1000 GB മെമ്മറി കാര്‍ഡുമായി സാന്‍ഡിസ്‌ക്; ഇത്തിരിക്കുഞ്ഞന്റെ വലിയ വിശേഷങ്ങള്‍

ലോകത്തിലെ ഏറ്റവും സംഭരണശേഷിയുള്ള SD കാര്‍ഡ് സാന്‍ഡിസ്‌ക് അവതരിപ്പിച്ചു. 1 TB സംഭരണശേഷിയുള്ള SDXC കാര്‍ഡിന്റെ പ്രോട്ടോടൈപ്പ് രൂപമാണ് സാന്‍ഡിസ്‌കിന്റെ ഉടമകളായ വെസ്റ്റെണ്‍ ഡിജിറ്റല്‍ അവതരിപ്പിച്ചത്.
പതിനാറു വര്‍ഷങ്ങള്‍ക്കു മുമ്പാണ് സാന്‍ഡിസ്‌ക് അവരുടെ ആദ്യ 64 MB SD കാര്‍ഡ് പുറത്തിറക്കിയത്. ആ യാത്രയില്‍ രണ്ടു വര്‍ഷം മുമ്പ് 512 GB കാര്‍ഡ് പുറത്തിറക്കി. ഇപ്പോള്‍ അത് 1 TB എന്ന നാഴികകല്ലിലേക്കെത്തിക്കാനും കമ്പനിക്കായി.
വര്‍ധിച്ചു വരുന്ന ഉയര്‍ന്ന സംഭരണശേഷിയുടെ ആവശ്യകത മനസിലാക്കി തന്നെയാണ് കമ്പനി ഇത് അവതിരിപ്പിച്ചിട്ടുള്ളത്. ഉയര്‍ന്ന മെമ്മറി ഉള്‍ക്കൊള്ളുന്ന മീഡിയ ഫോര്‍മാറ്റുകളായ 4K, 8K,VR, 360 ഡിഗ്രി വീഡിയോ തുടങ്ങിയ സംഭരിച്ചുവയ്ക്കാന്‍ ഭാവിയില്‍ ഇത്തരത്തിലുള്ള ഉയര്‍ന്ന മെമ്മറി ആവശ്യമാണ്.
കാനണ്‍, നിക്കോണ്‍ തുടങ്ങിയ കമ്പനികളുടെ DSLR ക്യാമറകളിലും ഇത്തരത്തിലുള്ള ഉയര്‍ന്ന മെമ്മറി ആവശ്യമായി വരും.
എങ്കിലും ഉയര്‍ന്ന വിലയും, വേഗത കുറഞ്ഞ ഡാറ്റാ കൈമാറ്റവും ഒരു പോരായ്മയാവാനാണ് സാധ്യത.
Comments
Post a Comment