോണ്‍ പരീക്ഷണം ബെല്‍ നടത്തിയത്. അദ്ദേഹത്തിന്റെ സഹായിയായ തോംസണ്‍ എം വാഡ്‌സണിനോടാണ് ആദ്യത്തെ സംഭാക്ഷണം നടത്തിയത്്. ബെല്‍ പറഞ്ഞ ”മി.വാഡ്‌സണ്‍-കം ഹിയര്‍-ഐ വാണ്ട് ടു സീ യു” എന്ന വാക്കുകളാണ് ചരിത്രത്തിലെ ആദ്യത്തെ ഫോണ്‍ സംഭാഷണമായി അംഗികരിക്കപ്പെടുന്നത്. ഫോട്ടോഫിന്റേയും റൈറ്റ് സഹോദരന്‍മാര്‍ക്ക് മുന്‍പ് ഫഌയിങ് മെഷ്യന്റെ കണ്ടുപിടുത്തം നടത്തിയതും ബെല്‍ തന്നെയാണ്.
2. കംപ്യൂട്ടറിന്റ ചരിത്രം
കംപ്യൂട്ടറിന്റെ പിതാവ് ആരെന്ന ചോദ്യത്തിനുള്ള ഉത്തരം ചാള്‍സ് ബാബേജാണെന്ന് നമുക്കറിയാം. എന്നാല്‍ ആദ്യത്തെ സ്വതന്ത്ര പ്രോഗ്രാമിങ് കംപ്യൂട്ടര്‍ കണ്ടുപിടിച്ചത് കൊണാര്‍ഡ് സ്യൂസ് ആണെന്ന് ചുരുക്കം പേര്‍ക്കു മാത്രമേ അറിയാന്‍ സാധ്യതയുള്ളൂ. കംപ്യൂട്ടറിന്റെ ചരിത്രം നിരവധി വര്‍ഷങ്ങളുടെതാണ്.
1. ചാള്‍സ് ബാബേജ്. 2. മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്ന കംപ്യൂട്ടറിന്റെ ഭാഗം
1. 1951ല്‍ ജോണ്‍ പെസ്പര്‍ ആദ്യത്തെ വാണിജ്യാധിഷ്ഠിത കംപ്യൂട്ടര്‍ കണ്ടുപിടിച്ചു
2. 1953ല്‍ ഐ.ബി.എം കംപ്യൂട്ടര്‍ ലോകത്തേക്ക് കടന്നു വന്നു
3. 1954 ല്‍ ആദ്യത്തെ കംപ്യൂട്ടര്‍ ഭാഷയായ ‘ഫോര്‍ട്ടാന്‍’ ഉള്‍പ്പെടുത്തി
4. 1955 ല്‍ സാന്‍ഫോര്‍ഡ് റിസര്‍ച്ച് ആദ്യത്തെ ബാങ്ക് വ്യാവസായിക കംപ്യൂട്ടര്‍ നിലവില്‍ കൊണ്ടുവന്നു
5. 1962 ല്‍ സ്റ്റീവ് റസ്സല്‍ ആദ്യത്തെ കംപ്യൂട്ടര്‍ ഗെയിം കണ്ടുപിടിച്ചു
6. 1979 ല്‍ സെയ്മര്‍ റുബെന്‍സ്റ്റെയിനും റോബും വേര്‍ഡ് പ്രൊസസര്‍ ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചു
2. 1953ല്‍ ഐ.ബി.എം കംപ്യൂട്ടര്‍ ലോകത്തേക്ക് കടന്നു വന്നു
3. 1954 ല്‍ ആദ്യത്തെ കംപ്യൂട്ടര്‍ ഭാഷയായ ‘ഫോര്‍ട്ടാന്‍’ ഉള്‍പ്പെടുത്തി
4. 1955 ല്‍ സാന്‍ഫോര്‍ഡ് റിസര്‍ച്ച് ആദ്യത്തെ ബാങ്ക് വ്യാവസായിക കംപ്യൂട്ടര്‍ നിലവില്‍ കൊണ്ടുവന്നു
5. 1962 ല്‍ സ്റ്റീവ് റസ്സല്‍ ആദ്യത്തെ കംപ്യൂട്ടര്‍ ഗെയിം കണ്ടുപിടിച്ചു
6. 1979 ല്‍ സെയ്മര്‍ റുബെന്‍സ്റ്റെയിനും റോബും വേര്‍ഡ് പ്രൊസസര്‍ ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചു
3. ടെലിവിഷന്‍ വിസ്മയം
നിരവധി വര്‍ഷങ്ങളുടെ പരിണാമഫലമായാണ് ഇന്നുകാണുന്ന ടെലിവിഷന്‍ മാതൃക കൈവരിച്ചത്. 1831 ല്‍ ജോസഫ് ഹെന്റിയും മൈക്കിള്‍ ഫാരഡെയും ഇലക്‌ഡ്രോമാഗ്നറ്റിസം എന്ന പ്രതിഭാസത്തെ അവതരിപ്പിച്ചു. പിന്നീട് 1900ല്‍ അന്താരാഷ്ട്ര വൈദ്യുതി സമ്മേളനത്തില്‍ വച്ച് പ്രെസ്‌ക്കിയാണ് ‘ടെലിവിഷന്‍’ എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത്. 1906ല്‍ ലേ ഡീ ഫോസ്റ്റ് ആദ്യത്തെ മെക്കാനിക്കല്‍ ടെലിവിഷന്‍ സിസ്റ്റം കണ്ടുപിടിച്ചു. 1967 ലാണ് ആദ്യത്തെ കളര്‍ ടി.വി കടന്നുവന്നത്. 1996 ല്‍ ആധുനിക ടെലിവിഷനായ എച്ച്.ഡി ടി.വി എഫ്.സി.സി ലോകത്തില്‍ അവതരിപ്പിച്ചു.
