വാട്‌സ് ആപ്പ് ആപ്പിലാകുമോ...?

വാട്‌സ് ആപ്പിന്റെ പോളിസി മാറ്റം അമേരിക്കയിലെ ഫെഡറല്‍ ട്രേഡ് കമ്മിഷന്റെ (എഫ്.ടി.സി) നിയമലംഘനമാണെന്ന് ചൂണ്ടിക്കാട്ടി യു.എസ് ആസ്ഥാനമായ ഇലക്ട്രോണിക് പ്രൈവസി ഇന്‍ഫര്‍മേഷന്‍ സെന്റര്‍ (എപിക്) രംഗത്തെത്തി. യൂസര്‍ വിവരങ്ങളായ ഫോണ്‍ നമ്പറുകള്‍, പ്രൊഫൈല്‍ വിവരങ്ങള്‍, സ്റ്റാറ്റസ് മേസേജ്, ഓണ്‍ലൈന്‍ സ്റ്റാറ്റസ് എന്നിവയാണ് ഫേസ്ബുക്കുമായി വാട്‌സ്ആപ്പ് ഷെയര്‍ ചെയ്യുക. ഇതിനായി ഉപയോക്താക്കളുടെ സമ്മതം തേടുകയാണ് കമ്പനി.
2014ല്‍ ഫേസ്ബുക്ക് വാട്‌സ് ആപ്പിനെ സ്വന്തമാക്കിയിരുന്നു. തുടര്‍ന്ന് ഫേസ്ബുക്കിന്റെ വ്യാപാര ആവശ്യത്തിനു വേണ്ടി ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ഉപയോഗിക്കാനാണ് വാട്‌സ് ആപ്പ് നീക്കം. ഇതിനെതിരേ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് എപിക് വ്യക്തമാക്കി. വാട്‌സ് ആപ്പ്, ഫേസ്ബുക്ക് എന്നിവയെ എതിര്‍കക്ഷിയാക്കാനാണ് തീരുമാനമെന്നും എപിക് പറഞ്ഞു. വ്യക്തിവിവരങ്ങള്‍ പങ്കുവയ്ക്കില്ലെന്ന കമ്പനിയുടെ ഉറപ്പിലാണ് ഈ സംവിധാനത്തെ കോടിക്കണക്കിന് ആളുകള്‍ ഉപയോഗിക്കുന്നതെന്നും തുടര്‍ന്ന് വ്യാപാര ആവശ്യത്തിനു വേണ്ടി ഇത് ലംഘിക്കുന്നത് എഫ്.ടി.സി ലംഘനമാണെന്നും എപിക് പറയുന്നു.
ലണ്ടനിലും വാട്‌സ് ആപ്പിനെതിരേ പ്രതിഷേധം വ്യാപകമാണ്. ഡാറ്റാ പ്രൊട്ടക്ഷന്‍ നിയമപ്രകാരം വാട്‌സ് ആപ്പിന്റെ പുതിയ നയം എങ്ങനെ ബാധിക്കുമെന്ന് പരിശോധിക്കുമെന്ന് ബ്രിട്ടന്‍ ഇന്‍ഫര്‍മേഷന്‍ കമ്മിഷണര്‍ പറഞ്ഞു.
Comments
Post a Comment