സ്റ്റേറ്റ് ഓഫ് ഖത്തര്‍

ചരിത്രം
ശിലായുഗത്തില്‍ ഖത്തറില്‍ ജനവാസം ആരംഭിച്ചിട്ടുണ്ട്. കന്‍ആന്‍ ഗോത്രക്കാരായിരുന്നു ഇവിടത്തെ ആദിമനിവാസികള്‍. പ്രവാചകരുടെ കാലത്തുതന്നെ ഇസ്‌ലാമിനു കീഴില്‍ വന്നു. ശേഷം, ഖലീഫമാര്‍ക്കു ശേഷം ഖര്‍മത്തികളും അയൂനുകളും ആധിപത്യം നേടി. രാജ്യത്തെ ഏകീകൃത നേതൃത്വത്തിന്റെ അഭാവം വൈദേശികാധിപത്യത്തെ ക്ഷണിച്ചുവരുത്തി. പതിനെട്ടാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ അല്‍-താനി രാജകുടുംബം ഖത്തറിലെത്തുകയും ശൈഖ് മുഹമ്മദ് ബ്‌നു താനിയുടെ നേതൃത്വത്തില്‍ ഭരണമാരംഭിക്കുകയും ചെയ്യുന്നതോടെയാണ് ഖത്തറിന്റെ ആധുനിക ചരിത്രം ആരംഭിക്കുന്നത്. ഉസ്മാനിയ ഖിലാഫത്തിന് വിധേയമായിട്ടായിരുന്നു ഈ ഭരണം. ഇക്കാലത്ത് പോര്‍ച്ചുഗീസുകാര്‍ ആക്രമിച്ചെങ്കിലും ഉസ്മാനികളുടെ സഹായത്തോടെ അതിനെ അടിച്ചമര്‍ത്തി. ഉസ്മാനികളുടെ പതനശേഷം 1916 ല്‍ ഒന്നാം ലോക മഹായുദ്ധ കാലത്ത് ബ്രിട്ടനുമായുണ്ടാക്കിയ കരാറനുസരിച്ച് ഖത്തര്‍ ബ്രിട്ടന്റെ ഒരു പ്രൊട്ടക്റ്ററേറ്റായി നിലകൊണ്ടു. തുടര്‍ന്ന് 1971 വരെ രാജ്യം ബ്രിട്ടന്റെ കീഴില്‍ ഭരണം തുടര്‍ന്നു. 1971 ല്‍ സ്വതന്ത്രമായി. 1971 ല്‍ തന്നെ ഐക്യരാഷ്ട്ര സഭയില്‍ അംഗമായി. താമസിയാതെ താല്‍ക്കാലിക ഭരണഘടന നിലവില്‍ വന്നു. മന്ത്രിസഭക്കായിരുന്നു അധികാരം. 1972 ല്‍ മജ്‌ലിസുല്‍ മുശാവറ രൂപീകരിക്കപ്പെട്ടു.
മതരംഗം
പ്രവാചകരുടെ കാലത്തുതന്നെ ഇസ്‌ലാം ഖത്തറിലെത്തിയിട്ടുണ്ട്. പ്രവാചകരുടെയും അനുയായികളുടെയും നിരന്തര പ്രവര്‍ത്തന കേന്ദ്രം കൂടിയായിരുന്നു ഖത്തര്‍.
രാഷ്ട്രീയരംഗം
1971 ല്‍ ബ്രിട്ടീഷുകാരില്‍നിന്നും മോചിതമായി. പിന്നീട് സ്വതന്ത്രമായ ഭരണസമിതി രൂപീകരിക്കപ്പെട്ടു. അമീറാണ് ഭരണ തലവന്‍. സഹായത്തിനായി അഡൈ്വസറി കൗണ്‍സില്‍ ഉണ്ട്. അല്‍താനി കുടുംബംതന്നെയാണ് ഭരണാധികാരികള്‍. രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് സ്വാതന്ത്ര്യമില്ല. അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍ത്താനിയുടെ മകന് തമീം ആണ് ഇപ്പോള്‍ ഭരണ തലവന്‍.
Comments
Post a Comment