ഉമ്മ
" ഒരൊറ്റ ദിവസം ഉമ്മാക്ക് പകരമാവാന്‍ ശ്രമിക്കണം "
ഒരു ദിവസം... ഒരേ ഒരു ദിവസം അലാറം അടിക്കും മുന്‍പേ ഉണരണം....
ഉമ്മയോട് ഇന്നൊരല്പം കൂടുതൽ ഉറങ്ങാൻ പറയണം....
ഇന്നൊരു ദിവസത്തേക്ക് ഉമ്മാക്ക് പകരമാവാൻ ശ്രമിക്കണം.....
പുതപ്പിനോട് കലഹിച്ചു തണുപ്പിനെ വകഞ്ഞുമാറ്റി കിടക്കയിൽ നിന്നും എണീക്കണം....
നേരെ അടുക്കളയിൽ ചെന്ന് തലേന്ന് രാത്രി ഭക്ഷണം കഴിച്ച് കഴുകാതെ വെച്ച പാത്രങ്ങളോട് കിന്നാരം പറയണം....
ഉറങ്ങുന്നവരെ ഉണർത്തുന്ന ശബ്ദമുണ്ടാക്കാതെ പാത്രങ്ങളൊക്കെ കഴുകണം.....
'എന്നും പുട്ട് മാത്രേ ഉള്ളൂ' എന്ന് ചോദിച്ച അജൂന് ഇന്ന് ദോശ ഉണ്ടാക്കണം....
അനിമോൾക്ക് ഇഷ്ടപ്പെട്ട മസാലക്കറിയും ഉണ്ടാക്കണം...
ഉമ്മാടെ കൈപുണ്യം എത്താത്ത വിഭവങ്ങളിൽ ആവി പറക്കുമ്പോൾ അത് അടുപ്പത്ത് നിന്നും ഇറക്കി വെക്കണം...
വെളിച്ചം ഉമ്മറത്തേക്ക് എത്തി നോക്കുന്നതിനു മുന്നേ മുറ്റമടിക്കണം.....
തിരികെ വീണ്ടും അടുപ്പത്ത് വെച്ച ചായ തിളച്ചോ എന്ന് ഓടിപ്പോയി നോക്കണം....
'തേച്ചത് ശേരിയായില്ല' എന്ന ഉപ്പാടെ ഇന്നലത്തെ പരാതിക്ക് തീർപ്പ് കാണണം...
ചൂടുള്ള ഇസ്തിരിപ്പെട്ടിയിൽ ഉപ്പാടെയും കോളേജിലേക്ക് പോകുന്ന അജൂന്‍റെയും ഷർട്ടുകൾ തേച്ച് മിനുക്കണം....
കുടിക്കാനുള്ള നല്ല വെള്ളം തൊട്ടപ്പുറത്തുള്ള കുഞ്ഞുമ്മാടെ വീട്ടില്‍ നിന്നും കൊണ്ടുവരണം....
രണ്ട് കുടം വെള്ളം കൊണ്ടുവരുമ്പോള്‍... 'ഭാരമുള്ളത് എടുക്കാന്‍ പാടില്ലെന്ന്' ഡോക്ടര്‍ പറഞ്ഞിട്ടും ദിവസവും ഒരു കുടം ഒക്കത്തും മറ്റേ കുടം തലയിലും ഏറ്റി വരുന്ന ഉമ്മാനെ ഓര്‍ത്ത് കണ്ണ് നിറയ്ക്കണം.....
വെള്ളം ഇറക്കി വെച്ച് ഒന്ന് കൈകുടയുമ്പോള്‍ ടാങ്കില്‍ വെള്ളം നിറഞ്ഞ് പുറത്തേക്കൊഴുകുന്ന ശബ്ദത്തിനോട് കൂടെ ഓടിപ്പോയി മോട്ടോര്‍ ഓഫാക്കണം....
ഉടുത്ത് മാറിയ രണ്ടും മൂന്നും കൂട്ട് വസ്ത്രങ്ങള്‍ വാഷിംഗ് മെഷീന്‍ എന്തെന്നറിയാത്ത അലക്കുകല്ലില്‍ വെച്ച് തിരുമ്പണം......
തിരുമ്പുന്നത് പകുതിയാകുമ്പോള്‍ 'രണ്ടും മൂന്നും കൂട്ട് ഒരേ ദിവസം തിരുമ്പാന്‍ ഉണ്ടാക്കല്ലേ' എന്ന ഉമ്മാടെ നനഞ്ഞ വാക്കുകള്‍ കാതില്‍ പതിയണം...
.....ഇതെല്ലാം കഴിഞ്ഞാല്‍ വീട്ടിൽ ഉള്ളവരെ മുഴുവൻ വിളിച്ചുണർത്തണം
ഒടുവില്‍ ഉമ്മയെ വിളിച്ചുണർത്താൻ പോകും നേരം ആ കാലുകളിൽ
ഒന്ന് ഉമ്മ വെക്കണം.....
വെറും രണ്ടു മണിക്കൂറുകൾ കൊണ്ട് തനിക്ക് കിട്ടിയ ഈ വല്ലാത്ത തിരിച്ചറിവ് ആ കാലുകളിൽ വീണ്ടും വീണ്ടും ചുംബനമായ് ചേർക്കണം....
