Posts

Showing posts from June, 2015

RAMADAN QUIZ

Image
റമളാന് ക്വിസ്സ് ഖുര്‍ആന്‍ 1) അറൂസുല്‍ ഖുര്‍ആന്‍ എന്ന‍ പേരില്‍ അറിയപ്പെടുന്ന സൂറത്ത് ? a) സൂറ: അറ്രഹ്മാന്‍ 2) ബിസ്മില്ലാഹി റഹ്മാനി റഹീം എത്ര തവണ ഖുര്‍ആനില്‍ വന്നിട്ടുണ്ട്? a) 114 3) ബിസ്മി കൊണ്ട് ആരംഭിക്കാത്ത ഒരു സൂറത്ത്? a) സൂറത്ത് തൗബ: 4) അനന്തരാവകാശ നിയമങ്ങള്‍ ഉള്‍ക്കൊള്ളുന്ന സൂറ: ഏതാണ് ? a) സൂറ: അന്നിസാഅ سورة النساء 5) ആയിരം രാവുകളെക്കാള്‍ പുണ്യമുള്ളതു എന്ന് ഖുര്‍ആന്‍ പറഞ്ഞ രാവ്? a) ലൈലതുല്‍ ഖദ്ര്‍ 6) ഖുര്‍ആനില്‍ എത്ര ‍മക്കി സൂറത്തുകള്‍ ഉണ്ട്? a) 86‍ 7) ഖുര്‍ആനില്‍ ‍മദനി സൂറത്തുകള്‍ എത്ര? a) 28‍ 8) ഒരു ലോഹത്തിന്റെ പേരില്‍ അറിയപ്പെടുന്ന സൂറത്ത് ? a) സൂറത്തുല്‍ ഹദീദ് (ഇരുമ്പ്). 9) ഖുര്‍ആനില്‍ ആകെ എത്ര സൂറത്തുകള്‍ ഉണ്ട്? a) 114 10) ഏതു സൂറ: ആണ് قلب القران (ഖല്ബുല്‍ ഖുര്‍ആന്‍) എന്ന പേരില്‍ അറിയപ്പെടുന്നത്? a) സൂറ: യാസീന്‍ 11) ഏതെല്ലാം സൂറത്തുകളാണ് معودتين (മുഅവ്വാദത്തൈനി) എന്ന പേരില്‍ അറിയപ്പെടുന്നത്? a) സൂറ: അല്‍ ഫലഖ്, സൂറ: അന്നാസ് (سورة الفلق، سورة الناس) 12) ഖുര്‍ആനിലെ സൂറത്തുകള്‍ക്ക് പേര് നല്‍കിയത് ആരാണ്? a) അല്ല...