1946- 47 കാലഘട്ടത്തില്‍ വില്‍പ്പനയ്ക്കായി നിര്‍മിച്ച ആര്‍.സി.എ 630- ടി.എസ് ടെലിവിഷന്‍
4. വാഹനങ്ങളുടെ യാത്ര
1769ലെ ആദ്യത്തെ സ്വയം നിര്‍മ്മിത വാഹനമായ ജോസഫ് കുഗ്നോട്ടിന്റെ സ്റ്റീം എന്‍ജിനാണ്. ആദ്യത്തെ മോട്ടോര്‍ സൈക്കിള്‍ മാതൃക ചിത്രീകരിച്ചത് ഡാവിഞ്ചിയും ന്യൂട്ടണും ചേര്‍ന്നാണ്. 1770 ല്‍ യാത്രികരെ കയറ്റുവാന്‍ സാധിക്കുന്ന കുഗ്നോട്ടിന്റെ ആവിയന്ത്ര മുചക്രവാഹനമാണ് വാഹനങ്ങളുടെ നിര്‍മ്മാണത്തിലെ പുരോഗതി തെളിയിക്കുന്നത്. വാഹനനിര്‍മ്മാണത്തിന്റെ ആദ്യകാലഘട്ടങ്ങളില്‍ ട്രെയിനുകളും മോട്ടോര്‍വണ്ടികളും ആവിയന്ത്രത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്.
നിക്കോളാസ് ജോസഫ് കുഗ്നോട്ട് നിര്‍മിച്ച സ്റ്റീം കാര്‍ 1771 ല്‍ മണ്‍തിട്ടയില്‍ ഇടിച്ചപ്പോള്‍
ആ കാലഘട്ടത്ത് വാഹനങ്ങള്‍ക്ക് അമിതഭാരവും വികൃതരൂപനുമായിരുന്നു ഉണ്ടായിരുന്നത്.എന്നാല്‍ ആവിയന്ത്രത്തിന്റകണ്ടുപിടുത്തം വാഹനയുഗത്തിന്റെ അവിസ്മരണീയമായ കാലഘട്ടമായി അംഗികരിക്കപ്പെടുന്നു.ഇന്നും വാഹനനിര്‍മ്മാണത്തിന്റെ കപ്പിത്താനായി നിക്കോളാസ് കുഗ്നോര്‍ട്ട് അറിയപ്പെടുന്നു.1832-1839 കാലഘട്ടങ്ങളില്‍ സ്‌ക്കോട്ടുലണ്ട്കാരനായ റോബര്‍ട്ട് ആന്‍ഡ്രൂസനാണ് ആദ്യ ഇലക്ടിക് മോട്ടോര്‍ വാഹനം ആവിഷ്‌ക്കരിച്ചത്.പിന്നീട് വാതക-ഇന്ധന മോട്ടര്‍ വാഹനങ്ങളും നിലവില്‍ വന്നു.1900 കാലത്ത് അമേരിക്കയാണ് മോട്ടോര്‍കാരുകള്‍ വ്യാവസായികാടിസ്ഥനത്തില്‍ വിപണിയില്‍ എത്തിച്ചത്.