മുടങ്ങാതെ ഇതെല്ലാം യന്ത്രത്തെ തോൽപ്പിക്കുന്ന സ്പീഡിൽ ചെയ്യുന്ന ഉമ്മാടെ കാലിനടിയിൽ ഞാനെന്ന മകന്‍ ചുംബനമായി ചേരണം....
മക്കളെയും ഭർത്താവിനെയും ഭക്ഷണം നൽകി പറഞ്ഞയച്ചാൽ,...
അടുക്കളയുടെ മറവിൽ ബാക്കി വന്ന ദോഷയുടെ പൊട്ടും,.. ചട്ടിയിൽ പറ്റിപിടിച്ച് കിടക്കുന്ന കറിയുടെ ബാക്കിയും ചേർത്ത് വിശപ്പ് മാറ്റുന്ന ഉമ്മയെ ആ കാലിൽ ചേർത്ത സ്നേഹ ചുംബനത്തിൽ വരച്ചിടണം....
അന്ന് ഒരു ദിവസമെങ്കിലും ഉമ്മാക്ക് പ്രാതൽ വിളമ്പി കൊടുക്കണം....
ഉമ്മാടെ കൈകൾ എത്താത്ത ദോശക്കും മസാലക്കറിക്കും 'രുചി'യെന്ന വാക്ക് ചേര്‍ക്കാന്‍ പോലും അർഹതയില്ലയെന്ന് നൂറു വട്ടം മനസ്സിൽ പറയണം....
ഉമ്മ പ്രാതൽ കഴിച്ച് കഴിഞ്ഞാൽ ആ പാത്രം തട്ടിപ്പറിച്ച് വാങ്ങണം...
കഴുകും മുന്നേ ഉമ്മ ബാക്കിയാക്കിയ പൊട്ടും പൊടിയും തുടച്ച് തിന്നണം.....
എല്ലാം കഴിഞ് ഉമ്മയെ ഒന്ന് കെട്ടിപ്പിടിക്കണം... ഉമ്മവെക്കണം.....
എന്നിട്ട്....
'ആയിരം ജന്മമെടുത്താലും നിങ്ങളുടെ നിഴലുവെട്ടം തീർക്കാൻ പോലും എനിക്കാവില്ല ഉമ്മാ' എന്ന് പറയാതെ പറയണം.....!!
അന്നേരം ഉമ്മാടെ തട്ടം നനഞ്ഞ ചൂര് ഉള്ളിലേക്കെടുത്ത് മണക്കണം.....!
ലോകം മുഴുവൻ ആ കാൽക്കീഴിൽ കൊണ്ടുവച്ചാലും മാതാവിനോടുള്ള കടമ തീരില്ല എന്നുള്ള പ്രവാചക മൊഴി ഉള്ളിൽ കിടന്ന് നീറണം....!
അതേ.... ഒരു ദിവസം... ഒരൊറ്റ ദിവസം മാത്രം അലാറം അടിക്കും മുന്നേ ഉണരണം....
ഉമ്മയോട് ഇന്നൊരല്പം കൂടുതൽ ഉറങ്ങാൻ പറയണം....!
ഉമ്മാക്ക് പകരമാകാന്‍ കഴിയുമോ എന്ന് ശ്രമിച്ച് നോക്കണം....
അന്നേരം നമുക്കൊരു തിരിച്ചറിവ് ലഭിക്കും.... ലോകത്തിലെ ഏറ്റവും വലിയ സഹന ശക്തിയുള്ള ജന്മം തന്‍റെ ഉമ്മയാണെന്നുള്ള വല്ലാത്ത തിരിച്ചറിവ്...
ആ തിരിച്ചറിവ് കണ്ണില്‍ പടരും..... കണ്ണ് നിറയും...
തുടക്കുന്തോറും ആ നനവ് കൂടിക്കൂടി വരും....
ആ നനവില്‍ നിങ്ങള്‍... നിങ്ങളുടെ ഉമ്മയെ കാണും..!!
(ഉമ്മയെന്ന സ്നേഹതീരത്തെ മനസ്സിലാക്കാൻ വർഷങ്ങളോളമൊന്നും ആവശ്യമില്ല.... വെറും രണ്ട് മണിക്കൂറുകൾ.... രണ്ട് മണിക്കൂറുകൾ മാത്രം ഉമ്മാക്ക് പകരം ഉമ്മയുടെ ചെറിയ ജോലികൾ ഒന്ന് ചെയ്ത് നോക്കിയാൽ മതി... 'ഇങ്ങക്ക് ഇവിടെ എന്താപ്പോ ഇത്ര പണി' പിന്നെ ഒരിക്കലും ചോദിക്കാന്‍ നാവ് പൊങ്ങില്ല..... ഉമ്മയോളം ക്ഷമയുള്ള മറ്റൊരു ജീവനും ജീവിതവും ഭൂമിയില്‍ വേറെ ഇല്ലാ എന്ന് നമ്മളപ്പോള്‍ മനസിലാക്കും.....)

Comments
Post a Comment