ഇന്നത്തെ ചിന്താവിഷയം

ഒരിക്കൽ ഒരു അരുവിയിൽ നിന്നും അംഗസ്നാനംചെയ്യുകയാണ് തിരുനബി. വെള്ളത്തിൽ കിടന്ന്മരണവെപ്രാളത്തിൽ പിടയുന്ന തേളിനെ നബി
കണ്ടു.അവിടുന്ന് ഇരു കരങ്ങളില് അതിനെ കോരിയെടുത്ത് കരയിലേക്കെറിഞ്ഞ് രക്ഷപ്പെടുത്താൻ ശ്രമിച്ചപ്പോൾ തേൾ പ്രവാചകന്റെ കൈവെള്ളയിൽ കുത്തി.
പ്രവാചകൻ അസഹ്യമായ വേദനയനുഭവപ്പെട്ട പ്പോൾകൈകുടഞ്ഞു. ആ ക്ഷുദ്ര ജീവി വെള്ളത്തിൾ താഴ്ന്നു പോകുമ്പോൾ പ്രവാചകൻ വീണ്ടും അതിനെ കോരിയെടുത്തു. രണ്ടാം തവണയും അത് പ്രവാചകനെ കുത്തി വേദനിപ്പിച്ചു. പ്രവാചകൻ കൈ കുടഞ്ഞു. വീണ്ടും അത് വെള്ളത്തിൽ വീണു.
മൂന്നാം തവണയും പ്രവാചകൻ അതിനെ രക്ഷപ്പെടുത്താൻ ശ്രമിച്ചപ്പോൾ അനുചരന്മാർ സംശയത്തിന്റെ ചോദ്യമെറിഞ്ഞു "നബിയെ.....അങ്ങ് അതിനെ രക്ഷപ്പെടുത്താൻ ശ്രമിക്കുമ്പാഴൊക്കെ അത് അങ്ങയെ ഉപദ്രവിക്കുകയാണ്. ഉപേക്ഷിച്ചു കളയൂ അങ്ങിനെ....." മൂന്നാം തവണ അതിനെ കോരിയെടുത്ത് കരയിലേക്കെറിഞ്ഞ് രക്ഷപ്പെടുത്തി. വേദന കൊണ്ട്
പുളഞ്ഞ തിരുനബി അനുചരരോട് ചോദിച്ച ഒരു ചോദ്യമുണ്ട്.
പതിനാല് നൂറ്റാണ്ടിപ്പുറവും ആ ചോദ്യംമുഴങ്ങുകയാണ്.
ആ ജീവി അതിന്റെ തിന്മഉപേക്ഷിക്കുന്നില്ലെങ്കിൽ ഞാൻ എന്തിന് എന്റെ നന്മ ഉപേക്ഷിക്കണം??
സംഘര്‍ഷകലുഷിതമായ സമകാലിക സാഹചര്യത്തില്‍ എല്ലാ മനുഷ്യരും ഉറക്കെ വിളിച്ചു പറയേണ്ട സ്‌നേഹ ശബ്ദമാണത്. ഒരാള്‍ അയാളുടെ തിന്മ ഉപേക്ഷിക്കുന്നില്ലെങ്കില്‍ നാം എന്തിന് നമ്മുടെ നന്മ ഉപേക്ഷിക്കണം?
Comments
Post a Comment