5. പരുത്തി വേര്‍തീകരണ യന്ത്രം
വ്യവസായിക വിപ്ലവത്തിന്റെ ഭാഗമായി അമേരിക്കയില്‍ പരുത്തിയുടെ ഉല്‍പ്പാദനവും പരുത്തി വേര്‍തീകരണ യന്ത്രത്തിന്റെ കണ്ടുപിടുത്തവും യിലി വൈറ്റിനിയുടെ സംഭാവനയാണ്.പരുത്തിക്കരുവില്‍ നിന്നും പരുത്തിനാരുകള്‍ വേര്‍തിരിക്കുകയെന്നത് ഏറെ മണിക്കുറുകള്‍ ആവശ്യമുള്ള മനുഷ്യധ്വാനമാണ്.എന്നാല്‍ പരുത്തി വെര്‍തീകരണ യന്ത്രത്തിന്റെ കണ്ടുപിടുത്തം മധ്യകാലഘട്ടത്തില്‍ അമേരിക്കയുടെ പരുത്തി ഉല്‍പ്പാദനം ലോകത്തില്‍ മൂന്നിലൊന്നായി വര്‍ദ്ധിക്കുവാന്‍ സഹായിച്ചു.പിന്നീട് ഇലക്ടിക്-ഓട്ടോമാറ്റിക്ക് യന്ത്രങ്ങള്‍ നിലവില്‍ വന്നു.മണിക്കൂറില്‍ 14 മെട്രിക്ക് ടണ്‍ പരുത്തി വെര്‍തീകരിക്കുവാന്‍ ഇന്നത്തെ ഓട്ടോമാറ്റിക്ക് യന്ത്രങ്ങള്‍ക്ക് സാധ്യമാണ്.ഇന്നും പരുത്തിയന്ത്രങ്ങളില്‍ മുന്നേറ്റം നടന്നുകൊണ്ടിരിക്കുന്നു.
6. ക്യാമറയുടെ തുടക്കം
എ.ഡി 1000 ത്തില്‍ ജീവിച്ചിരുന്ന അല്‍ഹസന്‍ ആദ്യത്തെ ക്യാമറ നിര്‍മ്മിച്ചു. എന്നാല്‍ ആദ്യത്തെ ഫോട്ടോഗ്രാഫിക് ചിത്രങ്ങള്‍ എടുക്കാന്‍ സാധിക്കുന്ന ക്യാമറയായി പരിഗണിക്കുന്നത് ജോസഫ് നിസ്ഫര്‍ നിപ്‌സിന്റെ ക്യാമറ ഒബ്‌സ്‌ക്യൂറയാണ്. 1829 ല്‍ ലൂയിസ് ഡഗ്യൂറെ ആദ്യത്തെ യാഥാര്‍ത്ഥ ഫോട്ടോഗ്രാഫിക്ക് രീതിക്ക് നേതൃത്വം നല്‍കി. അദ്ദേഹത്തിന്റ ഫോട്ടോഗ്രാഫിയെ ഡഗ്യൂറെടൈപ്പ് എന്നാണ് അറിയപ്പെടുന്നത്.
ഇബ്‌നം ഹൈതം
1940 ല്‍ കളര്‍ ഫേട്ടോഗ്രാഫുകളും സെല്ലുലോഡോ ഫിലിമുകളും കടന്നുവന്നു. പിന്നീട് ഫോട്ടോഗ്രാഫിയിലെ സാങ്കേതികതകള്‍ ഇന്നുകാണുന്ന ഓസ്‌ട്രേലിയക്കാരനായ പോള്‍ വെക്കോട്ടിന്റെ ഫോട്ടോഫഌഷ് ബള്‍ബിന്റെ ഉദയത്തിലേക്കു വഴിതെളിച്ചു. ഗ്ലാസ് ട്യൂബില്‍ മഗ്നീഷ്യം ആവരണം ചെയ്താണ് ഇതിന്റെ പ്രവര്‍ത്തനരീതി.
7. ആവിയന്ത്രത്തിന്റെ കടന്നുവരവ്
തോമസ് സര്‍വ്വെയുടെ ആവിയന്ത്രം
1698ല്‍ ഇംഗ്ലീഷ് മിലിട്ടറി എന്‍ജിനിയറായ തോമസ് സവേറിയാണ് ആദ്യത്തെ പേറ്റന്റ് നിര്‍മ്മിതമായ ആവിയന്ത്രം നിര്‍മ്മിച്ചത്. ഡെനിസ് പാപ്പിന്‍സിന്റെ പ്രഷര്‍ കുക്കര്‍ സിദ്ധാന്തത്തെ അടിസ്ഥാനമാക്കിയാണ് അദ്ദേഹം ആവിയന്ത്രത്തിന് തുടക്കം കുറിച്ചത്.
പിന്നീട് തോമസ് ന്യൂമാന്‍(1712), ജെയിംസ് വാട്ട്(1769) എന്നിവരും ആവിയന്ത്രത്തിന്റെ കണ്ടുപിടുത്തത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. പിന്നീട് ബെഞ്ചമിന്‍ ഫ്രാങ്ക്‌ലിന്‍ ടിബറ്റ്‌സ 1820 ല്‍ ഇന്നുകാണുന്ന രീതിയില്‍ ആവിഷ്‌ക്കരണം നല്‍കി.
