ഖിള്ർ നബി (അ)
മനുഷ്യരുടെ ഇരു ലോക വിജയത്തിന് അല്ലാഹു അവതരിപ്പിച്ച മതമാണ് പരിശുദ്ധ ഇസ്ലാം .. അതിന്റെ പ്രബോധനത്തിന് വേണ്ടി വന്നവരാണ് ആദം നബി (അ) മുതല്‍ നമ്മുടെ മുത്ത് മുസ്തഫാ (സ) വരെയുള്ള ഒരു ലക്ഷത്തി ഇരുപത്തി നാലായിരത്തോളം പ്രവാചകന്‍മാർ .അവർ ജനങ്ങളെ തൗഹീദിലേക്ക് (ഏക ദൈവ വിശ്വാസത്തിലേക്ക് ) ക്ഷണിച്ചു . 'ലാഇലാഹ ഇല്ലല്ലാഹ്' എന്ന മഹത്തായ ആശയം ജനങ്ങളില്‍ പ്രചരിപ്പിച്ചു.. അവര്‍ ജനങ്ങളെ സംസ്കരിച്ചെടുത്തു.. പ്രവാചകന്‍മാരുടെ കൂട്ടത്തില്‍ ഇനിയും മരണപ്പെടാത്തവർ ഉണ്ട് .. അതിലൊരാളാണ് ഈസാ നബി (അ) അല്ലാഹു അവരെ ആകാശത്തേക്ക് ഉയര്‍ത്തുകയായിരുന്നെന്ന് ഖുർആനിൽ വ്യക്തമാക്കിയതാണ് .. അതുപോലെ ഭൂമിയില്‍ ഇന്നും ജീവിച്ചിരിക്കുന്ന പ്രവാചകനാണ് ഖിള്ർ (അ) . പക്ഷേ പ്രവാചകനെന്ന നിലക്കുള്ള ഔദ്യോഗിക പ്രവര്‍ത്തനം ഇപ്പോഴില്ല..അന്ത്യ പ്രവാചകർ മുഹമ്മദ് നബി (സ) യുടെ ആഗമനത്തോടെ മറ്റെല്ലാ പ്രവാചകൻമാരുടെയും ഔദ്യോഗിക പ്രവര്‍ത്തനം അവസാനിച്ചിരിക്കുകയാണല്ലോ... അത്കൊണ്ട് തന്നെ ഖിള്ർ നബി (അ) അടക്കം ജീവിച്ചിരിക്കുന്ന പ്രവാചകൻമാർ നബി (സ) യുടെ ശരീഅത്ത് അനുസരിച്ചാണ് ജീവിക്കുന്നത് .. അവര്‍ പ്രവര്‍ത്തിക്കുന്നതും പ്രചരിപ്പിക്കുന്നതും...