വെള്ളിയാഴ്ച്ചയും സ്വലാത്തും
🌷🌷🌷🌷🌷🌷🌷🌷🌷🌷
സ്വലാത്ത് എപ്പോഴും പുണ്യകരമാണ്. വെള്ളിയാഴ്ചകളിൽ ഇത് പ്രത്യേകം സുന്നത്താണ്. സ്ത്രീയെന്നൊ പുരുഷനെന്നൊ ഉള്ള വ്യത്യാസമില്ല സ്ത്രീകൾക്ക് ജുമഅ ഇല്ലന്ന് കരുതി അന്നേ ദിവസം സ്വലാത്തിന്റെ പത്യേക മഹത്യം അവർക്കില്ലന്ന് ധരിക്കരുത്.
ഔസ് ബ്നു (റ) വിൽ നിന്ന് നിവേദനം അദ്ദേഹം പറയുന്നു: നബി (സ) പറഞ്ഞു."നിങ്ങളുടെ ദിനങ്ങളിൽ ഏറ്റവും പുണ്യകരം വെള്ളിയാഴ്ച്ചയാണ്. ആ ദിനത്തിൽ എന്റെ മേൽ നിങ്ങൾ ധാരാളം സ്വലാത്ത് ചൊല്ലുക, നിശ്ചയം നിങ്ങൾ സ്വലാത്ത് ചൊല്ലുന്നത് എനിക്ക് പ്രദർശിക്കപ്പെടും
സ്വഹാബികൾ ചോദിച്ചു അല്ലാഹു വിന്റെ തിരുദൂതരെ, ഞങ്ങളുടെ സ്വലാത്ത് എങ്ങനെയാണ് അങ്ങേക്ക് പ്രദർശിപ്പിക്കപ്പെടുക. അങ്ങ് മണ്ണോട് ചേർന്നിട്ടുണ്ടാവില്ലേ. നബി(സ) പറഞ്ഞു. നിശ്ചയം പ്രവാചകമാരുടെ ശരീരം ഭൂമിക്ക് നിഷിദ്ധമാക്കിരിക്കുന്നു (അബൂദാവൂദ്)
സ്വലാത്തിന്റെ മഹത്യത്തെ കുറിച്ച് ഒരു പാട് സംഭവം നാം കേട്ടവരാണ്.
ഒരു സംഭവം ഇവിടെ വിവരിക്കുകയാണ്.
ഒരു ഭക്തനായ മനുഷ്യനും തന്റെ പിതാവും യാത്ര ചെയ്യവെ ഉണ്ടായ കഥ.
അദ്ദേഹം വിവരിക്കുന്നു.
ഞാനും എന്റെ പിതാവും യാത്ര ചെയ്യകയാണ്. ഇടക്ക് വെച്ച് പിതാവ് രോഗബാധിതനായി .
താമസിയാതെ മരിക്കുകയും ചെയ്തു പിതാവിന്റെ മൃതശരീത്തിലേക്ക് നോക്കമ്പോൾ മുഖമാകെ കരിവാളിച്ച് പോയിരുക്കുന്നു .
മുഖം മാത്രമല്ല ശരീരം മുഴുവനും.
കരിക്കട്ടേക്കാളും കൊടിയ കറുപ്പ് ഈ രംഗം കണ്ട് ഞാൻ " ലാ ഹൗല വലാ
ഖുവ്വത്ത ഇല്ലാ ബില്ല ....... എന്ന് ചൊല്ലി.
ഒരാളും ഇല്ലാതിടത്ത് വെച്ച് ഈ രൂപത്തിൽ ഒരു മരണം.
ഞാനാകെ തളർന്ന് പോയി.അങ്ങനെ ഞാൻ ദു:ഖത്തിന്റെയും പരിഭ്രാന്തിയുടെയും ഇടയിൽ കഴിയവെ ഉറക്കത്തിലേക്ക് വഴുതി വീണു.
അതിൽ ഞാൻ ഒരു സ്വപനം കണ്ടു. സുന്ദരനും സുമുഖനുമായ ഒരാൾ സുഗന്ധം പരത്തി കൊണ്ട് എന്റെ പിതാവിന്റെ മയ്യിത്തിന്റെ അരികിൽ വന്നു. തന്റെ കൈ കൊണ്ട് ആകെ ഒന്ന് തടവിക്കൊടുത്തു.
തടവി കഴിഞ്ഞപ്പോൾ എന്നെ ഭീതിപ്പെടുത്തിയിരുന്ന കരു വാളിപ്പെല്ലാം പോയി.
മുമ്പേത്തേതിലും പ്രകാശം
പിതാവിന്റെ മൃതശരീത്തിന് കൈവന്നു.
ഞാൻ ചോദിച്ചു. അല്ലാഹു വിന്റെ അനുഗ്ര മേ! അങ്ങ് ആരാണ് '
" ഞാൻ മുഹമ്മദ് നബിയാണ്, നിന്റെ പിതാവ് കണക്കില്ലാത്ത തെറ്റ് ചെയ്ത ആളാണ് .എന്നാലും അദ്ദേഹം എന്റെ മേൽ ധാരാളം സ്വലാത്ത് ചൊല്ലി രു ന്നു. അത് കൊണ്ട് ഇത്തരം ഒരു പിപത്ത് അദ്ദേഹത്തിന് എത്തിയപ്പോൾ ഞാൻ അത് നീക്കം ചെയ്യാർ വന്നതാണ് "
ഈ വാക്ക് കേട്ട് ഞാൻ ഞെട്ടിയുണർന്നു അപ്പോഴും ആ പ്രഭ എന്റെ പിതാവിന്റെ മേൽ കാണാമായിരുന്നു (മുജർ റ ബാതു ദ്ദൈ റവി )
സ്വലാത്തിന്റെ മഹത്യം വിളിചോതുന്ന നബി വചനങ്ങൾ ധാരാളമുണ്ട് :ബുദ്ധിയുള്ളവർക്ക് അൽപം ധാരാളമാണല്ലൊ.
മനോവ്യഥ ആധുനിക മനുഷ്യന്റെ മുഖമുദ്രയായിരിക്കുന്നു .മാനസിക സംഘർഷങ്ങളില്ലാത്ത ഒരാളെയെങ്കിലും ഇന്ന് കണ്ടന്ന് വരില്ല.
മാനസിക വിഷമതകളുടെ വേലിയേറ്റത്തിൽ പെട്ട് ആത്മഹത്യയിൽ ജനംസമാധാനം കണ്ടെത്തുന്നു .തീയും പുകയുമായി വെന്തെരിയുന്ന ഹൃദയങ്ങൾക്കുള്ള തേന്മഴയാണ് സ്വലാത്ത്.
സമാദാനത്തിന്റെ മന്ദ മാരുതനും. മാത്രമല്ല ദോശങ്ങളന്ന കീടങ്ങളെ നശപ്പിച്ചു കളയുനുള്ള മാന്ത്രിക ശക്തിയും അതിനുണ്ട് .
നാം എല്ലാവരും, ഒഴിവ് സമങ്ങളിൽ ധാരാളം സ്വലാത്ത്ചൊല്ലുകയും കുടുംബത്തോട് ചൊല്ലാൻ കൽപിക്കുകയു ചെയ്യുക
Comments
Post a Comment