
തിരുറൗളയ്ക്ക് മുമ്പിൽ അപരിചിതനായ ഒരു മലയാളി
------------------------------
റൗളാ ശരീഫ്!!! ജനം പാരാവാരം കണക്കെ പരന്നു കിടക്കുന്നു!....അപരിചിതനായ ഒരു മനുഷ്യൻ! മെലിഞ്ഞൊട്ടിയ ശരീരം നീണ്ട താടി നല്ല ഐശ്വര്യമുള്ള മുഖം! ഇരു നയനങ്ങളും നിറഞ്ഞൊലിച്ച് കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ആ അപരിചിതൻ തിരുറൗളയുടെ കവാടത്തിനരികിൽ നിൽക്കുകയാണ്....മുത്ത്ഹബീബ്ﷺയുടെ റൗളയ്ക്ക് കാവൽ നിൽക്കുന്ന നിയമപാലകർ മഹാനവർകളോട് മാറി നിൽക്കാൻ പറഞ്ഞു...അപരിചിതൻ ഒരനക്കവുമില്ലാതെ അവിടത്തന്നെ നിൽക്കുകയാണ്. നിയപാലകർ മഹാനവർകളെ ശക്തമായി പിടിച്ചുമാറ്റി....വീണ്ടും അവർ റൗളയുടെ കവാടത്തോടടുക്കുന്നു. കുപിതരായ നിയമപാലകർ അപരിചിതനെ ബലമായി പൊക്കിയെടുത്ത് അൽപ്പം ദൂരെ കൊണ്ടിട്ടു. ആ അപരിചിതൻ ആരെന്നറിയുമോ?..!!!
അധർമ്മകാരികളായ അധികാരദാഹികളായ വൈദേശിക കോമരങ്ങളുടെ കരങ്ങളിൽ നിന്ന് ഇന്ത്യയെന്ന മാതൃരാജ്യത്തെ മോചിപ്പിക്കുന്നതിനുള്ള പോരാട്ടത്തിൽ ധീരതയോടെ നെടുനായകത്വം വഹിച്ച ശത്രുക്കളെ കിടിലം കൊള്ളിച്ച ധീരപോരാളി, ഇസ്ലാമിലെ അവാന്തര വിഭാഗങ്ങളേയും കള്ളത്വരീഖത്ത്കാരെയും ബിദ്അത്ത്കാരെയും മറ്റു അബദ്ധ വീക്ഷണങ്ങളേയും ചെറുത്ത് തോൽപ്പിച്ച് ഒമ്പതര പതിറ്റാണ്ട് കാലം കേരളക്കരയിൽ ദിവ്യജ്യോതിസായി പരിലസിച്ച മഹാ മനീഷി അതെ മഹാനായ *ഉമർഖാസി(.رضي الله عنهഅവിടുന്ന് മനസ്സുപൊട്ടിക്കരയുകയാണ്....മഹാനവർകൾ തന്റെ അവകാശം നേടിയെടുക്കാനുള്ള പോരാട്ടം തുടങ്ങുകയാണ്....ആയുധങ്ങളോ തെറിമുറവിളികൾ കൊണ്ടല്ല...പ്രവാചക അനുരാഗത്തിന്റെ ലഹരിയിൽ പരിസരം മറന്ന് ഖൽബിൻ ഉൾതടത്തിൽ നിന്ന് പൊട്ടിമുളച്ച ഇഷ്ഖിൻ പൂമുത്തുകൾ കവിതയായി അവിടുന്ന് പാടാൻ തുടങ്ങി...എങ്ങും ശാന്തമായ അന്തരീക്ഷം...ജനം കാതോർത്തു....അതെ ഒരു അറബി കവിതയാണ് ആ കേൾക്കുന്നത്...ഇടക്കിടെ "സ്വല്ലൂ അലൈഹി വസല്ലിമൂ തസ്ലീമാ"(صلوا عليه وسلموا تسليما ) എന്ന് ആവർത്തിക്കുന്നു...ശാന്തിയുടേയും സമാധാനത്തിന്റെയും സുഗന്ധം അടിച്ചു വീശുന്നു....കവിതയുടെ ലഹരിയിൽ നിയമപാലകരും മറ്റു അനുവാചകരും നിശബ്ദരായി ആമഗ്നരായി.....അവർ "സ്വല്ലൂ അലൈഹി..."എന്നാവർത്തിച്ചുകൊണ്ടിരിക്കുകയാണ്.
ഒരനറബി കവിയുടെ വാചകങ്ങളിൽ കണ്ട അറബീ തികവിൽ അറബികൾ അത്ഭുത പരതന്ത്രരായി. കവിതയുടെ അർത്ഥ തലങ്ങളിലേക്ക് അവർ ആഴ്ന്നിറങ്ങി. അവർക്ക് മനസ്സിലായി ഇതൊരു സാധാരണ മനുഷ്യനല്ലായെന്ന് മുത്ത്ഹബീബിനോടുള്ളﷺ പ്രണയത്തിന്റെ ലഹരി ബാധിച്ച് പരിസരം മറന്നുപോയ ആഷിഖിന്റെ ഹൃദയാന്തരത്തിൽ നിന്നുയർന്ന പ്രേമഗാനം പുണ്യ റൗളയുടെ അകത്തളത്തിൽ ആന്ദോളനങ്ങളുയർത്തി...
