GOOGLE ALLO IS WAITING
വാട്‌സാപ്പിന്റെ പുതിയ സ്വകാര്യത നയങ്ങള്‍ കാരണം വാട്‌സാപ്പ് ഉപേക്ഷിക്കുന്നവര്‍ക്ക് ആശ്വാസമായിട്ടാണ് ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സുമായി ഗൂഗിള്‍ അലോയുടെ രംഗ പ്രവേശനം. ഇന്ന് പുതിയ സ്വകാര്യത നയം അംഗീകരിക്കാന്‍ തയാറവത്തവരുടെ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യുകയാണെങ്കില്‍ എറ്റവും കുടുതല്‍ ഗുണമുണ്ടാവുക ഒരുപക്ഷെ അലോക്കായിരിക്കും. ഗൂഗിള്‍ ഇതിനു മുന്‍പും പല ആപ്ലിക്കേഷനുകളുമായി രംഗത്തിറങ്ങിയിട്ടുണ്ടെങ്കിലും ഫലം പരാജയം തന്നെയായിരുന്നു. ഗൂഗിളിന്റെ നട്ടെല്ലായിരുന്ന ഓര്‍ക്കൂട്ട് പോലും നിര്‍ത്തിയത് വാട്‌സാപ്പിന്റെ മാതൃസ്ഥാപനമായ ഫെയ്‌സ്ബുക്ക് കാരണമായിരുന്നു. വാട്‌സാപ്പില്‍ നിന്ന് പിന്‍മാറുന്നവരെ കാത്ത് ടെലിഗ്രാമും സ്‌നാപ്ചാറ്റും ഫെയ്‌സ്ബുക്ക് മെസഞ്ചറും പോലുള്ള ഒട്ടേറെ ആപ്ലിക്കേഷനുണ്ടെങ്കിലും അലോയിലേക്ക് കുടുതല്‍ പേര്‍ മാറാനാണ് സാധ്യത. കാരണം അലോയില്‍ കൂടുതല്‍ പണിയെടുക്കേണ്ടി വരില്ലെന്നതാണ് പ്രത്യേകത.
അടുത്തുള്ള റെസ്‌റ്റോറന്റുകള്‍ നിര്‍ദേശിക്കല്‍, ട്രെയിന്‍ വിമാന സമയങ്ങള്‍ പറഞ്ഞുതരല്‍, നഗരത്തിലെ തിയേറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുന്ന സിനിമകള്‍ കണ്ടുപിടിക്കല്‍, ആ സിനിമകളെക്കുറിച്ച് വിവിധ മാധ്യമങ്ങളില്‍ വന്ന റിവ്യൂ തേടിപ്പിടിക്കല്‍ എല്ലാം അലോ ചെയ്തു തരും.
ആരുമായും ചാറ്റ് ചെയ്യാനില്ലെങ്കില്‍ ഗൂഗിളിനോട് കാര്യങ്ങള്‍ തിരക്കാനുള്ള സംവിധാനവും അലോ ഒരുക്കുന്നു. എന്തൊക്കെയാണ് ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ എന്ന് ചോദിച്ചാല്‍ അവയെല്ലാം വീഡിയോ സഹിതം അലോയില്‍ തെളിയും. അങ്ങനെ ഒട്ടനവധി സാധ്യതകള്‍ അലോ സമ്മാനിക്കുന്നുണ്ട്. അയയ്ക്കുന്ന സന്ദേശങ്ങളുടെ സ്വകാര്യത ഉറപ്പുവരുത്തുന്ന ‘എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷനും’ അലോ വാഗ്ദാനം ചെയ്യുന്നുണ്ട്. പക്ഷെ ഇന്നലെ ഇന്റര്‍നെറ്റ് പ്രൈവസി വിദഗ്ധന്‍ എഡ്വേഡ് സ്‌നോഡന്‍ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തത് ആരും അലോ ഉപയോഗിക്കരുത് എന്നാണ്. കാരണം ഗൂഗിളിന്റെ സെര്‍വറില്‍ യൂസര്‍ ഡേറ്റയെല്ലാം എന്‍ക്രിപ്റ്റ് ചെയ്താണ് സൂക്ഷിച്ചിരിക്കുന്നത്. പക്ഷേ ഗൂഗിളിന്റെ അല്‍ഗോരിതമുപയോഗിച്ച് വായിക്കാവുന്നതേയുള്ളൂ അതെല്ലാം.
അതിനാല്‍ത്തന്നെ യൂസര്‍മാരുടെ ചാറ്റിങ് ഡേറ്റ ഹാക്കര്‍മാര്‍ക്കും എളുപ്പത്തില്‍ ആക്‌സസ് ചെയ്യാം. യൂസര്‍മാരെപ്പറ്റി കൃത്യമായി പഠിച്ച് അവരുടെ ഡേറ്റ തയാറാക്കിയാല്‍ വരുംകാലത്ത് അവര്‍ക്ക് ചേര്‍ന്ന പരസ്യങ്ങള്‍ നല്‍കാനും ഗൂഗിളിനാകും. ഒരിക്കലും പരസ്യം വരില്ലെന്നു കരുതിയ വാട്‌സാപ്പില്‍ പോലും അത്തരമൊരു നീക്കം നടക്കുമ്പോള്‍ ഇന്റര്‍നെറ്റ് പരസ്യവരുമാനം വര്‍ഷങ്ങളായി വാരിയെടുത്തുകൊണ്ടിരിക്കുന്ന ഗൂഗിളില്‍ അത്തരമൊരു നീക്കം നടത്തില്ലെന്ന് വെറുതെ പോലും ചിന്തിക്കാനാകില്ല.
Comments
Post a Comment