8. തയ്യല്‍ മെഷിന്‍ വന്ന വഴി
ആദ്യത്തെ തയ്യല്‍ മെഷിന്‍ 1830 ല്‍ രൂപകല്‍പ്പന ചെയ്തത് ഫ്രെഞ്ച് തയ്യല്‍ക്കാരനായ ബാത്ത്‌ലിമി തിമോണരാണ്. എന്നാല്‍ ആദ്യത്തെ വിജയകരമായ പ്രവര്‍ത്തന തയ്യല്‍ മെഷിന്‍ രൂപകല്‍പ്പന ചെയ്തത് അമേരിക്കകാരനായ വാള്‍ട്ടര്‍ ഹണ്ടാണ്. ഹലന്‍ അഗസ്റ്റ 1873 ല്‍ സിഗ്-സാഗ് രീതായിലുള്ള മെഷിന്‍ നിര്‍മ്മിച്ചു. 1857ലാണ് ജെയിംസ് ഗിബ്‌സ് ആദ്യത്തെ ചങ്ങല ബന്ധിത മെഷിന്‍ കണ്ടുപിടിക്കുകയും തുടര്‍ന്ന് 1889ല്‍ തുണിമില്ലുകളില്‍ മെഷിന്‍ വ്യാപകമായി ഉപയോഗിച്ചും തുടങ്ങി. 1905ല്‍ വൈദ്യുത തയ്യല്‍ മെഷിന്‍ വന്നു.
9. ബള്‍ബ് വെളിച്ചംകണ്ടത്
ബള്‍ബ് കണ്ടുപിടിച്ചതാരാണെന്നു ചോദിച്ചാല്‍ ഒറ്റയടിക്കുള്ള ഉത്തരം തോമസ് ആല്‍വാ എഡിസണ്‍ എന്നായിരിക്കും. എന്നാല്‍ ബള്‍ബ് വെളിച്ചംകണ്ടതിനു പിന്നില്‍ മറ്റു ചില ശാസ്ത്രജ്ഞരുടെയും വര്‍ഷങ്ങളുടെ അധ്വാനഫലമുണ്ട്. 1809 ല്‍ ഹംഫ്രി ഡാവി എന്ന ഇംഗ്ലീഷ് രസതന്ത്രജ്ഞനാണ് ആദ്യമായി വൈദ്യുത വെളിച്ചം കണ്ടുപിടിക്കുന്നത്.
തോമസ് ആല്‍വാ എഡിസണ്‍
1878 ല്‍ ഊര്‍ജ്ജ ശാസ്തജ്ഞനായ സര്‍ ജോസഫ് വില്‍സണ്‍ സ്വാന്‍ കൂടുതല്‍ സമയം വെളിച്ചം നല്‍കുന്നതും (13.5 മണിക്കൂര്‍) പ്രായോഗികവുമായ വൈദ്യുത ബള്‍ബ് കണ്ടുപിടിച്ചു. ഇതിന്റെ ഫിലമെന്റ് കാര്‍ബണ്‍ ഫൈബര്‍ കൊണ്ടുള്ളതായിരുന്നു. 1879 ല്‍ 40 മണിക്കൂര്‍ കത്തുന്ന കാര്‍ബണ്‍ ഫൈബര്‍ ഫിലമെന്റ് തോമസ് ആല്‍വാ എഡിസണ്‍ കണ്ടുപിടിക്കുന്നതോടെ ബള്‍ബ് പൂര്‍ണമായി.
10. പെന്‍സിലിന്‍
ലോകത്തെ മാറ്റിമറിച്ച കണ്ടുപിടുത്തങ്ങളില്‍ ഒന്നാണ് അണുബാധ തടയാനായി വ്യാപകമായി ഉപയോഗിക്കുന്ന ഔഷധമായ പെന്‍സിലിന്റെ കണ്ടെത്തല്‍. വൃത്തിയാക്കാന്‍ മറന്ന ജാറില്‍ വളര്‍ന്ന പൂപ്പലുകള്‍ ബാക്ടിരിയകളെ നശിപ്പിച്ചതു കണ്ടെത്തി നിരീക്ഷിച്ച അലക്‌സാണ്ടര്‍ ഫ്‌ളമിംഗ് ആണ് 1928-ല്‍ പെന്‍സിലിന്‍ കണ്ടത്തിയത്. 1948 ല്‍ ഹോവാര്‍ഡ് ഫ്‌ളോറൈയുടെ നേതൃത്തിലുള്ള സംഘം പെന്‍സിലിന്‍ നിര്‍മാണത്തിനുള്ള പേറ്റന്റ് സ്വന്തമാക്കി.
Comments
Post a Comment