പാഠപുസ്തകങ്ങൾ മൊബൈൽ ഫോണിലും

Image
ഇനി മുതൽ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ പാഠപുസ്തകങ്ങൾ മൊബൈൽഫോണിലും ലഭ്യമാകും. ആൻഡ്രോയിഡ് ആപ്പുകളുടെ രൂപത്തിലാകും പുസ്തകങ്ങൾ സ്മാർട്ട്ഫോണുകളിലെത്തുക. എല്ലാ പാഠപുസ്തകങ്ങളുടെയും ആന്‍ഡ്രോയ്ഡ് പതിപ്പ് ഇറക്കുന്നതിന് മുന്നോടിയായി ഉറുദു പാഠപുസ്തകങ്ങളുടെ ആന്‍ഡ്രോയ്ഡ് പതിപ്പ് വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് പ്രകാശനം ചെയ്തു. സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഗവേഷണ -പരിശീലന സ്ഥാപനമായ എസ്.സി.ഇ.ആര്‍.ടി. ആണ് അഞ്ച് മുതല്‍ 12 വരെ ക്ലാസുകളിലെ ഉറുദു പാഠപുസ്തകങ്ങൾ പരീക്ഷണാടിസ്ഥാനത്തില്‍ തയ്യാറാക്കിയത്. ഉറുദു പാഠപുസ്തകങ്ങളുടെ ആന്‍ഡ്രോയ്ഡ് പതിപ്പ് പ്രകാശന ചടങ്ങിൽ എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍ ഡോ.എസ്.രവീന്ദ്രന്‍ നായര്‍, മദ്രാസ് യൂണിവേഴ്‌സിറ്റി ഉറുദു ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി ഡോ.സയ്യിദ് സജാദ് ഹുസൈന്‍, ഡോ.നിസാര്‍ അഹമ്മദ്, കെ.പി.ഷംസുദീന്‍, എസ്.സി.ഇ.ആര്‍.ടി ഉറുദു റിസര്‍ച്ച് ഓഫീസര്‍ ഡോ.ഫൈസല്‍ മാവുള്ളടത്തില്‍, എന്‍.മൊയ്ദീന്‍ കുട്ടി എന്നിവര്‍ പങ്കെടുത്തു. നിലവിൽ എസ്.സി.ഇ.ആര്‍.ടി.യുടെ ബ്ലോഗ്ഗിൽ എപികെ ഫയലുകളുടെ രൂപത്തിൽ ലഭിക്കുന്ന പാഠപുസ്തക ആപ്പുകൾ താമസിയാതെ ഗൂ...
മികച്ച സയൻസ് പഠനത്തിന് എെസർ അടിസ്ഥാന ശാസ്ത്രവിഷയങ്ങളിലെ ഗുണമേന്മയാർന്ന പഠനഗവേഷണങ്ങളേ പ്രോത്സാഹിപ്പിക്കുകയാണ് തിരുവനന്തപുരം, മൊഹാലി, കെൽക്കത്ത, പുന്നെ, ഭോപാൽ, തിരുപ്പതി എന്നിവിടങ്ങളിലെ എെസർ സ്ഥാപനങ്ങൾ. (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യൂക്കേഷൻ ആൻഡ് റിസർച്) ഇവയിൽ പ്ലസ് ടു കഴിഞ്ഞവർക്ക് അഞ്ചു കൊല്ലത്തെ ബിഎസ്എംഎസ് ഇരട്ട ബിരുദപ്രോഗ്രാമിനു സൗകര്യമുണ്ട്. കോഴ്സ് ഘടനയുടെ ഏകദേശരൂപമിങ്ങനെ: ആദ്യരണ്ടു വർഷം അടിസ്ഥാന ശാസ്ത്രവിഷയങ്ങൾ മൂന്നും നാലും വർഷങ്ങളിൽ തിരഞ്ഞെടുത്ത ശാസ്ത്രവിഷയത്തിൽ ആഴത്തിലുള്ള പഠനം (ബയോളജി/കെമിസ്ട്രി/ഫിസിക്സ്/മാത്സ്), അഞ്ചാം വർഷം ഗവേഷണ പ്രോജക്റ്റ്. ആവശ്യാനുസരണം ഇതിൽ ചില മാറ്റങ്ങൾ വരാം. വിവിധ ശാസ്ത്രശാഖകളിലെ പഠനം ഏകോപിപ്പിക്കുന്ന സമീപനം പാഠ്യപദ്ധതിയിലുണ്ട്. ബിഎസ്എംഎസ് പ്രവേശനയോഗ്യത സയൻസ് സ്ട്രീമിൽ പഠിച്ച് 2014, 2015 എന്നീ വർഷങ്ങളിലൊന്നിൽ 12 ജയിച്ച സമർഥർക്കാണു പ്രവേശനം. താഴെപ്പറയുന്ന മൂന്നു യോഗ്യതകളിൽ ഏതെങ്കിലുമൊന്നു വേണം. മൂന്നു കൈവഴികളിലൂടെയും പ്രവേശനമുണ്ട്. കെവിപിവൈ(KVPY: Kishore Vaigyanic Protsahan Yojna0 bASIC sCINECE sTREAM: SA(2...
സിവില്  സർവീസ്; ഒന്ന് ശ്രമിച്ചു നോക്കൂ... by  സ്വന്തം ലേഖകൻ SHARE ഏതെങ്കിലും വിഷയത്തിൽ ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാവുന്നതാണു സിവിൽ സർവീസ്. മിനിമം മാർക്ക് നിബന്ധന പോലുമില്ല. പക്ഷേ, വെറുതെ പോയി പരീക്ഷയെഴുതിയിട്ടു കാര്യമില്ല. നല്ല പൊതുവിജ്ഞാനവും ഭാഷാപ്രാവീണ്യവും നേടണം. ഒപ്പം ഒരു വർഷമെങ്കിലും ഏകാഗ്രതയോടെ ആസൂത്രിത തയാറെടുപ്പും ഉണ്ടെങ്കിലേ ദേശീയതലത്തിൽ തന്നെ ഏറ്റവും കിടമത്സരമുള്ള ഈ പരീക്ഷയിൽ വിജയിക്കാൻ കഴിയൂ. നല്ല കഴിവും ക്ഷമയുമുള്ളവർക്ക് സിവിൽ സർവീസ് പരീക്ഷയിൽ മുന്നിലെത്താൻ പ്രയാസമില്ല. നഷ്ടമില്ല, എങ്ങനെ നോക്കിയാലും ലാഭം പരീക്ഷയ്ക്കു ശ്രമിക്കുന്നവരിൽ ചെറിയൊരു ശതമാനത്തിനു മാത്രമേ സിവിൽ സർവീസിൽ കയറാൻ കഴിയാറുള്ളൂ. എങ്കിലും അതിനുള്ള ഒരുക്കവും ചിട്ടയായോടെയുള്ള തയാറെടുപ്പും ഒരിക്കലും വെറുതെയാവില്ല. സംസ്ഥാന തലത്തിലും ദേശീയ തലത്തിലും പിഎസ്സി, സ്റ്റാഫ് സിലക്ഷൻ കമ്മിഷൻ തുടങ്ങിയവ നടത്തുന്ന മറ്റ് ഒട്ടേറെ മൽസരപരീക്ഷകളിൽ മുന്നിലെത്താൻ ഈ തയാറെടുപ്പ് സഹായിക്കും. ഒരിക്കൽ പിന്നിലായാലും വീണ്ടും സിവിൽ സർവീസസ് പരീക്ഷ എഴു...