ആ വാനമ്പാടി തന്റെ പ്രേമഗീതം പാടിപ്പാടി ആടി ഉലഞ്ഞ് തിരുറൗളയുടെ വാതിൽ പടിയിൽ എത്തിയിട്ട് പൊട്ടിക്കരഞ്ഞ്കൊണ്ട് ഉച്ചത്തിൽ പാടുകയാണ്....
*يا أكرم الكرما على اعتابكم
عمر الفقير المرتجي لجنابكم
يرجو العطاء على البكاء ببابكم
والدمع من عينيه شاء سجيما
صلوا عليه وسلموا تسليما
ما جف دفع سال من عينين
لكنه يجري على الخدين
من حب قلبي سيد الكونين
حيا وميتا في التراب رميما
صلوا عليه وسلموا تسليما
"ബഹുമാനികളിൽ വെച്ചേറ്റവും ബഹുമാനിയായ മുത്ത്നബിയേ(ﷺ) അങ്ങയുടെ പടിവാതിൽകലിൽ ഫഖീറായ ഉമർ എത്തിയിരിക്കുകയാണ്. വർഷങ്ങളായുള്ള ആഗ്രഹ സഫലീകരണമാണ് നബിയേ ഈ വരവിന്റെ ലക്ഷ്യം സാധുവായ ഉമർ അങ്ങയോട് യാജിക്കുകയാണ്... എന്റെ നയനങ്ങളിലേക്ക് നോക്കുക ഹബീബീ അതിൽ നിന്നും ഒലിച്ചിറങ്ങുന്നത് രക്തകണങ്ങളാണ് നബിയേ ഇത് വെറുതേ ഒലിക്കുന്നതല്ല നബിയേ...അങ്ങയോടുള്ള സ്നേഹത്തിന്റെ കാഠിന്യം കാരണത്താലാണ്.അങ്ങ് കിടക്കുന്ന റൗളാ ശരീഫിന്റെ ഉള്ളൊന്ന് കാണാതെ ഈ കണ്ണുനീർ അടങ്ങൂല നബിയേ.."
പാടിത്തീരേണ്ട താമസം റൗളയുടെ ഇരുമ്പ് ചങ്ങലകൾ ലോലമായി! റൗളയുടെ കവാടം ആ അനുരാഗിക്ക് മുമ്പിൽ തുറക്കപ്പട്ടു. പേടിച്ചരണ്ട നിയമപാകർ വെപ്പ്രാളത്തോടെ മാറി നിന്നു....മഹാനായ ഉമർഖാസി(رضي الله عنه സധൈര്യം റൗളയുടെ ഉള്ളിൽ പ്രവേശിച്ചു...മുത്ത്ഹബീബ്ﷺയുടെ ഖബർ ശരീഫ് കൺകുളിർക്കെകണ്ട് സിയാറത്ത് ചെയ്തു ഇറങ്ങിയപ്പോൾ അറബികൾ ചോദിച്ചു...കേരളത്തിൽ ഇത്ര വലിയ ആളുകളോ?!!!
ഇത്രയും വലിയ ചരിത്രത്തിന് അവകാശിയായ ആ മഹാ മനീഷി കഥാപുരുൻ ജനിച്ചത് 1177 റബീഉൽ അവ്വൽ 10 ക്രിസ്താബ്ദം 1765നാണ്..ഒമ്പതര പതിറ്റാണ്ട് കാലം കേരളക്കരയിലെ ദിവ്യ തേജസ്സായിരുന്ന ആ പണ്ഡിത കുലപതി ഹിജ്റ 1273 റമളാൻ 21ലെ തറാവീഹ് നിസ്കാരത്തിൽ 10റക്അത്തായപ്പോൾ തലക്കറക്കവും അതിസാരവും ബാദിച്ച് രോഗഗ്രന്ഥനായി...മൂന്ന് മാസം ആ നില തുടരുകയും...ദുൽഹജ്ജ് *23 രാത്രിയിൽ മഹാനവർകൾ ഇഹലോകവാസം ഉപേക്ഷിച്ച് യാത്രയായി...
മഹാനവർകളുടെ ബർക്കത്ത്കൊണ്ട് അല്ലാഹു നമ്മെ നന്നാക്കട്ടെ..ആഷിഖീങ്ങളിൽ ഉൾപ്പെടുത്തട്ടെ..ആമീൻ
ഇത് വായിച്ചവർ മഹാനവർകളുടെ ഹള്റത്തിലേക്ക് ഒരു ഫാത്തിഹ ഓതണമെന്ന അപേക്ഷയോടെ..ദുആ വസിയ്യത്തോടെ...
📃വായിച്ചു കഴിഞ്ഞാൽ
ഷെയർ ചെയ്യാന്‍ മറക്കരുത്.
ഒരു നഷ്ടവും വരില്ല...
''ഒരു നന്‍മ അറിയിച്ചു കൊടുക്കുന്നവന്‍ ആ നന്‍മ ചെയ്യുന്നവനെ പോലെയാണ്"
Comments
Post a Comment